Saturday, October 2, 2010

ദില്ലി ചലോ..അവിടെ എന്തോ നടക്കുന്നുണ്ട് ..ഒടുവില്‍ ആ ദിവസം എത്തി.നാളെ രാഷ്ട്രപതി പ്രതിഭാ പാട്ടീലും ചാള്‍സ് രാജകുമാരനും ചേര്‍ന്ന് 19 ആം കോ­മണ്‍­വെല്‍­ത്ത് ഗെയിംസിന് തിരി തെളിക്കും .6700ല്‍ അധികം വരുന്ന കായിക താരങ്ങളും ഒഫീഷ്യലുകളും പങ്കെടുക്കുന്ന,ഇത് വരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ഗെയിംസിനെ നമുക്ക് വരവേല്‍ക്കാം.


പാമ്പും പട്ടികളും കേറിയ ഗെയിംസ് വില്ലജ്.തകര്‍ന്നു വീണ മേല്‍ക്കൂരയും നടപ്പാലവും.അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ നാണം കെടുക തന്നെ ചെയ്തു.


പക്ഷെ ഇന്ത്യ എന്ന രാജ്യത്തിന് മാത്രം കഴിയുന്ന രീതിയിലായിരുന്നു നമ്മള്‍ അതിനെ അതിജീവിച്ചത്.നമുക്ക് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് നാം അതിനെ അതിജീവിച്ചു.തകര്‍ന്ന നടപ്പാലം സൈന്യം പുനര്‍ നിര്‍മ്മിച്ചത് യുദ്ധകാലാടിസ്ഥാനത്തില്‍.ഇന്ത്യന്‍ സേനയുടെ ആയിരത്തോളം ജവാന്മാരും ആര്‍മിയുടെ എഞ്ചിനീയര്‍മാരും ചേര്‍ന്ന് നടപ്പാലം പുനര്‍ നിര്‍മ്മിച്ചത് വെറും 6 ദിവസം കൊണ്ട്."മദ്രാസ് സാപ്പെര്സ്" എന്നറിയപ്പെടുന്ന ആര്‍മിയുടെ മദ്രാസ് എഞ്ചിനീയര്‍ ഗ്രൂപ്പിന് ആയിരം അഭിനന്ദനങ്ങള്‍.നിര്‍മ്മാണ സമയത്ത് തൊഴിലാളികള്‍ ഉപയോഗിച്ച് വൃത്തികേടാക്കിയ ഗെയിംസ് വില്ലേജിലെ മുറികളും ടോയിലെട്ടുകളും എല്ലാം ഇപ്പോള്‍ ഭദ്രം .


ദേശീയ മാധ്യമങ്ങളും ലോക മാധ്യമങ്ങളും നടത്തിയ "മീഡിയ നെഗറ്റിവിസം " ഇന്ത്യയെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തി എങ്കിലും എല്ലാം നമ്മള്‍ അതിജീവിച്ചിരിക്കുന്നു."ഞങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചത് തീര്‍ത്തും അസംബന്ധമായിരുന്നു എന്ന് ഇപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യമായത്.ഇതിനു മുമ്പ് നടന്ന കോ­മണ്‍­വെല്‍­ത്ത് ഗെയിംസിനെ അപേക്ഷിച്ച് ഇവിടത്തെ സൌകര്യങ്ങള്‍ എത്രയോ ഭേദം" ഗെയിംസ് വില്ലേജില്‍ എത്തിയ ഇംഗ്ലണ്ട് താരങ്ങളുടെ വാക്കുകളില്‍ നിന്നും തന്നെ നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാം..പാവം വിഡ്ഢികള്‍..നമ്മള്‍ നടത്തിയ പൊടിക്കൈകള്‍ അവര്‍ക്ക് മനസ്സിലായില്ല..


ഇന്ത്യ എന്ന ദരിദ്ര രാമന്മാരുടെ നാട്ടില്‍ നടക്കുന്ന ഗെയിംസിന്റെ നിലവാരം എത്രത്തോളം ആയിരിക്കും എന്ന തികഞ്ഞ ബോധത്തോടെ ആയിരുന്നു ആഗോള മാധ്യമങ്ങള്‍ ഈ ഗെയിംസിനെ സമീപിച്ചത്.മാധ്യമങ്ങളെ നിങ്ങള്ക്ക് നന്ദി.നിങ്ങള്‍ ഞങ്ങളുടെ വീഴ്ചകള്‍ തുറന്നു കാട്ടി.അല്ല പെരുപ്പിച്ചു കാട്ടി.8 വര്ഷം ഉറങ്ങുകയായിരുന്ന ഞങ്ങളുടെ പ്രധാനമന്ത്രിയെയും കായിക മന്ത്രിയെയും  നിങ്ങള്‍ ഉണര്‍ത്തി.നന്ദി.  യുദ്ധത്തില്‍ മരിച്ചു വീഴുന്ന ജവാന്റെ ശരീരം നാട്ടിലെത്തിക്കാന്‍ വാങ്ങിയ ശവപ്പെട്ടിയില്‍ പോലും അഴിമതി കാട്ടുന്ന ഞങ്ങള്‍ ഇത്രയും ചെയ്തത് തന്നെ വലുത്..വേണമെങ്കില്‍ വന്നു മത്സരിച്ചു വല്ല മെഡലും കൊണ്ട് പോവാന്‍ നോക്ക്.അല്ലാതെ പട്ടിയുണ്ട് പാമ്പുണ്ട് എന്നും പറഞ്ഞു ഇനി വന്നേക്കരുത്.ഇനി ഞങ്ങള്‍ക്ക് ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും കൂടി നടത്താനുണ്ട്.വെറുതെ ഞങ്ങളെ നാറ്റിക്കരുത്..


എന്തായാലും സംഭവിച്ചതെല്ലാം നല്ലതിന് വേണ്ടി.ഇനി നമുക്ക് ആരവങ്ങള്‍ക്കായി കാത്തിരിക്കാം.ഒന്നുറപ്പാണ്.സുരക്ഷാ ഭീഷണിയുടെ പേരും പറഞ്ഞ മുന്‍ നിര താരങ്ങള്‍ വിട്ടു നിന്ന സ്ഥിതിക്ക് നമ്മള്‍ ഒരു കലക്ക് കലക്കും..ദില്ലി ചലോ..അവിടെ  എന്തോ  നടക്കുന്നുണ്ട്..2 comments:

  1. യുദ്ധത്തില്‍ മരിച്ചു വീഴുന്ന ജവാന്റെ ശരീരം നാട്ടിലെത്തിക്കാന്‍ വാങ്ങിയ ശവപ്പെട്ടിയില്‍ പോലും അഴിമതി കാട്ടുന്ന ഞങ്ങള്‍ ഇത്രയും ചെയ്തത് തന്നെ വലുത്..വേണമെങ്കില്‍ വന്നു മത്സരിച്ചു വല്ല മെഡലും കൊണ്ട് പോവാന്‍ നോക്ക്.അല്ലാതെ പട്ടിയുണ്ട് പാമ്പുണ്ട് എന്നും പറഞ്ഞു ഇനി വന്നേക്കരുത്.ഇനി ഞങ്ങള്‍ക്ക് ഒളിമ്പിക്സും ഏഷ്യന്‍ ഗെയിംസും കൂടി നടത്താനുണ്ട്.വെറുതെ ഞങ്ങളെ നാറ്റിക്കരുത്..

    ReplyDelete
  2. ഈ ഗൈമ്സിനു പൊടിക്കുന്ന കോടികളില്‍ കുറച്ചു ചില്ലറത്തുട്ടുകള്‍ മതിയവില്ലേ...കോടിക്കണക്കിനു ദരിദ്ര നാരായണന്‍ മാര്‍ക്ക് ഒരു കൂര കെട്ടിക്കൊടുക്കാന്‍ ?

    ReplyDelete