Sunday, October 10, 2010

ഫീമന്റെ "ഫ".....


വ്യാഴാഴ്ച രാത്രി വീകെന്റിന്റെ   മൂഡില്‍ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.ഒരുപാട് വിഷയങ്ങളിലൂടെ ഞങ്ങളുടെ സംസാരം കടന്നു പോയി.എങ്ങനെയോ മലയാള ഭാഷയുടെ ഉച്ചാരണവും അതിനിടയ്ക്ക് വന്നു.ഞങ്ങള്‍ ആറു   പേര്‍.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.രണ്ടു  പേര്‍ പത്തനംതിട്ടയില്‍ നിന്നുള്ളവര്‍.ഞാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മലബാറുകാര്‍.ഒരാള്‍ ആലപ്പുഴക്കാരന്‍.
പത്തനംതിട്ടക്കാര്‍ ലിജിനും ഫിന്നിയും.
തെക്കന്‍ കേരളത്തില്‍ ഉപയോഗിക്കുന്ന "ഭ"യുടെ ഉച്ചാരണം ആയിരുന്നു  ഞങ്ങളുടെ തുറുപ്പ് ചീട്ടു.ലിജിനാണേല്‍ വിടുന്ന ലക്ഷണമില്ല.ഭാര്യ എന്നല്ല "ഫാര്യ" എന്നാണു ശരിയായ  ഉച്ചാരണം എന്നവന്‍.

ലിജിന്‍:"നിങ്ങള്‍ വാര്‍ത്തയില്‍ ഒക്കെ   കേട്ടിട്ടില്ലേ  "ഫാര്യയെ വെട്ടിക്കൊന്നു","ഫാരതത്തിനു സ്വര്‍ണ്ണം എന്നൊക്കെ"..എല്ലാ വാര്‍ത്തയിലും ഫ എന്നാണു പറയുന്നത്"

ഞങ്ങള്‍ ഒരു കടലാസും പേനയും എടുത്തു അവനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു..
മാതൃഭൂമി =Maathrubhoomi
മാതൃഫൂമി=Maathrufoomi
ഭ=bha
ഫ=fa 

ഫിന്നിക്ക് കാര്യം മനസ്സിലായി.പക്ഷെ ലിജിന്‍ വിടുന്ന ഭാവമില്ല.(അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ "ഫാവമില്ല").
അവസാനം അവന്‍ പറഞ്ഞു നിങ്ങള്‍ "ഭ" എന്ന് കൃത്യമായി ഉപയോഗിക്കുന്നില്ല.."ബ" എന്നാണ് പറയുന്നത് എന്ന്..അവന്റെ സമാധാനത്തിനു ഞങ്ങള്‍ അതങ്ങ് സമ്മതിച്ചു  കൊടുത്തു..എല്ലാം അങ്ങ് കഴിഞ്ഞു.


അപ്പോഴാണ് മറ്റൊരു പത്തനംതിട്ടക്കാരന്‍  ബൈജു റൂമില്‍ കേറി വന്നത്.അവന്‍ കാര്യം തിരക്കി.ഞങ്ങള്‍ പറഞ്ഞു "ഭ" യും "ഫ" യും തമ്മിലുള്ള പ്രശ്നമാണെന്ന്..

ബൈജു:"അപ്പോള്‍ നിങ്ങള്‍ "ഫീമനെ" എന്താണ് പറയുന്നത്??"
ഞങ്ങള്‍:"ഫീമനോ?..അതെന്താ?"
ബൈജു:"ഫീമനെ  അറിയില്ലേ?ഈ മഹാഫാരതത്തില്‍ ഒക്കെ  ഉള്ള ഫീമന്‍.."
പിന്നെ അവിടെ ഒരു ചിരിയുടെ മേളമായിരുന്നു..

20 comments:

 1. ബൈജു:"അപ്പോള്‍ നിങ്ങള്‍ "ഫീമനെ" എന്താണ് പറയുന്നത്??"
  ഞങ്ങള്‍:"ഫീമനോ?..അതെന്താ?"
  ബൈജു:"ഫീമനെ അറിയില്ലേ?ഈ മഹാഫാരതത്തില്‍ ഒക്കെ ഉള്ള ഫീമന്‍.."

  ReplyDelete
 2. പത്തനംതിട്ടക്കാര്‍ എന്നെ കൊല്ലരുതേ..പ്ലീസ്..

  ReplyDelete
 3. അഫീ ...കൊള്ളാം ഫേഷ് ആയി...

  ReplyDelete
 4. ninakinnu pani kitum...baiju n teaminte vaga...

  ReplyDelete
 5. എന്തരഡേ അപ്പീ..കലിപ്പ് ആണല്ലോ? മോട വേണ്ട കേട്ടാ...:)

  ReplyDelete
 6. @ഷിയാസ്..കൊല്ലത്തും അങ്ങനെ തന്നെ ആണോ?..സത്യം പറ..

  ReplyDelete
 7. Keralathinte vividha bhagangalil malayalam palatharathil upayogikkunnu ennullathu paramamaya sathyamthanne..ennu karuthi ucharana shudhi illathe malayalam upayogikkunnathinodu ottum yogippilla.."feeman" "farani"farthavu"faskaran" enningane pokunnu "bha" enna aksharathe chuttipattiyulla kathakal..ljinteyo baijuvinteyo kuzhappamalla...chuttayile sheelam chudala vare ennanallo pramanam...pinne ciment thechu pidippikan upayogikkunna karandikku"kathi" ennu parayyunna kozhikodukarum kannooru karum ee kootathil undennu orkanam...bus "idichu" ennu parayunnathinu pakaram bus "kuthi" ennu parayunna kasargodu karum sookshikkanam...appol pinne entha cheyyuka ..pandullavar parayum pallu kuthi manappikaruthu ennu..enikku ithe parayan ollooo...malarnu kidannu thuppathirikkuka....jay malayalam

  ReplyDelete
 8. @രാജേഷ്‌..വളരെ നല്ല അഭിപ്രായം..പൂര്‍ണ്ണമായും യോജിക്കുന്നു..മലര്‍ന്നു കിടന്നു തുപ്പിയതല്ല..രസകരമായ ഒരു സന്ദര്‍ഭം പങ്കുവെച്ചു എന്നേയുള്ളു..കാസറഗോട്ടെ ഭാഷ വിശേഷങ്ങള്‍ വിശദമായി ഞാന്‍ മുമ്പൊരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്..നന്ദി..വന്നതിനും അഭിപ്രായത്തിനും..

  ReplyDelete
 9. എനിക്കുമുണ്ട് ഇങ്ങിനെ ഒരു റ്റീച്ചർ ക്ലാസ്സിൽ എല്ലവരോടും അവരവരുടെ അനുഫങ്ങൾ എഴുതാൻ പറഞ്ഞിട്ടുണ്ട്

  ReplyDelete
 10. "ഭ" യും "ഫ" യും തമ്മിലുള്ള പ്രശ്നം..ഇതൊരു മുടിഞ്ഞ പ്രശ്നം തന്നെ യാണ് ..

  ReplyDelete
 11. @ഹൈന..മോളെ ടീച്ചര്‍ കേള്‍ക്കണ്ട..ചുട്ട അടി കിട്ടും..
  @സിദ്ധീക്ക് തൊഴിയൂര്‍ ...ഈ പ്രശ്നം അത്ര പെട്ടെന്ന് തീരുമെന്ന് തോന്നുന്നില്ല..
  നന്ദി..വന്നതിനും..അഭിപ്രായത്തിനും..

  ReplyDelete
 12. @മുഹമ്മദുകുട്ടി സര്‍..ഈ സംഭവത്തിന്‌ ശേഷം അവര്‍ എന്നെ വിളി ക്കുന്നത് അഫി എന്നാണു..ബൈജുവിനെ ഞങ്ങള്‍ ഫൈജു എന്നും..
  നന്ദി വന്നതിനും,അഫിപ്രായത്തിനും..
  ഞാന്‍ ആ വഴിക്ക് വരാറുണ്ട്..

  ReplyDelete
 13. ഇത്തരത്തില്‍ ഒരു അനുഭവം എനിയ്ക്കും ഉണ്ടായിട്ടുണ്ട്.തിരുവനന്തപുരത്ത് പഠിയ്ക്കുന്ന സമയം,ഞാന്‍ 'ഭ' എന്നും മറ്റുള്ളവര്‍ 'ഫ' എന്നും.ഒടുക്കം തര്‍ക്കം മൂത്ത് മലയാളം അധ്യാപകന്റെ മുന്‍പിലെത്തി.കാര്യം പറഞ്ഞതും സര്‍ ഞങ്ങടെ നേരെ നോക്കിയിട്ട് പറഞ്ഞു-" നീയാര് എഴുത്തച്ചനോ??? ഇന്റെര്‍വെല്ലിന്റെ നേരത്ത് 'ഫാരിച്ച' കാര്യങ്ങള്‍ അന്നേക്ഷിയ്ക്കാതെ പോയി എന്തെങ്കിലും കളിയ്ക്കെടാ...."

  ReplyDelete
 14. @.....ണേശൂ, ഫ്രം ഇരിങ്ങാലക്കുട...ഹ ഹ ..കൊള്ളാം..
  @ഇസ്മായില്‍ കുറുമ്പടി ...നന്ദി..വീണ്ടും വരിക..

  ReplyDelete
 15. ഫാഷാഫേദങ്ങള്‍ ചിരിപ്പിച്ചു.

  ReplyDelete
 16. oh pinne....ningal okke vallya kompathe aalkar alle...kore malabar kaare "njammalum kandeekanu"....

  ReplyDelete