Tuesday, August 14, 2012

ഓണ്‍ലൈന്‍ ലോകത്തെ കപട മതേതരവാദികള്‍


കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാധ്യമം പത്രത്തില്‍ വന്ന അബ്ദുല്‍ നാസര്‍ മദനിയെക്കുറിച്ചുള്ള പരമ്പരയാണ് ഈ ഒരു പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരാള്‍ ഒന്‍പതു വര്‍ഷക്കാലം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുക.ജാമ്യം പോലും നല്‍കാതെ നീണ്ട വിചാരണയ്ക്ക് ശേഷം ഒരു സുപ്രഭാതത്തില്‍ അയാള്‍ക്കെതിരെ തെളിവില്ല എന്ന് കണ്ടു കുറ്റവിമുക്തനാക്കുക. ജയില്‍ മോചിതനായ ശേഷം പൊതു  രംഗത്ത്  സജീവമായ്  നിന്നിരുന്ന ആ മനുഷ്യനെ വീണ്ടും സമാനമായ കേസില്‍  അറസ്റ്റു ചെയ്തു ജയിലില്‍ ഇടുക.വീണ്ടും നീണ്ട ജാമ്യമില്ല വിചാരണ. 
എവിടെയാണ് ഇന്ത്യന്‍ നീതി പീടത്തിന്റെ വിശ്വാസ്യത?


ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരിക്കല്‍ പറയുകയുണ്ടായി "വര്‍ഗ്ഗീയതയാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി" എന്ന്.സ്വന്തം മതത്തെ,അല്ലെങ്കില്‍ ജാതിയെ അന്ധമായി ന്യാകരിക്കുകയും അന്യ മതസ്ഥരെ ഉപദ്രവിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത.
അബ്ദുന്നാസര്‍ മദനിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഇന്ന് കേരളത്തില്‍ സംസാരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ല എന്നതാണ് ഏറ്റവും വലിയ തമാശ. PDP എന്ന പാര്‍ട്ടിയുടെ വോട്ടിനു വേണ്ടി വേദി പങ്കിട്ട സിപിഎം മുതല്‍ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കുന്ന ലീഗ് പോലും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നില്ല.എല്ലാവരും പറയുന്നു നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ എന്ന്. മദനി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്.പക്ഷെ വൈകി ലഭിക്കുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഒന്‍പതു വര്‍ഷക്കാലം ഒരാള്‍ ജയിലരയ്ക്കുള്ളില്‍ കഴിഞ്ഞു അനുഭവിച്ച കഷ്ടപ്പാടിനു നഷ്ടപരിഹാരം നല്‍കാന്‍ നമുക്കായിട്ടില്ല.വെറും 47 വയസ്സ് മാത്രം പ്രായമുള്ള , ആരോഗ്യം ഇല്ലാതെ കാഴ്ച ശക്തിയുടെ 75 % നഷ്ടപ്പെട്ടു നില്‍ക്കുന്ന ആ മനുഷ്യന് വേണ്ടി വാദിക്കുന്നത് വര്‍ഗ്ഗീയതആണെങ്കില്‍, ഞാന്‍ ആ വര്‍ഗ്ഗീയ  വാദികളുടെ  കൂട്ടത്തില്‍ കൂടുവാന്‍ ഇഷ്ടപ്പെടുന്നു.  
എന്ടോസള്‍ഫാന്റെ  കാര്യത്തിലായാലും,മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആയാലും അഴിമതി വിരുദ്ധ സമരത്തിലായാലും നമ്മള്‍ ഒരുപാട് ലൈകും ഷെയറും ചെയ്തു നമ്മുടെ പിന്തുണ നല്‍കിയിട്ടുണ്ട്. പക്ഷെ മദനിയുടെ കാര്യത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഗനത്തിന്റെ    കാര്യത്തില്‍ ശബ്ദം ഉയര്‍ത്താന്‍ നമ്മളില്‍ പലരും മടിക്കുന്നു.
ആധുനിക സോഷ്യല്‍ മീഡിയ ലോകത്ത് ഒരാളുടെ നിലപാട് തുറന്നു കാട്ടാന്‍ വളരെ എളുപ്പമാണ്. എന്തിനും ഏതിനും സാമൂഹ്യ ബോധമുള്ളവര്‍ എന്ന് സ്വയം കരുതുന്ന ആധുനിക യുവത പ്രതികരിക്കാന്‍ മിടുക്കരാണ്.പക്ഷെ അബ്ദുന്നാസര്‍ മദനിയുടെ  വിചാരണ കൂടാതെയുള്ള തടവിനെക്കുറിച്ചു ആരും മിണ്ടരുത് പറയരുത് കാരണം മദനി  അത് അര്‍ഹിക്കുന്നുണ്ട് എന്ന നിലപാട് പലരിലും  കാണാന്‍ സാധിച്ചത്. മദനിക്ക് വേണ്ടി നിലപാട് സ്വീകരിക്കാന്‍ പലരും മടിക്കുന്നതിന്റെ കാരണം 'ഇങ്ങനെ ഒരാള്‍ക്ക്‌ വേണ്ടി താന്‍ വല്ലതും സംസാരിച്ചാല്‍ സ്വന്തം സുഹൃത്തുക്കളുടെ മുന്നില്‍ തന്റെ ഇമേജിന് കോട്ടം തട്ടുമോ' എന്ന ഭയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇവിടെയാണ്‌ സോഷ്യല്‍ അക്ടിവിസ്ടുകളുടെ കപട മതേതര മുഖം വെളിവാകുന്നത്. സ്വന്തം മനസ്സാക്ഷിയോട്‌ ചോദിച്ചു നിലപാട് എടുക്കുകയും അത് ആര്‍ജ്ജവത്തോടെ തുറന്നു പറയാനും കഴിയുന്ന നട്ടെല്ല്  പലര്‍ക്കും ഇല്ല.ആ നട്ടെല്ലുള്ള  യുവതെയാണ് നമുക്ക് വേണ്ടത്.
മദനി തെറ്റുകാരനായിരിക്കാം അല്ലായിരിക്കാം.പക്ഷെ ജാമ്യം പോലും ഇല്ലാതെ ഒരിക്കല്‍ നീതി പീഠം നടത്തിയ അതെ വഴിയില്‍ കൂടി വീണ്ടും നടത്തിക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നിക്കുന്നത് ആപത്താണ്.മദനി വിഷയം ഒരിക്കലും ഒരു വര്‍ഗ്ഗീയ വിഷയം അല്ല.അത് ഒരാള്‍ക്ക്‌ ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധത്തിന്റെ കരിപുരണ്ട അധ്യായമാണ്.അത് കാണാതെ നമ്മള്‍ പോവുന്നു എങ്കില്‍,അതിനു നമ്മള്‍ വര്‍ഗ്ഗീയ മാനം നല്‍കുന്നു എങ്കില്‍ നമ്മിലെ മനുഷ്വത്വം എന്നെ മരിച്ചു പോയിരിക്കുന്നു.ആര്‍ക്കും തിരുത്താന്‍ കഴിയാത്ത വിധം നമ്മള്‍ വര്‍ഗ്ഗീയമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

PART-1-ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും

PART-2-പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ

PART-3-ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി

PART-4-കേസുകള്‍, കുരുക്കുകള്‍

 ‘നീതി അകലെയാണ് ’ 

കണ്ണുതുറപ്പിക്കാനാവുമോ ഈ കണ്ണുനീര്‍തുള്ളികള്‍ക്ക്

‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’

മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?

 

 

17 comments:

 1. മദനി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്.പക്ഷെ വൈകി ലഭിക്കുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഒന്‍പതു വര്‍ഷക്കാലം ഒരാള്‍ ജയിലരയ്ക്കുള്ളില്‍ കഴിഞ്ഞു അനുഭവിച്ച കഷ്ടപ്പാടിനു നഷ്ടപരിഹാരം നല്‍കാന്‍ നമുക്കായിട്ടില്ല.വെറും 47 വയസ്സ് മാത്രം പ്രായമുള്ള , ആരോഗ്യം ഇല്ലാതെ കാഴ്ച ശക്തിയുടെ 75 % നഷ്ടപ്പെട്ടു നില്‍ക്കുന്ന ആ മനുഷ്യന് വേണ്ടി വാദിക്കുന്നത് വര്‍ഗ്ഗീയതആണെങ്കില്‍, ഞാന്‍ ആ വര്‍ഗ്ഗീയ വാദികളുടെ കൂട്ടത്തില്‍ കൂടുവാന്‍ ഇഷ്ടപ്പെടുന്നു.

  ReplyDelete
 2. Athe anukoolikkunnu. Kutam theliyum vare aarum kutakkaaranallaa enna kaazhcchappaad mikka idatthum moodivekkappedunnu.

  Njaanum ente neethiyum irayude pakashatth thanne...!!!!

  » BlackBerry

  ReplyDelete
 3. മഅദനിയുടെ പൂര്‍വകാല നിലപാടുകളോടും സമീപനങ്ങലോടും ഉള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടരുത്.

  ReplyDelete
 4. മദനി നീതി നിഷേധത്തിന്റെ ഇരയാണ്. അദ്ദേഹത്തിന് നീതി ലഭിക്കണം.!

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. നീതി ലഭിക്കണം. പക്ഷെ എങ്ങനെ?

  ഷുക്കൂര്‍ വധം ആസൂത്രണം ചെയ്തവര്‍ സംസാരിക്കുന്നത് കേട്ട ജയരാജനും രാജേഷും ജയിലില്‍ പോയതിനെ സ്വാഗതം ചെയ്യുന്നവര്‍ മദനി പല ഭീകരരുമായി ബന്ധപ്പെട്ടതും അവരില്‍ പലരെയും സ്വന്തം വീട്ടില്‍ താമസിപ്പിച്ചതിലും ഒരു തെറ്റും കാണുന്നില്ലേ?

  രാജീവ് ഗാന്ധി വധക്കേസിലും ഇന്ദിരാ ഗാന്ധി വധക്കേസിലും വിചാരണ നീണ്ടു നീണ്ടു പോയിരുന്നു. പ്രതികളില്‍ പലരെയും വെറുതെ വിടുകയും ചെയ്തു. ആ വെറുതെ വിടപ്പെട്ടവരിലൊരാളുടെയെങ്കിലും പേര്, ഇവിടെ എഴുതുന്ന ആര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടോ?

  ഇതൊക്കെ നീതി ന്യായ വ്യവസ്ഥയുടെ ഭാഗങ്ങളാണ്. കീഴ്ക്കോടതി വധ ശിക്ഷക്ക് വിധിച്ചവരെ വരെ സുപ്രീം കോടതി വെറുതെ വിട്ടിട്ടുണ്ട്. മദനി അയതുകൊണ്ടോ അദ്ദേഹം രോഗി ആയതുകൊണ്ടോ പ്രത്യേക പരിഗനന ലഭിച്ചു എന്നു വരില്ല.

  ReplyDelete
 7. യോജിക്കുന്നു.
  വൈകി ലഭിക്കുന്ന നീതി . നീതി നിഷേധം തന്നെയാണ്.

  വിചാരണ പോലുമില്ലാതെ ജയിലില്‍ കിടക്കേണ്ടി വരിക എന്നത് എത്ര വലിയ അനീതിയാണ്. ഒരുകാലത്ത് അദ്ദേഹം എന്തുചെയ്തു എന്നത് ശരിയോ തെറ്റോ ആവട്ടെ.പക്ഷെ ഒരു പൌരനു ലഭിക്കേണ്ട നിയമ പരിരക്ഷ നിഷേധിക്കുന്നത് എന്തിന്റെ പേരിലാണ്. അതും അതിനെക്കാളും വലിയ ഫ്രോഡുകളും വര്‍ഗീയ യ വാദികളും വിലസുന്ന ഈ രാജ്യത്ത്.
  ഞാന്‍ സംസാരിക്കുന്നതു ഒരു സഹ ജീവിക്കുവേണ്ടിയാണ്. അങ്ങിനെ മാത്രമേ കാണേണ്ടതുള്ളൂ . അല്ലെങ്കില്‍ നിയമ സംവിധാനങ്ങള്‍ ഇപ്പോഴും നന്നായി തന്നെ പോകുന്ന ഈ രാജ്യത്തെ നീതി പീഠം വിചാരണക്കെടുത്ത് പറയട്ടെ അദ്ദേഹം കുറ്റവാളി ആണെന്ന്.

  ReplyDelete
 8. ഏത് കാലത്തായാലും തെറ്റ് ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുക എന്നതാണ്, നീതി ന്യായ വ്യവസ്ഥ ചെയ്യുന്നത്. ഞാന്‍ പശ്ചാത്തപിക്കുന്നു എന്നു പറഞ്ഞാലൊന്നും ചെയ്ത തെറ്റ് തെറ്റല്ലാതാകുന്നില്ല.

  വിചാരണ കൂടാതെ മദനി മാത്രമല്ല ജയിലില്‍ കിടക്കുന്നത് കോടിക്കണക്കിനാളുകളുണ്ട്. അവര്‍ക്കും നീതി നിഷേധിക്കുകയാണ്. ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥക്ക് താങ്ങാവുന്നതിനപ്പുറം  കുറ്റക്കാര്‍ ഉണ്ടെങ്കില്‍ ഇതൊക്കെ സംഭവിക്കും. മദനിയേക്കാള്‍ വലിയ ഫ്രോഡുകളും വര്‍ഗീയ വാദികളും വിലസുന്നുണ്ട് എന്നത് മദനിയെ വെറുതെ വിടാനുള്ള കാരണമല്ല.

  ഓരോരുത്തരുടെയും സൌകര്യത്തിനനുസരിച്ച് നീതിപീഠത്തിനു വിചാരണക്കെടുക്കാനും സാധിച്ചു എന്നു വരില്ല. ചില കേസുകളില്‍ പ്രത്യേകിച്ച് മത തീവ്രവാദ കേസുകള്‍ രാജ്യാന്തര ബന്ധങ്ങളുള്ളതായതുകൊണ്ട് ചിലപ്പോള്‍ അന്വേഷണവും നീണ്ടു പോകും.

  ReplyDelete
 9. @കാളിദാസന്‍...ഇവിടെയാണ്‌ പ്രശ്നം..എന്ത് കൊണ്ട് തീവ്രവാദി എന്ന് ആരോപിച്ചു ജയിലില്‍ അടക്കപ്പെട്ടവര്‍ക്ക് മാത്രം ഇത്തരം നീതി നിഷേധം അനുഭവിക്കേണ്ടി വരുന്നു?...ഒരുപാട് നിരപരാധികള്‍ ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ പാത്രമാവുന്നില്ലേ ...ഒരാളെ തീവ്രവാദിയെന്ന് പേരിട്ടു ജയിലില്‍ അടയ്ച്ചാല്‍ പിന്നെ അയാള്‍ക്ക്‌ പെട്ടെന്നൊന്നും പുറത്തു വരാന്‍ കഴിയുന്നില്ല...എന്ത് കൊണ്ട്?..ഇവിടെയാണ്‌ പ്രശ്നം..മദനിയുടെ കാര്യത്തില്‍ ആണെങ്കില്‍,അന്വേഷിച്ചു സത്യാവസ്ഥ പുറത്തു കൊണ്ട് വരാന്‍ ശ്രമിച്ച വന്ന മാധ്യമ പ്രവര്‍ത്തക ഷാഹിനക്ക് സംഭവിച്ചതെന്ത്?..ഷാഹിനയെ വരെ ഭരണകൂടം തീവ്രവാദിയാക്കാന്‍ ശ്രമിച്ചില്ലേ?..കാളിദാസന്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത്...കാവി ഭരണകൂടം നടത്തുന്ന ഭീകരതയ്ക്ക് വെള്ള പൂശാന്‍ ശ്രമിക്കരുത്...ശിക്ഷ വിധിച്ചതിനു ശേഷം ജയിലില്‍ അടക്കപ്പെട്ടാല്‍ പ്രശ്നമില്ല..പക്ഷെ വിചാരണ തടവുകാരനായി വര്‍ഷങ്ങള്‍ നീക്കേണ്ടി വരുന്നതിനു എന്ത് ന്യായീകരണം ആണുള്ളത് ?

  ReplyDelete
 10. @ഹാഷിം,ബഷീര്‍ക്ക,ശ്രീജിത്ത്‌,മന്‍സൂര്‍ ഭായ്..നന്ദി ഇവിടെ വന്നതിനു... നീതി പീഠം കണ്ണ് തുറക്കുമെന്ന് നമുക്ക് ആശിക്കാം..തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ..

  ReplyDelete
 11. justice madani forum thinte collectinu vendi kasargod jillayil pallikal thorum collection nadathiyirunnu...collection nadathiya enikum ente friends num anubhavappetta oru karyam swantham enthenkilum prashnam vannaale ivarokke munnittiranggu ennaanu..chila aalkaark collection nadathunnavarod puchamaanu....chila muslim league kaar chuttum ninnu campaign swabavathil aarum panam nalkaruth ennu parayunnundayirunnu....chilarude samshayam jamathe islamikaaranaaya ivan eppozhaan PDP aayath ennaanu...ennaalum njan kaanicha bucketilek 1000 roopayude note idaan sanmanssu thoanniya aalkarum undaayirunnu....kasargod jillayil 75 olam pallikalil collection nadannirunnu...enik parayanullath manushyan enna reethiyilulla ella parigananakalum madanik nalkanamennaanu....

  ReplyDelete
 12. ഇതൊരു കെണിയാണ്. തൊപ്പിയും താടിയും വെച്ചവനെ എന്നും വേട്ടയാടാന്‍ ഉപയോഗിക്കുന്ന തീവ്രവാദമെന്ന കെണി. അത് മഅദനിക്കെതിരെ വിജയകരമായി പ്രയോഗിക്കാന്‍ ഇതൊരുക്കിയവര്‍ക്ക് സാധിച്ചു. ഇനി ഈ കേസില്‍ മഅദനി പുറത്തുവന്നാല്‍ തന്നെ ഇനിയും കുടുക്കാന്‍ കേസുകളും സ്‌ഫോടനങ്ങളും കാത്തിരിപ്പുണ്ട്. ആരും ചോദ്യം ചെയ്യുമെന്ന് ഭയക്കുകയും വേണ്ട.

  ReplyDelete
 13. നമ്മളെ പോലെ മനുഷ്യാവകാശ ചിന്തകള്‍ ഒന്നും തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും ഇല്ല, മദനി ഉള്‍പ്പെട്ട കേസുകള്‍ ബോംബുവെക്കല്‍ നടന്നത് ഈ സ്റെടുകളില്‍ ആണ്, അവര്‍ക്ക് അപ്പോള്‍ ഇദ്ദേഹത്തെ വിചാരണ ചെയ്യണം ജാമ്യത്തില്‍ വിടണം എന്നൊന്നും തോന്നേണ്ട കാര്യവും ഇല്ല ഗവന്മേന്റ്റ് ആയാലും ജഡ്ജ ആയാലും അവര്‍ക്ക് ധൃതി ഇല്ല, ഇതിന്റെ എല്ലാം ആദ്യ ട്രയല്‍ കോഴിക്കോട് ബസ് സ്ടാണ്ടില്‍ നടന്ന സ്ഫോടനം ആയിരുന്നു അത് നമ്മള്‍ കേരള പോലീസ് വിദഗ്ധമായി കണ്ടില്ല കേട്ടില്ലേ എന്ന് നടിച്ചു , കളംമശ്ശേരി ബസ് കത്തിച്ചപ്പോഴും തേച്ചു മായ്ച്ചു , എന്നാല്‍ കര്ന്നാടകക്കാര്‍ അവരുടെ സ്റ്റില്‍ ചെന്ന് ബോംബ്‌ വച്ച ആളെയും തമിഴ് നാടിനു അവരുടെ കോയമ്പത്തൂരില്‍ ബോംബ്‌ വച്ച ആളെയും പ്ലേഗിനെ പോലെ വെറുപ്പാണ് ,മദനി കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു പാഠവും പഠിച്ചതുമില്ല, വെറുതെ നമ്മള്‍ വിലപിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല , കേന്ദ്ര ഗവന്മേന്റ്റ് വിചാരിച്ചാലേ എന്തെങ്കിലും സാധ്യമാകു , മദനിയെ കൊണ്ട് കൂടുതല്‍ ഗുണം ഉണ്ടാക്കിയത് സീ പീ എം ആണ് അവര്‍ ശ്രമിക്കട്ടെ

  ReplyDelete
 14. അഭി അബ്ബാസ്,

  മദനിയുടെ കര്യത്തില്‍ നീതി നിഷേധം ആണെന്നൊക്കെ താങ്കളുടെ വെറും തോന്നലാണ്. കോയംബത്തൂര്‍ സ്ഫോടനക്കേസില്‍ മദനിയുള്‍പ്പടെ അനേകം പേരെ അറസ്റ്റ് ചെയുതിരുന്നു. അവരില്‍ ഭൂരിഭാഗം പേരെയും വെറുതെ വിട്ടു. അതൊക്കെ നീതി ന്യായ വ്യവസ്ഥയുടെ ഭാഗം മാത്രം.

  തീവ്രവാദി എന്ന് ആരോപിച്ചു ജയിലില്‍ അടക്കപ്പെടുന്ന എല്ലാവര്‍ക്കും മദനിയേപ്പോലെ കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരും. അതിന്റെ കാരണം തീവ്രവാദം ജാമ്യം പോലും നിഷേധിക്കപ്പെടുന്ന ഒരു കുറ്റമായിട്ടാണ്, ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ കാണുന്നത്. താങ്കളെയോ മറ്റ് കോടിക്കണക്കിനു മുസ്ലിങ്ങളെയോ ഈ തീവ്രവാദം ആരോപിച്ച് ജയിലില്‍ അടച്ചിട്ടില്ല. തീവ്രവാദികള്‍ക്ക് മാത്രമല്ല താങ്കളീ ആരോപിക്കുന്ന നീതി നിഷേധം അനുഭവിക്കേണ്ടി വരുന്നത്. എല്ലാത്തരം കുറ്റം ചെയ്യുന്നവര്‍ക്കും ഉണ്ട്. ഒരുപാട് നിരപരാധികള്‍ ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ പാത്രമാവുന്നുണ്ട്. പക്ഷെ അവര്‍ക്ക് വേണ്ടിയൊന്നും താങ്കളൊന്നും ശബ്ദമുയര്‍ത്തുന്നില്ല. മദനി എന്ന പച്ചപ്പാവത്തിനെ അല്ല തീവ്രവാദിയെന്ന് പേരിട്ടു ജയിലില്‍ അടച്ചത്. മദനിക്ക് തീവ്രവാദബന്ധമുണ്ടെന്ന് മറ്റ് പല തീവ്രവാദികളും  കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ ആണത്. സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനെ അറസ്റ്റ് ചെയ്തിരിക്കുന്നതും ഷുക്കൂര്‍ വധക്കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്. അതിനെതിരെ താങ്കള്‍ എവിടെയും എഴുതി കണ്ടില്ല. തീവ്രവാദ ബന്ധമുള്ളവര്‍ക്ക് പെട്ടെന്നൊന്നും പുറത്തു വരാന്‍ കഴിയുന്നില്ല. അതിന്റെ കാരണം തീവ്രവാദം ഇന്‍ഡ്യയിലെ അതീവ ഗുരുതരമായ കുറ്റാമണ്.

  മദനിയുടെ കാര്യത്തില്‍ ,സത്യാവസ്ഥ അന്വേഷിച്ചു പുറത്തു കൊണ്ട് വരാന്‍ മാധ്യമ പ്രവര്‍ത്തകരെ ഇന്‍ഡ്യന്‍ നീതി ന്യായ വ്യവസ്ഥ ചുമതലപ്പെടുത്തുന്നില്ല. പോലീസിന്റെ അധികാരപരിധിയില്‍ കടന്നു കയറി പലതും എഴുതി വിട്ടതുകൊണ്ടാണ്, ഷാഹിനക്ക് പ്രശ്നങ്ങളുണ്ടായത്. അത് ഷാഹിനയെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചതല്ല. തടിയന്റവിട നസീറിനേക്കുറിച്ചു അന്വേഷിച്ച് സത്യാവസ്ഥ കണ്ടുപിടിക്കാന്‍ താങ്കളിറങ്ങിയാലും പ്രശ്നങ്ങളുണ്ടാകും. മദനിയുടെ അറിവോടെ സൂഫിയ തമിഴ് നാടിന്റെ ബസ് തട്ടിയേടുക്കാന്‍ ഏര്‍പ്പാടാക്കിയത് തടിയന്റവിടയെ ആയിരുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകൂടി അനുഭവിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഇതിനൊന്നും പോകരുത്.

  തനിക്കിഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യുമ്പോള്‍  മിക്കവരുമുപയോഗിക്കുന്ന വാക്കാണ്, ഭരണകൂട ഭീകരത. ജയരാജനെയും രാജേഷിനെയും അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ ഭീകരതയാണെന്നാണ്, സി പി എം ആരോപിക്കുന്നത്. ചില കുറ്റങ്ങളില്‍ ശിക്ഷ വിധിക്കുന്നതിനു മുമ്പും ജയിലില്‍ അടക്കേണ്ടി വരും. തീവ്രവാദം അതുപോലെ ഒന്നാണ്. വിചാരണ തടവുകാരനായി വര്‍ഷങ്ങള്‍ നീക്കേണ്ടി വരുന്നതിനു ഒരു ന്യായീകരണവും ഇല്ല. പക്ഷെ ചില അവസ്ഥയില്‍ അത് വേണ്ടിവരും. അത് ഇന്‍ഡ്യന്‍ നീതി ന്യായവ്യവസ്ഥയുടെ പോരായ്മ തന്നെയാണ്. ഇത് മത്രമല്ല ഇന്‍ഡ്യ എന്ന രാജ്യത്തിന്റെ പോരായ്മകള്‍,. പലതുമുണ്ട്. അഴിമതിക്ക് കുടപിടിക്കുന്ന ഒരു പ്രധാനമന്ത്രിയാണിവിടെ ഭരിക്കുന്നത്. സ്വന്തം മതത്തിലെ ദുശഠ്യങ്ങള്‍  പൊതു സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന മുസ്ലിം ലീഗ് മന്ത്രിമാര്‍ ഭരിക്കുന്ന നാടാണു കേരളം. അതുപോലെ പല പോരായ്മകളും ഉണ്ട്. അതൊക്കെ ശരിയാകാന്‍ കുറച്ചു സമയമെടുക്കും.

  ReplyDelete
 15. ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും... ഭീകരത പാലൂട്ടി വളര്‍ത്തിയ മദനി കാരണമാണ് നിരാപരാധികളായ ബഹുഭൂരിപക്ഷം മുസ്ലിംകളെയും ഇതര മതവിശ്വാസികള്‍ സംശയ ദൃഷ്ട്ടിയോടെ വീക്ഷിക്കുന്നത്... അയാള്‍ ചെയ്ടതിനു ഇപ്പോള്‍ മുസ്ലിംബഹുഭൂരിപക്ഷം അനുഭവിക്കുന്നു... അപ്പോള്‍ ഭൂരിപക്ഷത്തിന്റെ രക്ഷക്കായി മദനിക്ക് കിട്ടുന്നത് അനുഭവിക്കുക... അത്ര പുണ്യവാളന്‍ ഒന്നും അല്ലല്ലോ മദനി..? പാകിസ്താന്റെ ജയിലുകളില്‍ സരബ്ജിത് സിമ്ഹുല്പ്പാടെ നൂറുകണക്കിനു ഭാരതീയര്‍ നരകയാതന അനുഭവിക്കുന്നു... അതിലൊന്നും ഇല്ലാത്ത വേദന മദനിയുടെ കാര്യത്തില്‍ വേണോ ? ഒന്നുമില്ലെങ്ങിലും ഇന്ത്യയിലെ ജയിലില്‍ അല്ലെ അയാള്‍ കിടക്കുന്നത്..? ആയുര്‍വേദ ചികിത്സ ഉള്‍പ്പടെ എല്ലാ സൌവ്കര്യങ്ങളും ഉണ്ട്... പിന്നെ മദനി നന്നവാന്‍ ആയിരുന്നെഗില്‍ അത് കോയമ്പത്തൂര്‍ ജയിലില്‍ വച്ച് ആയ്യേനെ.. അവിടുന്ന് പുരതിര്ങ്ങിയല്ലേ ഈ പണി കാണിച്ചത്‌... ഇതൊന്നും കാവി ഭരണകൂടം ഭരിക്കുമ്പോള്‍ ചെയ്ടതല്ലലോ... തമിഴ്നാട്ടില്‍ ജയലളിതയായിരുനു... കര്‍ണാടകയിലെ പോലീസ് മദനിയെ അറസ്റ്റുചെയ്യാന്‍ വന്നപ്പോള്‍ എന്താണ് ഉണ്ടായതെന്നും നമ്മള്‍ കണ്ടതല്ലേ...

  ReplyDelete
 16. അതിപ്പോ ....മദനിക്ക് വേണ്ടി ശബ്ദമുയര്തിയാല്‍ അവരെന്നെ തീവ്രവാദിയാക്കിയാലോ ല്ലേ ?
  പിന്നെ മുല്ലപ്പെരിയാറിന് കിട്ടുന്ന പബ്ലിസിറ്റി ഒന്നും ( വോട്ടും ) ഒരു "തീവ്രവാദി" ക്ക് കിട്ടുകയും ഇല്ല

  ReplyDelete