Saturday, October 30, 2010

ഹിജാബ് അണിഞ്ഞ മെമ്പര്‍മാര്‍

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ 50 ശതമാനം സ്ത്രീ സംവരണം നടപ്പിലാക്കാന്‍ ഉദ്ദേഷിച്ചപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടിയിരുന്നത് മുസ്ലിം  ലീഗ്   എന്ന പാര്‍ട്ടിയുടെ  നിലപാടായിരുന്നു  .അവര്‍  എങ്ങനെ ഈ നിയമത്തെ അതിജീവിക്കും എന്നത് ഒരു ചര്‍ച്ചാ വിഷയം തന്നെയായിരുന്നു.മുസ്ലിം ലീഗിന് വനിതാ ലീഗ് എന്ന പേരില്‍ ഒരു ഉപ സംഘടന ഉണ്ട് എങ്കിലും കേരള രാഷ്ട്രീയ  മണ്ഡലത്തില്‍  വലുതായൊന്നും ചെയ്യാന്‍ അവര്‍ക്കുണ്ടായിരുന്നില്ല.പുരുഷ കേന്ദ്രീകൃതമായ ലീഗ്  നേതൃ  നിരയില്‍ അവര്‍ക്ക് എടുത്തു കാണിക്കാന്‍ ഒരു വനിതാ നേതാവ് ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. കേരള മുസ്ലിം സ്ത്രീകളുടെ 'അവകാശങ്ങള്‍' നേടിയെടുക്കാന്‍ എന്ന പേരില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗം ആയിരുന്നു .ഈ അടുത്ത കാലത്തായി എന്‍ ഡി എഫിന്റെ വനിതാ വിഭാഗവും മുഖ്യധാരയില്‍ മുസ്ലിം സ്ത്രീകളെ  സങ്കടിപ്പിക്കുന്നതില്‍ മുന്നിട്ടു നിന്നിരുന്നു.മുസ്ലിം സ്ത്രീകള്‍ മുഖ്യ ധാരയില്‍ വരുന്നതിനെ മുസ്ലിം ലീഗ് എന്ന പാര്‍ട്ടി അധികം പ്രോല്സാഹിപ്പിച്ചിട്ടില്ല.അതിനു കാരണം മതപരമായ വിലക്ക് തന്നെയായിരുന്നു.
പക്ഷെ 50 % സംവരണ നിയമം  പ്രാബല്യത്തില്‍  വരുത്തിയപ്പോള്‍  മുസ്ലിം ലീഗിന് ഹിജാബണിഞ്ഞ സ്ത്രീകളെ സ്ഥാനാര്‍ഥികള്‍ ആക്കാതെ  വേറെ വഴിയൊന്നും  ഇല്ലായിരുന്നു.എങ്കിലും അവര്‍ ചില  നിര്‍ദേശങ്ങള്‍ വനിതാ സ്ഥാനാര്തികള്‍ക്കായി വെച്ചു.ആറു മണിക്ക് ശേഷം വനിതാ മെമ്പര്‍മാര്‍ പുറത്തിറങ്ങരുത് എന്നത് അതില്‍ പ്രധാനമായിരുന്നു.സ്ത്രീകള്‍ ആദ്യം സേവിക്കേണ്ടത് സ്വന്തം ഭര്‍ത്താവിനെയും കുട്ടികളെയുമാണ് പിന്നെ മതി ജനങ്ങളെ സേവിക്കല്‍ എന്നതായിരുന്നു ലീഗിന്റെ നിലപാട്..അതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു.

ഇന്നിപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളുടെ എണ്ണം എടുത്താല്‍ ഹിജാബണിഞ്ഞ സ്ത്രീകളുടെ ഒരു നീണ്ട നിര തന്നെ കാണാം.ആയിഷയും,ഫാത്തിമയും നഫീസയുമൊക്കെ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും മെമ്പര്‍മാരായി കാണാം.   മുസ്ലിം സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരുന്നതിന്റെ ഒരു വലിയ സൂചന തന്നെയാണിത്.ഏറ്റവും കൂടുതല്‍ മുസ്ലിം സ്ത്രീകളെ രംഗത്തിരക്കിയതും വിജയിപ്പിചെടുത്തതും മുസ്ലിം ലീഗ് ആണ് എന്നത് സന്തോഷകരം തന്നെ.33 % വനിതാ സംവരണം പ്രാബല്യത്തില്‍  വരുന്ന സ്ഥിതിക്ക് ഇനി മുസ്ലിം ലീഗിന് നിയമസഭാ തിരഞ്ഞെടുപ്പിലെക്കും ചിലപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെക്കും ഹിജാബണിഞ്ഞ സ്ത്രീകളുടെ ആവശ്യം കാണും..യു സി രാമന്‍ ലീഗ് സ്ഥാനാര്‍ഥിയായി  മത്സരിച്ചു വിജയിച്ചത് പോലെ ഇനി വനിതാ സംവരണ വാര്‍ഡില്‍ ലക്ഷ്മിയും ശാരദയും ഒക്കെ കോണി അടയാളത്തില്‍ മത്സരിക്കേണ്ട അവസ്ഥ വരുമോ എന്ന് കണ്ടറിയണം.ആ അവസ്ഥ വരാതിരിക്കണമെങ്കില്‍ പുരുഷ കേന്ദ്രീകൃതമായ ലീഗ് നേതൃ  നിരയില്‍ ഒരു മാറ്റം വന്നെ തീരൂ.


അധികാരത്തിന്‍റെ ബലമുണ്ടെങ്കില്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് കഴിഞ്ഞകാല ചരിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. സംവരണ ബില്ലിന്‍റെ ബലത്തില്‍ കഴിവുറ്റ, രാഷ്ട്രസേവനത്തിന് പ്രതിജ്ഞാബദ്ധരായ എത്ര വനിതാനേതാക്കള്‍ വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.

കൂടുതല്‍  വായനയ്ക്ക് :

പെണ്ണേ നിനക്കിത്രമാത്രം മതിയോ ???

വാല്‍:

ഒരു സുഹൃത്ത്‌ വഴി എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയ ഒരു മെയിലിലെ ഉള്ളടക്കം..

ഇതൊക്കെ ഉണ്ടായെ പറ്റൂ, കാരണം 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബി(സ) പറഞ്ഞിട്ടുണ്ട് "സ്ത്രീകളില്‍ നിന്ന് ലജ്ജ ഉയര്‍ത്തപ്പെടുന്നത് അവസാന നാളിന്റെ ലക്ഷണമാകുന്നു.." അന്യ പുരുഷന്റെ മുഖത്തേക്ക് നോക്കാന്‍ പോലും നാണിച്ചിരുന്ന മുസ് ലിം സ്ത്രീ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് എവിടെയാണെന്ന് നൊക്കുക! മുസ്ലിം സഹോദരിമാരെ നരകത്തിലേക്ക് നയ്യിക്കുകയാണ് ഇവര്‍ .അള്ളാഹു നമ്മുടെ ഉമ്മമാരെയും സഹോദരിമാരെയും കാത്തുരക്ഷിക്കട്ടെ...ആമീന്‍,.."..ഇതും ശരിയല്ലേ ?


3 comments:

  1. അധികാരത്തിന്‍റെ ബലമുണ്ടെങ്കില്‍ സ്ത്രീകള്‍ സ്വന്തം സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് കഴിഞ്ഞകാല ചരിത്രങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. സംവരണ ബില്ലിന്‍റെ ബലത്തില്‍ കഴിവുറ്റ, രാഷ്ട്രസേവനത്തിന് പ്രതിജ്ഞാബദ്ധരായ എത്ര വനിതാനേതാക്കള്‍ വരും നാളുകളില്‍ ഉയര്‍ന്നുവരുമെന്ന് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.

    ReplyDelete
  2. മുസ്ലിം ലീഗിലെ "മുസ്ലിം"എടുത്തു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...

    ReplyDelete
  3. നിവൃത്തിയില്ല അല്ലേ :) മാറണം,മാറ്റത്തിന്റെ കാറ്റ് ആഞ്ഞു വീശട്ടെ.കഴിഞ്ഞകാല ചരിത്രങ്ങള്‍ അറിയില്ല!!

    ReplyDelete