Sunday, November 7, 2010

ഓര്‍മ്മയിലെ ഒരു തീവണ്ടി യാത്ര...

തീവണ്ടിയാത്ര..അതെന്നും എനിക്ക് ഹരമുള്ളതായിരുന്നു.
നാല് വര്ഷം കര്‍ണാടകയിലെ ഭട്കളിലെ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള നേത്രാവതി എക്സ്പ്രസ്സിലെ തൂങ്ങിപ്പിടിച്ചുള്ള യാത്ര.ഒരു കയ്യില്‍ ബാഗും മറ്റേ കൈ കമ്പിയിലും പിടിച്ചുള്ള ഒറ്റക്കാലില്‍ നിന്നുള്ള ആ യാത്രകള്‍ എങ്ങനെ മറക്കും. പിന്നീട് തിരുവനന്തപുരത്തെ ജോലി സ്ഥലത്തേക്കും  തിരിച്ചുമുള്ള മാവേലി,മലബാര്‍ എക്സ്പ്രേസ്സുകളിലെ ഒരുപാട് യാത്രകള്‍.ആ യാത്രകള്‍ എനിക്കൊരുപാട് പുതിയ സൌഹൃദങ്ങള്‍ നല്‍കി. പുതിയ അനുഭവങ്ങളും.നല്ലതും ചീത്തയുമായ  ഓര്‍മ്മകളും.

ഒരുപാട് മുഖങ്ങള്‍.

CET യില്‍ പഠനത്തിനു വന്നിരുന്നു  സുന്ദരികളിലും സുന്ദരന്മാരിലും ഞാന്‍ കണ്ടത് യുവത്വത്തിന്റെ പ്രസരിപ്പായിരുന്നു.
ശരീരത്തില്‍ അര്‍ബുദത്തിന്റെ അണുക്കള്‍ പേറി റീജിയണല്‍ കാന്‍സര്‍ സെന്റെറിലെ ചികിത്സ തേടാന്‍ പോവുന്നവരും തിരിച്ചു വരുന്നവരും.അവരുടെ മുഖത്ത് ഞാന്‍ എന്നും കണ്ടത് നിരാശയായിരുന്നു..വളരെ ചുരുക്കം പേരില്‍ പ്രതീക്ഷയും.

തിരുവനന്തപുരത്ത് നിന്നും കാസറഗോടിലെക്കുള്ള മാവേലി എക്സ്പ്രസ്സിലെ അന്നത്തെ ആ യാത്ര..അതെന്നും എന്റെ ഓര്‍മ്മയില്‍ ഉണ്ടാവും ..തീര്‍ച്ച...

എന്നത്തേയും പോലെ ട്രെയിനിനു പുറത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന യാത്രക്കാരുടെ ലിസ്ടിലായിരുന്നു ആദ്യ നോട്ടം.തൊട്ടടുത്ത സീറ്റില്‍ ആരായിരിക്കുമെന്നൊരു ആകാംക്ഷ...NIMYA   17  F ...
S5 ബോഗിയിലെ എന്റെ സീറ്റും ലക്ഷ്യമാക്കി ഞാന്‍ നടന്നു..
തൊട്ടടുത്തിരിക്കുന്നത്  തലയില്‍ തട്ടമിട്ട ഒരു സുന്ദരി..
"പേര് ?"
"നിമ്യ.".
"എവിടെ പോകുന്നു?"
"കണ്ണൂര്‍".
റിസര്‍വേഷന്‍ ചാര്‍ട്ടില്‍ കണ്ട  അതേ നിമ്യ..CET യിലെ വിദ്യാര്‍ഥിനി  ആയിരിക്കും  എന്നാണു ആദ്യം കരുതിയത്.അവള്‍ എന്നോടും പേരും നാടും ജോലിയുമൊക്കെ അന്വേഷിച്ചു.ഞാന്‍ ചോദിച്ചു..
"ഒറ്റയ്ക്കാണോ?"
എതിര്‍വശത്തെ സീറ്റില്‍ ഇരുന്നിരുന്ന ക്ഷീണിച്ച  ഒരാളെ കാണിച്ചു അവള്‍ പറഞ്ഞു.."അച്ഛന്‍"
പിന്നീടു സംസാരം അയാളോടായി..
"ഇവിടെ തിരുവനന്തപുരത്ത്   എന്തിനു വന്നതാ?"
"റീജിയണല്‍ കാന്‍സര്‍ സെന്റെര്‍"
ആ ഉത്തരവും അയാളുടെ മുഖവും എല്ലാം പറയുന്നുണ്ടായിരുന്നു.മുമ്പ് ഞാന്‍ കണ്ട RCC   രോഗികളുടെ  അതേ മുഖ ഭാവം..ഒന്നിനോടും ഒരു താല്പര്യം ഇല്ലാത്ത പ്രകൃതം..അയാള്‍ സീറ്റില്‍ നിന്നും എണീറ്റ്‌ ഡോര്‍ ലക്ഷ്യമാക്കി നടന്നു..
ഞാന്‍ നിമ്യയോടു സംസാരം തുടര്‍ന്നു..
"പഠനം?"
"+2 കഴിഞ്ഞു"
"അച്ഛന്റെ പേര്?"
"കൃഷ്ണന്‍"
കൃഷ്ണന്?‍..ചിലപ്പോള്‍ മിശ്ര വിവാഹമായിരിക്കും..
ഞാന്‍ സംശയം നീക്കാന്‍ വേണ്ടി ചോദ്യം തുടര്‍ന്നു..
"അമ്മ?"
അവള്‍ പറഞ്ഞ പേര് മുസ്ലിം പേരായിരുന്നില്ല...എന്റെ മുഖത്ത് കണ്ട സംശയ ഭാവം മനസ്സിലാക്കിയിട്ടെന്നോണം അവള്‍ പറഞ്ഞു..
"ഞാന്‍ മുസ്ലിമല്ല.."..
"അപ്പോള്‍ ഈ തട്ടം?"
"അത്..ഈ RCC യിലെ രോഗിയായത് കൊണ്ടാ ഇങ്ങനെ"
അത് പറയുമ്പോളും അവളുടെ മുഖത്ത് പ്രത്യാശയുണ്ടായിരുന്നു..എന്തിനെയും നേരിടാനുള്ള നിശ്ചയം..
അപ്പോള്‍ എന്റെ മനസ്സില്‍ ഓടിയ വികാരം .അതെനിക്ക് വിവരിക്കാന്‍ കഴിയില്ല..ഒരു തരം മരവിപ്പ്..ഈ പോസ്റ്റ്‌ എഴുതുമ്പോളും എനിക്ക അതേ മരവിപ്പ് തന്നെ..
ഞാനും മെല്ലെ എന്റെ സീറ്റില്‍ നിന്നും എണീറ്റ്‌..അവളുടെ അച്ഛനോട് പോയി കാര്യങ്ങള്‍ അന്വേഷിച്ചു..
"നിമ്യക്ക് രക്താര്‍ബുദം..ഇഞ്ചെക്ഷന്‍  എടുക്കാന്‍  വന്നതാ.."
"സീരിയസ്സാണോ?"
"പ്രശ്നമില്ല..ശെരിയാവും.."
അത് പറയുമ്പോളും അയാള്‍ക്ക്‌ അതേ വിഷാദ ഭാവമായിരുന്നു..ഒരച്ഛന്റെ ആകുലത..

പിന്നീടുള്ള ഓരോ ട്രെയിന്‍ യാത്രകളിലും ഞാന്‍ നിമ്യയുടെ ആ ചിരിക്കുന്ന മുഖം തിരഞ്ഞു..


ഇന്നലെ മത്രാ കോര്‍ണിഷിലെ  ഇളം കാറ്റ് കൊണ്ട് നടക്കുമ്പോള്‍ മനസ്സ് വീണ്ടും നിമ്യയിലെക്ക് ഓടി.

നിമ്യ കൃഷ്ണന്‍....അവള്‍ ഇന്നെവിടെയായിരിക്കും..കാന്‍സറിനെ  അവള്‍ ചിരിച്ചു തോല്‍പ്പിച്ചു കാണും..തീര്‍ച്ച..

25 comments:

  1. നിമ്യ കൃഷ്ണന്‍....അവള്‍ ഇന്നെവിടെയായിരിക്കും..കാന്‍സറിനെ അവള്‍ ചിരിച്ചു തോല്‍പ്പിച്ചു കാണും..തീര്‍ച്ച..

    ReplyDelete
  2. നമുക്ക് പ്രാര്‍ത്ഥിക്കാം ആ കുട്ടിക്ക് വേണ്ടി....

    എത്രയോ രോഗികള്‍ നമുക്കിടയില്‍ ചിലപ്പോള്‍ പ്രത്യാശയോടെ, പലപ്പോഴും നിരാശയോടെ ജീവിക്കുന്നു. ഒരു സമാശ്വാസത്തിന്റെ നോട്ടം, സ്പര്‍ശനം, പ്രാര്‍ത്ഥന അവര്‍ക്ക് കൊടുക്കാം...!

    ReplyDelete
  3. സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ......

    ReplyDelete
  4. നമ്മുക്ക് പ്രാർഥിക്കാം

    ReplyDelete
  5. സുഖമായിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാര്‍ഥിക്കാം ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

    ReplyDelete
  6. തോല്‍പ്പിച്ചു കാണും..തീര്‍ച്ച..

    ReplyDelete
  7. ജീവിതത്തിന്‍റെ വിഭിന്ന മുഖങ്ങള്‍...

    ReplyDelete
  8. അബ്ബാസേ കലക്കി ട്ടോ.... അവള്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം..

    ReplyDelete
  9. എല്ലാവരോടും..
    വന്നതിനും അഭിപ്രായത്തിനും നന്ദി...നമുക്ക് പ്രാര്‍ഥിക്കാം.
    കണ്ണൂരിലെ സുഹൃത്തുക്കളെ..ആര്‍ക്കെങ്കിലും അറിയുമോ ആ നിമ്യാ കൃഷ്ണനെ..?

    ReplyDelete
  10. ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും കുറെ നിമ്യ കൃഷ്ണന്മാരെ കണ്ടു. അതില്‍ ഏതെങ്കിലും ഒരാള്‍ ആ നിമ്യ ആണെന്ന് വിശ്വസിക്കാം നമുക്ക്.

    ReplyDelete
  11. അങ്ങനെ തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

    ReplyDelete
  12. പ്രത്യാശിക്കാം നമുക്കു ...,കാന്‍സറിനെ അവള്‍ ചിരിച്ചു തോല്‍പ്പിച്ചു കാണും.. എന്നു..,കണ്ണൂരില്‍ സ്ഥലപേരുവല്ലതും പറഞിരുന്നോ?അതറിയാമെങ്കില്‍ അന്വേഷിക്കാനാ..,

    ReplyDelete
  13. @ജയകൃഷ്ണന്‍,.ഞാനും ആ വഴിക്ക് ശ്രമിച്ചിരുന്നു..നടന്നില്ല.
    @ശ്രീ..തീര്‍ച്ചയായും..ദൈവം അത്ര ദുഷ്ടനോന്നും അല്ലല്ലോ..
    @ജസ്മിക്കുട്ടി..അങ്ങോട്ടും വന്നിട്ടുണ്ട്..നന്ദി..
    @chillu ..സ്ഥലപ്പേര് ഓര്‍ക്കാന്‍ ഞാനും ശ്രമിച്ചു..ഓര്‍മ്മയില്‍ വരുന്നില്ല..നന്ദി..

    ReplyDelete
  14. ആ കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം ....

    ReplyDelete
  15. പ്രാര്‍ഥിക്കാന്‍ അല്ലാതെ എന്താ നമുക്ക് കഴിയുക.

    ReplyDelete
  16. പ്രാര്‍ത്ഥനയോടെ.. പ്രതീക്ഷയോടെ..

    ReplyDelete
  17. നോവിക്കുന്ന ചില ഓർമ്മകൾ .. എനിയ്ക്കും..

    ReplyDelete
  18. എല്ലാവരെയും കൂട്ടം.കോം ലേക്ക് ക്ഷണിക്കുന്നു...

    ഏറ്റവും കൂടുതല്‍ ബ്ലോഗുകളും readers ഉള്ള കൂട്ടം.കോം ലേക്ക് എല്ലാവര്ക്കും സ്വാഗതം..


    www.koottam.com

    http://www.koottam.com/profiles/blog/list

    25000 കൂടുതല്‍ നല്ല ബ്ലോഗുകള്‍ .. നര്‍മ്മവും പല വിഷയങ്ങളും... വിസിറ്റ് ചെയു.. കൂട്ടുകരാകു.

    ലോകത്തിലെ ഏറ്റവും വലിയ Regional Social Network

    www.koottam.com ....

    Malayalee's first social networking site. Join us and share your friendship!

    ReplyDelete
  19. പ്രാര്‍ത്ഥനയോടെ..

    ReplyDelete
  20. പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ നമുക്കെന്തു പറ്റും? യാത്രകളില്‍ കാണുന്ന വിശേഷങ്ങള്‍ ചിലത് ഇങ്ങനെ എപ്പോളും ഓര്‍മ്മയില്‍ അവശേഷിക്കും....
    ഇനിയും എഴുതു...ആശംസകള്‍ ...

    ReplyDelete
  21. നിമ്യ കൃഷ്ണന്‍....അവള്‍ ഇന്നെവിടെയായിരിക്കും..കാന്‍സറിനെ അവള്‍ ചിരിച്ചു തോല്‍പ്പിച്ചു കാണും..തീര്‍ച്ച..

    ReplyDelete
  22. നിമ്യ കൃഷ്ണന്
    സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

    ReplyDelete
  23. നാട്ടിലെ 'കെയര്‍ ആന്‍ഡ്‌ പാലിയേറ്റീവ് മെഡിസിന്‍' {IPM } എന്ന സംഘടനയുമായി സഹകരിച്ച് മൂന്ന് വര്‍ഷത്തില്‍ അധികം പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. വിവിധങ്ങളായ മുഖങ്ങള്‍..!!!

    ReplyDelete