Saturday, August 28, 2010

ഞാനാണ് ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ ....

2009 ലെ ഐ പി എല്‍ രണ്ടാം സീസണില്‍ വിവാദ നായകനായ ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ എന്ന ബ്ലോഗ്ഗര്‍ അവസാനം സ്വന്തം ഐഡന്റിറ്റി പുറത്തു വിട്ടു..അനുപം മുഖര്‍ജി എന്ന് പേരുള്ള ബാംഗളൂരുവിലെ  ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് കക്ഷി..ടൈംസ്‌ നൌ   എന്ന ചാനലില്‍ക്കൂടിയായിരുന്നു വെളിപ്പെടുത്തല്‍...

2009 ഏപ്രില്‍ 18 നായിരുന്നു  ബ്ലോഗിന്റെ തുടക്കം..കൊല്‍ക്കത്ത നൈറ്റ്‌ റൈടെര്‍ ടീമിലെ ഒരംഗം ആണെന്നും പറഞ്ഞായിരുന്നു അനുപം മുഖര്‍ജിയുടെ കളി..ഡ്രസ്സിംഗ്  റൂമിലെ കളികളും  ഐ പി എല്‍ നൈറ്റ്‌ പര്ട്ടിയുമൊക്കെ ബ്ലോഗിന്റെ വിശേഷങ്ങളായിരുന്നു.....ഓരോ താരങ്ങള്‍ക്കും പുള്ളി ഓരോ പേരിട്ടു ...നമ്മുടെ സ്വന്തം ടിന്റുമോന്‍  (ശ്രീശാന്ത്) നും പുള്ളി ഒരു കിടിലന്‍  പേരിട്ടു...അപ്പം ചൂതിയ....

ഏപ്രില്‍ 26 നു  ബ്ലോഗില്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 150 ,000 ആയി..... ഓരോ സന്ദര്‍ശകനും കുറഞ്ഞത് ഏകദേശം 15 മിനിട്ട് വീതം ബ്ലോഗില്‍ ചെലവഴിച്ചു..അതായത് 37 ,500 മണിക്കൂര്‍ ഒരു ദിവസം ആ  ബ്ലോഗില്‍ ചെലവഴിക്കപ്പെട്ടു...(എന്റെ ബ്ലോഗിന്റെ അത്രയും വരില്ല....ഞാന്‍ പറഞ്ഞതല്ല..സെക്രട്ടെരിയട്ടിലെ   ഒരു ഉദ്യോഗസ്ഥന്‍  പറഞ്ഞതാ..).


Fake ipl player  കൊല്‍ക്കത്ത ഡ്രസ്സിംഗ് റൂമിലും ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി..മത്സരങ്ങള്‍ക്കിടയില്‍  ആകാശ് ചോപ്രയെ നാട്ടിലേക്കയച്ചത് സംശയം ചോപ്രയ്ക്ക് നേരെയായി...

മാര്‍ച്ച്‌ 2010 ല്‍ Fake IPL Player ഒരു പുസ്തകം എഴുതി."The Game Changers " എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്..35 ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ ബോളിവുഡ്  ലീഗ് (IBL ) മത്സരങ്ങളും, അതിനെ കുറിച്ച് ഒരു അനോണി ബ്ലോഗ്ഗര്‍ ബ്ലോഗ്‌ തുടങ്ങുന്നതും ഒക്കെയായിരുന്നു പുസ്തകത്തിലെ  ഉള്ളടക്കം...ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പുസ്തകം ജൂണ്‍ 7 ലക്കം ഇന്ത്യ ടുഡേ ബെസ്റ്റ് സെല്ലെര്‍ ലിസ്റ്റില്‍ 9 ആം   സ്ഥാനം നേടി....

ബ്ലോഗിനെക്കുറിച്ച്  അനുപം മുഖര്‍ജിയുടെ വാക്കുകള്‍..."ബ്ലോഗും ബ്ലോഗിലെ ഓരോ സംഭവങ്ങളും തികച്ചും സാങ്കല്‍പ്പികം  മാത്രമായിരുന്നു..കൊല്‍ക്കത്ത ടീമിനെക്കുറിച്ച്‌ എഴുതിയതെല്ലാം എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്..ഓരോ മത്സരത്തിന്റെയും വേദിയും അവിടത്തെ കാലാവസ്ഥയും പിന്നെ ദക്ഷിണാഫ്രിക്കയിലെ നൈറ്റ്‌ ക്ലുബുകളെക്കുറിച്ചുള്ള വിശേഷങ്ങളും ഒക്കെ ഇന്റര്‍നെറ്റില്‍ നിന്നാണ് മനസ്സിലാക്കിയത്...ബ്ലോഗിന് ഇത്രയും വലിയ ശ്രദ്ധ നേടാന്‍ മുഖ്യ പങ്കു വഹിച്ചത് മാധ്യമങ്ങളാണ്..ബ്ലോഗിലെ ഓരോ കഥാപാത്രങ്ങളും സാങ്കല്‍പ്പികമാനെന്നു ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു..അത് വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുക എന്നത് വായനക്കാരുടെ ഇഷ്ടമാണ്.."

അനുപം മറ്റൊന്ന് കൂടി പറഞ്ഞു.."ഹാരി പോട്ടര്‍ എന്ന കഥാപാത്രം സത്യമാണ് എന്ന് വായക്കാര്‍ വിശ്വസിച്ചാല്‍ അതിനു ഡാനിയല്‍ റാഡ്ക്ളിഫ്ഫിനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല"... 

3 comments:

  1. ഒരാള്‍ക്ക് എല്ലാവരെയും എല്ലാ കാലവും പറ്റിക്കാന്‍ പറ്റില്ലാ എന്ന് ആരാ പറഞ്ഞത്...

    ReplyDelete
  2. അപ്പോള്‍ ഇയാള്‍ ആയിരുന്നല്ലേ നമ്മള്‍ ചര്‍ച്ച ചെയ്ത ആള്‍ ......അമ്പടാ ..

    ReplyDelete