Tuesday, October 5, 2010

യെന്തിരന്‍..(ഒരു റിവ്യൂ അല്ല )

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു രജനി പടം തിയേറ്ററില്‍ പോയിരുന്നു കാണണമെന്ന്.യെന്തിരന്‍ റിലീസ് ദിവസം തന്നെ കാണാന്‍ ശ്രമിച്ചു.നടന്നില്ല.അവസാനം ഇന്നലെ സെകണ്ട് ഷോ കാണാന്‍ പോയി.തീയേറ്ററില്‍ നല്ല തിരക്ക്.എങ്കിലും ടിക്കറ്റ്‌ കിട്ടാന്‍ വിഷമം ഉണ്ടായിരുന്നില്ല.ഞങ്ങള്‍ ആറു പേര് ഉണ്ടായിരുന്നു.


അങ്ങനെ പടം തുടങ്ങി. സ്ക്രീനില്‍ രജനി എന്ന പേര് തെളിഞ്ഞപ്പോള്‍ തന്നെ ആരവം.എന്റെ തൊട്ടപ്പുറത്ത്  ഇരുന്നിരുന്നത്  ഒരു തടിമാടന്‍ തമിഴന്‍.ആദ്യ പകുതി വളരെ രസകരമായി പോയി.പ്രത്യേകിച്ച് കുഴപ്പം   ഒന്നും ഉണ്ടായിരുന്നില്ല.ഇന്റര്‍വെല്‍ സമയത്ത് കണ്ടവര്‍ പറഞ്ഞു നല്ല പടം.
ഇന്റര്‍വെല്ലിനു ശേഷം ബോറടിച്ചു തുടങ്ങി.പോരാത്തതിനു സെകണ്ട് ഷോ. ഉറക്കം വരുന്നു.ഇടയ്ക്കിടെ ഉറക്കം തൂങ്ങി താഴെ വീണു.ഒരു രജനീകാന്ത് പടം കാണുമ്പോള്‍ തീയേറ്ററില്‍ കിടന്ന ഉറങ്ങുന്നത് എങ്ങാനും തമിഴന്മാര്‍ കണ്ടാല്‍  എന്ത് വിചാരിക്കും എന്ത് കരുതി കണ്ട്രോള്‍  ചെയ്തിരുന്നു.പ്രത്യേകിച്ചും അടുത്തിരുന്ന ആ തടിമാടനെ പേടിച്ച് .9 .30 നു തുടങ്ങിയ പടം.വാച്ച്  നോക്കി.12 മണി.ഇപ്പൊ തീരുമായിരിക്കും.വില്ലന്‍ എല്ലാറ്റിനും റെഡി ആയി നില്‍ക്കുന്നു.പെട്ടെന്ന് ഐശ്വര്യയും രജനിയും കൂടി ഏതോ ഒരു ആദിവാസി സ്റ്റൈല്‍ ഗാനം.എല്ലാ പ്രതീക്ഷയും അസ്തമിച്ചു.പടം ഇപ്പോള്‍ തീരുന്ന ലക്ഷണം ഇല്ല.പണ്ടാരം.ഉറക്കം എന്നെ വിടുന്ന ലക്ഷണം ഇല്ല.ഞാന്‍ സുഗമായി ഉറങ്ങി.എണീറ്റ്‌ നോക്കുമ്പോള്‍ സ്ക്രീനില്‍ നിറയെ രജനി.ഉറങ്ങുമ്പോള്‍ ഉണ്ടായിരുന്നത് വെറും ഒരു രജനി മാത്രം.പിന്നെ ഒരു ബഹളമായിരുന്നു.ഗ്രാഫിക്സ് കൊണ്ടുള്ള കലക്കന്‍ കളി.ക്ലൈമാക്സ്‌ കാണാന്‍ കുഴപ്പമില്ലായിരുന്നു.അവിശ്വസനീയം എങ്കിലും..അതാണല്ലോ രജനി പടം.
പടം കഴിഞ്ഞു..ഇന്റര്‍വെല്‍ സമയത്ത് കേട്ട അഭിപ്രായങ്ങള്‍ അല്ല തീര്‍ന്നപ്പോള്‍  കേട്ടത്.നല്ലൊരു പടമായിരുന്നു.അത് ഓവറാക്കി കുളമാക്കി..
തിരുച്ചു കാറില്‍ റൂമിലേക്ക്‌ വരുമ്പോള്‍ ഒപ്പമുണ്ടായിരുന്ന,രജനി ഫാനായ ശ്രീജിത്തിനോട് ഞാന്‍ പറഞ്ഞു."ക്ലൈമാക്സ്‌ കാണാന്‍ നല്ല രസമായിരുന്നു..നല്ല ഗ്രാഫിക്സ്..അതിനു മുമ്പ് ഞാന്‍ അല്‍പ്പം  ഉറങ്ങിപ്പോയി.."
അവന്‍ പറഞ്ഞു.."ക്ലൈമാക്സ്‌ ഞാന്‍ കണ്ടില്ല..ഉറങ്ങിപ്പോയി..."



8 comments:

  1. ഞാന്‍ സുഗമായി ഉറങ്ങി.എണീറ്റ്‌ നോക്കുമ്പോള്‍ സ്ക്രീനില്‍ നിറയെ രജനി.ഉറങ്ങുമ്പോള്‍ ഉണ്ടായിരുന്നത് വെറും ഒരു രജനി മാത്രം.പിന്നെ ഒരു ബഹളമായിരുന്നു.ഗ്രാഫിക്സ് കൊണ്ടുള്ള കലക്കന്‍ കളി.ക്ലൈമാക്സ്‌ കാണാന്‍ കുഴപ്പമില്ലായിരുന്നു.അവിശ്വസനീയം എങ്കിലും..അതാണല്ലോ രജനി പടം.

    ReplyDelete
  2. തന്നെ തന്നെ...അബ്ബാസ്‌ പറഞ്ഞതോകെ ശരിയാണ് ...

    ReplyDelete
  3. മലയാളികള്‍ക്ക്‌ ജാട പൊതുവേ കൂടുതലാണ്‌. പ്രത്യേകിച്ച്‌ തമിഴനോടുള്ള ഈഗോ..
    തങ്ങളുടെ നാട്ടുകാര്‍ എന്ത്‌ ചെയ്‌താലും അതിനെ അംഗീകരിക്കാന്‍ നമുക്ക്‌ കഴിയില്ല. അവര്‍ ഹോളിവുഡ്‌ ബഹളങ്ങളെ അനാവശ്യമായി പുകഴ്‌ത്തും. ഇറാനിലെ ആരും കാണാത്ത ചിത്രങ്ങളെ എടുത്ത്‌ വാഴ്‌ത്തും. നാം എന്തിരന്‍ കാണില്ല. പാലേരി മാണിക്യം കാണില്ല... സിനിമയിലെ ഒരു കാര്യവും പറയാതെ മുഴുവന്‍ സമയം ഉറങ്ങിയെന്നത്‌ കൊണ്ട്‌ മാത്രം എന്തിരന്‍ മോശമാകുന്നില്ല.
    തമിഴനെ കുറിച്ച്‌ പറയുമ്പോള്‍ രജനിയെ വച്ച്‌ നാം കളിയാക്കും. അവര്‍ എന്ത്‌ ചെയ്‌താലും നമ്മുടെ ഈഗോ പറന്നുകളിക്കും. തമിഴനോടുള്ള മലയാളിയുടെ ഈ ഈഗോ എന്ന്‌ മാറും. മോശമാണെന്ന്‌ പറയാനും ഒരു സിനിമാ ബോധം വേണം സാര്‍...
    ഹോളിവുഡിനെ വെല്ലുന്ന ഒരു ചിത്രം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എടുത്തിട്ട്‌ അതിനെ വസ്‌തുനിഷ്‌ഠമായി വിലയിരുത്താന്‍ പോലും തയാറാകാതെ വെള്ളമടിച്ച്‌ ഉറങ്ങിപ്പോയ കഥ ഇത്ര ദയനീയമായി പറയേണ്ടിയിരുന്നില്ല സാര്‍....
    ആള്‍ ദ ബെസ്റ്റേ...

    ReplyDelete
  4. @KV Madhu ..അഭിപ്രായത്തിനു നന്ദി..
    ഞാന്‍ ആദ്യമേ പറഞ്ഞു.ഇതൊരു റിവ്യൂ അല്ല.വെള്ളമടി ശീലം എനിക്കില്ല.ബ്ലോഗ്‌ വായിക്കാതെയാണോ താങ്കള്‍ അഭിപ്രായം പറഞ്ഞത് എന്നും സംശയമുണ്ട്.
    മലയാളികള്‍ തമിഴിലെ കാമ്പുള്ള ചിത്രങ്ങള്‍ നല്ലതെന്ന് പറയാന്‍ മടിചിട്ടുണ്ട് എന്നും തോന്നുന്നില്ല.രജനി ആയത് കൊണ്ട് മാത്രം എല്ലാം നല്ല പടം ആവണം എന്ന് താങ്കള്‍ക്ക് തോന്നുന്നു എങ്കില്‍ എനിക്ക് സഹതപിക്കാനേ കഴിയൂ.ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക വശങ്ങള്‍ ഉണ്ട് എന്നത് കൊണ്ട് മാത്രം യെന്തിരന്‍ നല്ല പടം ആണ് എന്ന് അഭിപ്രായപ്പെടാന്‍ എന്റെ പരിമിതമായ സിനിമാ ബോധം എന്നെ അനുവദിക്കുന്നില്ല.യെന്തിരന്‍ ഇന്റെര്‍വെല്ലിനു ശേഷം ആദ്യ പകുതി കണ്ട അതെ ആവേശത്തോടെ താങ്കള്‍ കണ്ടു എങ്കില്‍ താങ്കളുടെ വിജയം.അതിനു താങ്കളെ പുകഴ്താനെ എനിക്ക് പറ്റൂ.അതിനു എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ..അതെന്റെ പരാജയം..
    ആള്‍ ദ ബെസ്റ്റേ...

    ReplyDelete
  5. രജനിയുടെ ഏറ്റവും നല്ല പടത്തെക്കുറിച്ച് ഇത്രയ്ക്കു മോശമായി പറയേണ്ടിയിരുന്നില്ല

    ReplyDelete
  6. Rajmohan harikku kodutha comment ividem yojichathaanennu thonnunnu

    സുഹൃത്തേ, ഒന്നിലും താത്പര്യമില്ലാതെ, കോട്ടുയിട്ട് തിയറ്ററിലിരിക്കുന്ന പ്രേക്ഷകനിൽ താത്പര്യം തോന്നിപ്പിക്കുക എന്നത് ഒരു കലാകാരന്റെ / എഴുത്തുകാരന്റെ / സിനിമാക്കാരന്റെ കടമ അല്ലേ അല്ല. അവന്റെ ഒരേ ഒരു കടമ തനിക്ക് പറയാനുള്ളത് പറയാനുദ്ദേശ്ശിക്കുന്ന തരത്തിൽ സത്യസന്ധമായി പറയുക എന്നതാണ്‌.

    ReplyDelete
  7. ഞാനും എന്തിരന്‍ കണ്ടു, പക്ഷെ താങ്കള്‍ പറഞ്ഞത്ര ബോര്‍ ആണെന്നു എനിക്ക് തോന്നിയില്ല, ഹോളിവുഡ് സിനിമകള്‍ മിക്കതും ഒരു കതയും ഇല്ലെങ്കില്‍ കൂടി വെറും ഗ്രാഫിക്സിന്റെ ബലത്തില്‍ നമ്മളെ കൊണ്ട് സൂപ്പര്‍ എന്നു പറയിപ്പിക്കുന്നു, എന്നാല്‍ നമ്മുടെ നാട്ടില്‍ നിന്നു അതൊരം ഒരു ചിത്രം ഉണ്ടായാല്‍ അതിനെ അംഗീകരികാന്‍ മടി... അതിന്റെ ആവശ്യമുണ്ടോ...

    ReplyDelete