Thursday, May 21, 2015

"ഒരു ലിഫ്റ്റ്‌ ദുരന്ത കഥ"

ഒരു വെള്ളിയാഴ്ച ദിവസം. ഉറങ്ങി എണീക്കാൻ കുറച്ച് സമയം വൈകി .
പള്ളീൽ പോവാൻ വേണ്ടി ഞാനും സുഹൃത്ത് വാസിലും പെട്ടെന്ന് കുളിച്ചു റെഡിയായി. രണ്ടാം നിലയിലെ ഫ്ലാറ്റിൽ നിന്നും പെട്ടെന്ന് ഓടി താഴത്തെ നിലയിലേക്ക് പോവാൻ ലിഫ്റ്റിൽ കേറി .

കുറച്ചു കഴിഞ്ഞതും ലിഫ്ടിനകത്തെ ലൈറ്റ് ഡിം .

രണ്ടു പേരും മുഖത്തോട് മുഖം നോക്കി പറഞ്ഞു "പടച്ചോനെ കറന്റ് പോയല്ലോ. പണികിട്ടീ "

ബിൽഡിംഗ്‌ വാച്ച്മാനെ വിളിക്കാനായി ഫോണ്‍ എടുത്തപ്പോ ഫോണിൽ "നോ സർവീസ്".

അപ്പോൾ വാസിൽ ഫോണിലെ ടോർച്ച് ഓണാക്കി ലിഫ്റ്റിൽ എഴുതി വെച്ച Instructions വായിക്കാൻ തുടങ്ങി.

"In case the power fails , the lift will automatically move to next floor ..............................." അങ്ങനെ അങ്ങനെ.

 ദേഷ്യം വന്ന വാസിൽ "പണ്ടാരം,ഇതിൽ അടുത്ത ഫ്ലോരിലേക്ക് പോവൂന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ .പിന്നെന്താ പോവാത്തെ ?" എന്നും പറഞ്ഞു കൊണ്ട് ലിഫ്റ്റിന്റെ ഡോർ അവന്റെ സകല ശക്തിയും എടുത്ത് തുറക്കാൻ ശ്രമിച്ചു.

ഇത് കണ്ട ഞാൻ "ഡാ നീ ഭ്രാന്ത് കാണിക്കല്ലേ...നമ്മൾ ചിലപ്പോൾ രണ്ടു ഫ്ലോറിന്റെ നടുവിൽ ആവും. തുറന്നാൽ പണി കിട്ടും"

അപ്പോൾ വാസിൽ "അപ്പൊ പിന്നെന്താ ചെയ്യാ.പള്ളീൽ നിസ്കാരം തുടങ്ങീട്ടിണ്ടാവുമല്ലോ "

വാസിൽ ആ Instructions വീണ്ടും വായിക്കാൻ തുടങ്ങി .

 "...................if not keep pressing the alarm button "

എന്നിട്ട് എന്നോട് അലാറം അടിക്കാൻ പറഞ്ഞു.

ഞാൻ അലാറം അടിക്കാൻ തുടങ്ങി .

  "ചങ്ങായീ ഇങ്ങനെ അടിച്ചാൽ മതിയാവൂല്ല" എന്നും പറഞ്ഞ് വാസിൽ നിർത്താതെ അലാറം അടിക്കാൻ തുടങ്ങി.

അതിന്റെ ഇടയിൽ ഞാൻ ലിഫ്റ്റ്‌ ഡോർ തുറക്കാനുള്ള ബട്ടണ്‍ അമര്ത്തിയതും ലിഫ്റ്റിന്റെ ഡോർ അതാ തുറക്കുന്നു.

 "ഹാവൂ രക്ഷപ്പെട്ടല്ലോ"ന്നും പറഞ്ഞ് പുറത്തേക്കിറങ്ങി നോക്കിയപ്പോൾ ഞങ്ങൾ കേറിയാ അതെ ഫ്ലോർ.


ഗുണപാഠം: ലിഫ്റ്റിൽ കയറിയ ഉടനെ പോവേണ്ട ഫ്ലോറിന്റെ ബട്ടണ്‍ അമർത്താതിരുന്നാൽ ലിഫ്റ്റ്‌ എവ്ടെയും പോവൂല്ല.കുറച്ച് കഴിയുമ്പോൾ ലൈറ്റ് ഓഫാവും.പിന്നെ കറന്റു പോയതാന്നും പറഞ്ഞു വെപ്രാളപ്പെടാൻ നിന്നാൽ ഞങ്ങളെപ്പോലെ "പ്ലിങ്ങും".

7 comments:

  1. ലിഫ്റ്റിൽ കയറിയ ഉടനെ പോവേണ്ട ഫ്ലോറിന്റെ ബട്ടണ്‍ അമർത്താതിരുന്നാൽ ലിഫ്റ്റ്‌ എവ്ടെയും പോവൂല്ല.കുറച്ച് കഴിയുമ്പോൾ ലൈറ്റ് ഓഫാവും.പിന്നെ കറന്റു പോയതാന്നും പറഞ്ഞു വെപ്രാളപ്പെടാൻ നിന്നാൽ ഞങ്ങളെപ്പോലെ "പ്ലിങ്ങും".

    ReplyDelete
  2. ഹാ ഹ ഹ.........
    വല്ലാത്ത പ്ലിങ്ങായിപ്പോയി.

    ReplyDelete
  3. ആരായാലും പ്ലിങ്ങിപ്പോം

    ReplyDelete
  4. Lifftum pani tharum. Ithupole.....
    Aasamsakal

    ReplyDelete
  5. ഇത് പോലെ ഞാനും ഒന്ന് പ്ലിങ്ങിയതാ ...

    ReplyDelete