Saturday, January 1, 2011

ബൂലോക ചിത്രങ്ങള്‍ -2010

 മലയാളം ബൂലോകത്ത്‌ ഒരുപാട് നല്ല ചിത്രങ്ങള്‍  ഇറങ്ങിയ വര്‍ഷമാണ്‌ 2010 .ഒരുപാട് പുതുമുഖ ബ്ലോഗ്ഗെര്മാര്‍ രംഗത്ത് വന്നു എങ്കിലും പഴയകാല പുലികള്‍  തന്നെയാണ് കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്പര്‍ ഹിറ്റുകള്‍ നല്‍കിയ പല ബ്ലോഗ്ഗര്മാരും കഴിഞ്ഞ വര്ഷം ഫീല്‍ഡില്‍ നിന്നും വിട്ടു നിന്നത് നഷ്ടമായി.

വള്ളിക്കുന്ന് .കോം ന്റെ ബാനറില്‍ സൂപ്പര്‍സ്റ്റാര്‍    ബഷീര്‍ വള്ളിക്കുന്ന് രചനയും സംവിധാനവും ചെയ്തു അഭിനയിച്ച "നിങ്ങളെന്നെ ജമാഅത്താക്കി" എന്ന ചിത്രം വളരെയധികം പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി.ഇത് വരെയുള്ള ബൂലോകത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിക്കാന്‍ ആ ചിത്രത്തിനായി.

മെഗാ സ്റ്റാര്‍ ബെര്‍ളി തോമസ്‌ ആയിരം ചിത്രങ്ങള്‍ തികച്ച വര്ഷം കൂടിയാണ് 2010 .കഴിഞ്ഞ വര്ഷം അദ്ദേഹം അഭിനയിച്ച ചിത്രങ്ങളില്‍ "ഐ ടി ബുജികള്‍ എന്റെ പരിപ്പിളക്കി" എന്ന ചിത്രം മെഗാ ഹിറ്റായി.അദ്ദേഹത്തിന്റേതായി ഇറങ്ങിയ പല ചിത്രങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ്  'എ' സര്ടിഫികെറ്റ്  നല്‍കി എങ്കിലും ശക്തമായ ഫാന്‍സ്‌ അസോസിയേഷന്റെ ബലത്തില്‍ ആ ചിത്രങ്ങളൊക്കെ വിജയിച്ചു. 

വെറ്ററന്‍ നടന്‍ മമ്മൂട്ടി (മുഹമ്മദ്‌ കുട്ടി കോട്ടക്കല്‍) നല്ല കുടുംബ ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷവും  നല്‍കി.അദ്ദേഹത്തിന്റെ "കേടായ മോട്ടോര്‍" ,"ചെവിയിലെ ഫോണ്‍ " തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

കാര്‍ട്ടൂണ്‍ ചിത്രങ്ങളില്‍ സജ്ജീവ് സംവിധാനം  ചെയ്ത "ഉത്രാടപ്പാച്ചില്‍" മികച്ചു നിന്നു  എങ്കിലും അതൊരു ബോക്സ്‌ ഓഫീസ് വിജയമാക്കാന്‍ സംവിധായകന് കഴിഞ്ഞില്ല.നൌഷാദ് അകംപാടം തന്റെ സ്വത സിദ്ധമായ  ശൈലിയില്‍ പ്രമുഖ നടന്മാരായ ബഷീര്‍,ബെര്‍ളി എന്നിവരെ അനുകരിച്ചെടുത്ത "നിങ്ങളുടെ തലവര" എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. 

"വടക്കേല്‍ പ്രൊഡക്ഷന്‍സ് " ന്റെ ബാനറില്‍ നൌഷാദ് എല്ലാ വര്‍ഷത്തെയും പോലെ ഒരുപാട് പരീക്ഷണ ചിത്രങ്ങള്‍ ഇറക്കിയ വര്ഷം കൂടിയാണ് 2010 .പുതിയ നടന്മാര്‍ക്കും സംവിധായകര്‍ക്കുമായി ഒരു "ഹെല്‍പിംഗ് ഇന്സ്ടിട്യൂട്ടിനു" അദ്ദേഹം തുടക്കം കുറിച്ചു.

ബൂലോകത്തെ നായികമാരില്‍ മിനി ടീച്ചര്‍ അഭിനയിച്ച "വിശ്വാസം അതല്ലേ എല്ലാം" എന്ന ചിത്രം വ്യത്യസ്തമായ ക്ലൈമാക്സുകള്‍ കൊണ്ട് ശ്രദ്ധേയമായി.
സാബി ബാവ ,കാ‍ന്താരി , ജുവൈരിയ തുടങ്ങിയ നടിമാര്‍ക്കും കഴിഞ്ഞ വര്ഷം മികച്ചതായിരുന്നു.

പുതുമുഖങ്ങളില്‍ കണ്ണൂരാന്‍  എന്ന സംവിധായകന് സ്വപ്ന തുടക്കം ലഭിച്ച വര്‍ഷമാണ്‌  2010 .കണ്ണൂരാന്‍ സംവിധാനം ചെയ്ത "കാതര്‍കുട്ടിയുടെ  മോള്‍ ഏലിയാസ് എന്റെ കെട്ട്യോള്‍" എന്ന പടം ബോക്സ്‌ ഓഫീസില്‍  സൂപ്പര്‍ഹിറ്റായി.അദ്ദേഹം പിന്നീട് സംവിധാനം  ചെയ്ത "കണ്ണൂര്‍ ബാര്‍ബര്‍", "വേലക്കാരന്‍" തുടങ്ങിയ ചിത്രങ്ങള്‍ വന്‍ വിജയം നേടി..

ഹാസ്യ നടന്‍ അരുണ്‍ കായംകുളത്തിന്റെതായി   ഇറങ്ങിയ മിക്ക ചിത്രങ്ങളും മെഗാ ഹിറ്റുകളായി.അദ്ദേഹത്തിന്റേതായി ഇറങ്ങിയ ശബരിമല സീസണ്‍ ചിത്രം "കലിയുഗവരദന്‍" ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

ആക്ഷന്‍ സ്റ്റാര്‍ ആചാര്യന്‍ അഭിനയിച്ച ചിത്രങ്ങളില്‍ "ഒബാമയുടെ ജെട്ടി", "പ്രിയപ്പെട്ട സാജേട്ടന്","ശ്രീദേവിയുടെ ഒരു യോഗം ‍'' തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.ബൂലോക നിവാസികള്‍ക്കായി അദ്ദേഹം ഒരു പുതിയ  സംഘടന "മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്" തുടങ്ങിയ വര്ഷം കൂടിയാണ് 2010 .

കുട്ടികളുടെ ചിത്രത്തില്‍ ഹൈനക്കുട്ടി അഭിനയിച്ച "കുത്തിവര" , സിദ്ദിക്ക്  തൊഴിയൂര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച നഹാന സിദ്ദീക്ക്  അഭിനയിച്ച "
ചിപ്പി" തുടങ്ങിയ ചിത്രങ്ങള്‍ നിലവാരം പുലര്‍ത്തി.

2010 ല്‍ ഇറങ്ങിയ മറ്റു ചിത്രങ്ങളില്‍ അക്ബര്‍ അലി ചാലിയാര്‍ അഭിനയിച്ച   "നിങ്ങള്‍ നിങ്ങടെ പണി നോക്ക്","ഗോപന്‍ മാഷ്‌"  ,അഞ്ചു അനീഷ്‌ അഭിനയിച്ച "കണ്ഫ്യൂഷന്‍ തീര്‍ക്കണമേ", വാഴക്കോടന്‍  അഭിനയിച്ച " ഓര്‍മ്മയിലെ ഷാഹിന", ഇളയോടന്റെ "കല്ല്യാണം മുടക്കി" ,ഇസ്മായില്‍ കുറുമ്പടിയുടെ  "തണല്‍" തുടങ്ങിയ  ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി..റാംജി പട്ടേപാടം ,ഹംസ,
സലിം ഭായ് ,പ്രവീണ്‍ ,ശ്രദ്ധേയന്‍,ജയന്‍ വൈദ്യന്‍  തുടങ്ങിയ തിരക്കഥാകൃത്തുക്കള്‍ സ്ഥിരം ഹിറ്റുകള്‍  തുടര്ന്നു..
അവാര്‍ഡുകള്‍

വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങളിലൂടെ ആനുകാലിക സംഭവങ്ങളെ സജീവമാക്കി നിര്‍ത്തിയ ബഷീര്‍ വള്ളിക്കുന്നിനെ  സൂപ്പര്‍ ബ്ലോഗ്ഗര്‍ ആയി  തെരഞ്ഞെടുത്തു

"ഒരു ജോലി തരുമോ?", "പ്രിയപ്പെട്ട കണ്ണന്‍" തുടങ്ങിയ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ക്ക് കഥയെഴുതിയ അനില്‍കുമാര്‍ സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡില്‍ ഫസ്റ്റ് റണ്ണര്‍അപ്പായി തെരഞ്ഞെടുക്കപ്പെട്ടു.

ഫൈസു അഭിനയിച്ച "ഞണ്ട്" ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

പഴയകാല നടന്‍ കെ.പി.എസ് സംവിധാനം  ചെയ്ത "എന്ടോസള്‍ഫാന്‍ കുടിച്ചാല്‍ ചാവുമോ?" എന്ന ഡോകുമെന്ററി ജെനീവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്റരിക്കുള്ള   അവാര്‍ഡു നേടി.
വിവാദം
"കൂതറയും കാദറും" എന്ന ചിത്രം വിവാദം സൃഷ്ടിച്ചു.  .അതിനെ തുടര്‍ന്ന് യുവ ബ്ലോഗ്ഗറും ചോക്കലേറ്റ്    നായകനുമായ ഹാഷിം  ബൂലോകത്ത് നിന്നും വിടവാങ്ങുന്നു എന്ന പ്രഖ്യാപനം നടത്തി.
"തൊടുപുഴയിലെ  പാമ്പ്" എന്ന ചിത്രം വിവാദം കാരണം തിയേറ്ററില്‍ നിന്നും പിന്‍വലിച്ചു.
പ്രതീക്ഷകള്‍

കാമ്പുള്ള ചിത്രങ്ങളുമായി വന്ന പല പുതുമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടു..ഹഫീസ്,ഫിറോസ്‌ സൈദു,അജിത്‌ ജനാര്ദ്ധനന്‍, നാമൂസ്,റഫീക്ക്,കൊമ്പന്‍ മൂസ,ഇസ്മയില്‍ ചെമ്മാട്,രാകേഷ് ,നൌഷാദ് കൂടരഞ്ഞി,അമീന്‍,അര്‍ച്ചന,അഫ്സല്‍,ബദൃദ്ദീന്‍ ,അരുണ്കുമാര്‍,ചെറുവാടി,മുക്താര്‍ ഭായ് ,റാണി പ്രിയ,ലിഡിയ,കൊലുസ്,കിഷോര്‍,വര്‍ഷപഞ്ചമി ഹരിപ്രിയ,സഹീര്‍,കുഞ്ഞാക്ക,ജാസ്മിക്കുട്ടി,ശിഹാബ് മൊഗ്രാല്‍,ലീ   തുടങ്ങിയവരുടെ കയ്യില്‍ നാളത്തെ ബൂലോകം സുരക്ഷിതമാണ്. 

37 comments:

 1. ഇതില്‍ പല മികച്ച പോസ്റ്റുകളും മികച്ച ബ്ലോഗ്ഗെര്മാരെയും വിട്ടു പോയിട്ടുണ്ടാവാം.ഒരു വര്ഷം വായിച്ച എല്ലാ പോസ്റ്റുകളും ഓര്‍ത്തെടുക്കുക ബുദ്ധിമുട്ടാണ്..എങ്കിലും എന്നെ കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്..

  ReplyDelete
 2. ഈശ്വര എന്റെ പേരും!!! രസമുള്ള ഒരു പോസ്റ്റ്‌ അഭിയെട്ടാ...
  എന്നെ 'കണ്ണാ'(അരുണ്‍കുമാര്‍ വേണ്ട) എന്ന് വിളിച്ചു കേള്കാനാ എനിക്കിഷ്ടം.. :-)

  ReplyDelete
 3. abhi kalkkeetto
  thanks for my name

  ReplyDelete
 4. അഭിയെട്ടാ...

  ഇതു ശരിക്കും ഒരു വര്‍ഷത്തെ ചലച്ചിത്രം വിലയിരുത്തല്‍ പോലെയുണ്ടല്ലോ...നിങ്ങള്‍ കണ്ട ബൂലോക കാഴ്ചകള്‍ മനോഹരമായി അവതരിപ്പിച്ചു..

  ആശംസകള്‍..

  ReplyDelete
 5. കൊള്ളാം കൊള്ളാം വെറും സ്വഭാവ നടന്‍ ആയ എന്നെ ആക്ഷന്‍ ഹീറോ ആക്കി അല്ലെ ഉവ്വ ഉവ്വാ ..അതെന്നെ..

  ReplyDelete
 6. ഇവന്‍ ആള് പുലിയാ നിനക്ക് ഒരു പണി ഞാന്‍ തരും മോന്‍ ഏഏഏഏഏഏഏഏഏഏ

  ReplyDelete
 7. മനോഹരമായ അവതരണം ....

  ReplyDelete
 8. ഈ കൊല്ലത്തെ കുട്ടികള്‍ക്കുള്ള മികച്ച സാഹിത്യ സൃഷ്ടിയില്‍ ഉള്‍പ്പെടുത്തി ജൂറിയുടെ പ്രത്യേക പരാമര്‍ശം ഈ പോസ്റ്റിനു നല്‍കുന്നു..കുഞ്ഞനാണ് എങ്കിലും ഇവന്റെ തലയില്‍ വലിയ കാര്യങ്ങള്‍ പാര്‍പ് ഉറപ്പിചിട്ടുണ്ടെന്നു
  ജൂറി പറഞ്ഞു... .

  ReplyDelete
 9. ഈ ബൂലോകത്തെ പ്രഗല്‍ഭര്‍ക്കൊപ്പം ഈ കൂട്ടത്തില്‍ പേര് കൊണ്ടെങ്കിലും പരാമര്‍ശിക്കപ്പെട്ടതില്‍ ഈയുള്ളവനുള്ള അതിയായ സന്തോഷം രേഖപ്പെടുത്തട്ടെ.. കൂട്ടത്തില്‍, എനിക്കീ ലോകം എളുപ്പമാക്കിത്തന്ന നമ്മുടെ ഗ്രൂപ്പിനോടും അതിന്‍റെ അണിയറ പ്രവര്‍ത്തകരോടുമുള്ള എന്‍റെ നന്ദിയും കടപ്പാടും യാതൊരു പിശുക്കുമില്ലാതെ പ്രകടിപ്പിക്കുന്നു.

  {അല്പം സ്വാര്‍ത്ഥ വിചാരം സമയം കിട്ടുമ്പോള്‍ എന്‍റെ ചോദ്യങ്ങള്‍ എന്ന കവിതയും കേള്‍ക്കണം എന്നപേക്ഷ..!!}

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. പോസ്റ്റ് രസകരമായി .... ചെറുചിരിയോടെ വായിക്കാന്‍ പറ്റി...
  നല്ല ഭാവന

  ReplyDelete
 12. അവതരണം രസകരമായി അഭി. പോസ്റ്റിലെ ഫോണ്ടുകള്‍ വല്ലാതെ വലുതായി പോയോ? ഇനി എന്റെ കമ്പ്യുട്ടറിന്റെ കുഴപ്പമാണോ... ആവോ.

  ReplyDelete
 13. മികച്ച സംവിധായകന്‍.. തിരക്കഥാ... ഈ ഇരട്ട അവാര്‍ഡ്‌ അഭി.. നിനക്ക് തന്നെ...!

  ReplyDelete
 14. അപ്പൊ നോം ഔട്ട്‌ ...അല്ലിയോ???!!!!!!!!!!!

  ANY GOOD POST>>>>>>>>
  wondorful idea....

  ReplyDelete
 15. ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി...

  ReplyDelete
 16. എന്നെ കേവലം സ്ഥിരം ഹിറ്റ് തുടരുന്ന തിരാക്കഥാ കൃത് എന്ന നിലയില്‍ ഒതുക്കി വന്‍ അവാര്‍ഡ്‌ തുക വാങ്ങി പണക്കാരനായ ബഷീര്‍, മനോരമയില്‍ നിന്നും കിട്ടുന്നതിനു പുറമേ പരസ്യം വഴി പത്തു കാശുണ്ടാക്കുന്ന ബെര്‍ലി പോലുള്ളവരുടെ പ്രീതി വാങ്ങി കാശുണ്ടാക്കാന്‍ നടത്തിയ ഈ കിരാത ശ്രമം എഴുത്തിന്റെ മനോഹാരിത കൊണ്ട് മാത്രം ഞാന്‍ കോടതി കയറ്റുന്നില്ല.

  അവാര്‍ഡ്‌ പ്രതീക്ഷിച്ചു മോഹാലസ്യപ്പെട്ടു വീണ ചാലക്ക്ടിയുടെ സ്വന്തം ബ്ലോഗ്ഗര്‍ ആയി ----നെ തിരഞ്ഞെടു കൂടായിരുന്നോ..ആ ഒരു കുറവ് മാത്രം...ബാക്കിയെല്ലാം വെച്ച് നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ബ്ലോഗ്‌ വിമര്‍ശകനായി അബ്ബാസിനെ ഞാന്‍ തിരഞ്ഞെടുത്തിരിക്ക്കുന്നു... അവാര്‍ഡ്‌ തുക നല്‍കാന്‍ മികച്ച ബാല താരം ഫൈസുവിനെ കഷനിച്ചു കൊണ്ട് ഞാന്‍ തിരിച്ചു വിമാനം കയറി പോട്ടെ.....

  ReplyDelete
 17. ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡിന്‍ താങ്കളെ നാമനിര്‍ദ്ധേശം ചെയ്താലോ?
  എതായാലും നന്നായി റിപ്പോര്‍ട്ട് ചൈതു.

  ReplyDelete
 18. @കണ്ണന്‍..ഇനി അങ്ങനെ വിളിക്കാം കേട്ടോ..
  @ഇസ്മില്‍ ഭായ്..നിങ്ങളില്ലാതെ എനിക്കെന്താഘോഷം .അല്ല..ബൂലോകത്തിനു എന്താഘോഷം
  @എളയോടന്‍...അഭിയെട്ടായോ..ഏതു വകയില്‍?..ഞാന്‍ ഇപ്പോഴും ചെക്കനാ..നന്ദി..കമന്റിയതിനു..
  @ആചാര്യന്‍..നിങ്ങളല്ലേ ഇപ്പോഴത്തെ താരം..
  @കൊമ്പന്‍ മൂസ...നടെശാ ..കൊല്ലണ്ട..

  ReplyDelete
 19. @Point യിന്റ്‌ of Thoughts ..dank u..
  @കൂടരഞ്ഞി..അയ്യോ..കെമിസ്ട്രി ലാബ്‌ വിട്ടു പോയി..ഇപ്പോഴാ ഓര്‍ത്തത്..
  @നാമൂസ്..നിങ്ങളെയൊക്കെ അങ്ങനെ വിടാന്‍ പറ്റുമോ..
  @ഹംസക്ക..നന്ദി..നിങ്ങള്‍ വന്നല്ലോ..സന്തോഷായി ഗോപിയേട്ടാ..സന്തോഷായി..
  @ഹൈനക്കുട്ടി,നൌശു....നന്ദി..

  ReplyDelete
 20. @ബഷീര്‍ക്ക..നിങ്ങളെ ആ ചിരി തന്നെ ധാരാളം..
  @ശ്രദ്ദേയന്‍..ശരിയാക്കിയിട്ടുണ്ട്...നന്ദി വന്നതിനും,അഭിപ്രായത്തിനും..
  @അഫ്സല്‍..ഞാന്‍ നാട്ടില്‍ വരുന്നുണ്ട്...ടൌണ്‍ ഹാളില്‍ വെച്ച് തന്നെയാവട്ടെ ചടങ്ങ്..
  @നാടോടി..നിങ്ങളും താരം തന്നെയാ..ആര്‍ക്കാ അതില്‍ സംശയം..?
  @സുബന്‍..നന്ദി..
  @സലിം ഭായ്..വീണ്ടും സ്പെയിനില്‍ പോയി..അല്ലെ..ആരാ ഈ ചാലക്കുടി??

  ReplyDelete
 21. ഹായ്... എനിക്കും അവാർഡോ!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! പോസ്റ്റ് കൊള്ളാം ട്ടോ അബ്ബാസ്ക്കാ

  ReplyDelete
 22. നല്ല നിര്‍മ്മാതാവിനുള്ള അവാര്‍ഡ് എങ്കിലും തരാമായിരുന്നു ,പോട്ടെ ,ഇനി അടുത്തകൊല്ലം നോക്കാം ....

  ReplyDelete
 23. ABHI- വ്യത്യസ്തതമായ ഈ പോസ്റ്റിനു ആദ്യമേ അഭിനന്ദനങ്ങള്‍. ഹംസ പറഞ്ഞ പോലെ ഒരു ചെറു ചിരിയോടെയാണ് ആദ്യം മുതല്‍ അവസാനം വരെ വായിച്ചത്. (പിന്നൊരു രഹസ്യം. നിലവാര തകര്‍ച്ച മൂലം എന്റെ പടങ്ങളൊക്കെ രണ്ടാം ദിവസം തന്നെ തിയേറ്ററില്‍ നിന്നും എടുത്തു മാറ്റുകയായിരുന്നു കേട്ടോ). നന്നായി അഭീ ഈ പരീക്ഷണം.

  ReplyDelete
 24. അയ്യോ.....ഒര്ന്നും അറിഞ്ഞില്ല ദേവൂട്ടി ......

  എന്തായാലും "നാളത്തെ പ്രതീക്ഷ "....ആയല്ലോ.....
  ഒന്നുകൊണ്ടും "ധൈര്യപ്പെടെണ്ട ..."

  ആശംസകള്‍ !!!

  ReplyDelete
 25. @അഞ്ജു...നിനക്ക് തന്നില്ലെങ്കില്‍ പിന്നെ ആര്‍ക്കാ തരിക..
  @സിദ്ദീക്ക് ഭായ്...അത് പിന്നെ പറയാനുണ്ടോ..നിര്‍മ്മാതാവ് നിങ്ങള്‍ തന്നെ..കിടിലന്‍ പടം അല്ലെ നിര്‍മ്മിച്ചത്..അടുത്തവര്‍ഷവും നിര്‍മ്മിക്കുമെന്നോ..വേണോ?
  @വീ കെ.. :):):)...നന്ദി വന്നതിനു..
  @ജയന്‍..താങ്കള്‍ക്കും ആശംസകള്‍..
  @അക്ബര്‍ ഭായ്..നിലവാരത്തകര്ച്ചയോ...നിങ്ങളുടെ പടത്തിനോ..തമാശ പറയല്ലേ മാഷേ..
  @കെ പി എസ്...സര്‍ വളരെ നന്ദിയുണ്ട് വന്നതിനു..എല്ലാം ഒരു തമാശയായി എടുത്താല്‍ മതി..

  ReplyDelete
 26. വൈകിയാണ് എത്തിയത്‌ . അപ്പൊ ഞാനും ഒരു സംഭവം ആണല്ലേ :)

  ReplyDelete
 27. അഭീ,
  എന്നേപ്പോലെ 'വാര്‍ദ്ധക്യപെന്‍ഷന്‍' അനുഭവിക്കുന്ന ചിലരും ഈ ഭൂലോകത്തുണ്ടേ...!!!

  അടുത്തവേളയില്‍ കുറിയെടുക്കുമ്പോള്‍
  ഒരു നറുക്കിനു ചേര്‍ക്കണേ..?

  ReplyDelete
 28. കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

  ReplyDelete
 29. ചിരിച്ചുകൊണ്ട് വായിച്ച് തീര്‍ത്തു.
  പുതുമയുള്ള ബ്ലോഗാസ്വാദനമാണല്ലോ..
  നന്നായിട്ടുണ്ട്.

  ReplyDelete
 30. Kollam!


  എന്റെ ബ്ലോഗ്‌ : http://chemmaran.blogspot.com/

  ReplyDelete
 31. ഇതൊരു ഏകപക്ഷീയമായ അവാർഡ്‌ നിർണ്ണയമായിപ്പോയി. മത,സമകാലിക പ്രശ്നങ്ങൾ വെട്ടിതുറന്നു പറയുന്ന,ബൂലോഗ ഹിറ്റ്‌ മേക്കറുകളായ ജബ്ബാർ മാഷ്‌,കാളിദാസൻ, ചിത്രകാരൻ തുടങ്ങിയ ബു ;ജീവികളെ അവാർഡ്‌ നിർണ്ണയത്തിൽ നിന്ന് അവഗണിച്ചതിനെതിരെ ശക്തമായി പ്രതിക്ഷേധിക്കുന്നു...............[ ആരുമില്ലേടേയ്‌...എന്റെ...കൂടെ....ഒരു..പ്രതിഷേധന കുറിപ്പെറക്കി...പത്ര സമ്മേളനം നടത്താൻ......]

  ReplyDelete