Sunday, June 3, 2012

ഫസിഹ് മഹ്മൂദ് എവിടെ?

താടി വെച്ച ആ ചെറുപ്പക്കാരന പലപ്പോഴും ഞാന്‍ കോളേജിന്റെയും ഹോസ്റ്റലിന്റെയും  പരിസരത്ത് കണ്ടിട്ടുണ്ട്.ആ വാര്‍ത്തയിലെ ചിത്രത്തിലെ മുഖം, ഞാന്‍ കണ്ട, ഞാന്‍ അറിയുന്ന ഫസിഹ് മഹ്മൂദ് ആണല്ലോ എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ തോന്നിയത് ഞെട്ടല്‍ ആയിരുന്നു.ഞാന്‍ പഠിച്ച കര്‍ണാടകയിലെ ഭട്കള്‍ അന്ജുമാന്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആയിരുന്നു ഇന്ന് മാധ്യമങ്ങളില്‍ കൂടി പരിചിതനായ ഫസിഹ് മഹ്മൂദ് .
ആരാണ് ഫസിഹ്?
ബീഹാര്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍.കഴിഞ്ഞ മേയ് 13 ആം തിയ്യതി വരെ സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്യുകയായിരുന്നു. ഇന്ന് ഫസിഹിന്റെ ഭാര്യ നിഖാത് പര്‍വീണ്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള  വിവരം അറിയാതെ  സുപ്രീം കോടതിയില്‍ കയറി ഇറങ്ങുകയാണ്.കേന്ദ്ര സര്‍ക്കാര്‍ പറയുന്നു ഫസിഹ് എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ല എന്ന്.
എന്താണ് ഫസിഹ് അഹമ്മദിന് സംഭവിച്ചത്?
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു ഫസിഹ് മഹ്മൂദ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയിലെ പ്രധാനിയാണെന്ന്. ബംഗാളുരു ചിന്നസ്വാമി സ്റ്റെടിയത്തില്‍ നടന്ന  സ്ഫോടനക്കേസിലെ പ്രതി. കഴിഞ്ഞ മേയ് മാസം 13 ആം തിയ്യതി ഒരു അണ്ടര്‍ കവര്‍ ഒപരെഷനില്‍   കൂടി ഫസിഹ് മഹ്മൂദ് നെ NIA ഇന്ത്യയിലേക്ക്‌ എത്തിച്ചു എന്നും ബാംഗ്ലൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നും  ഫസിഹിന്റെ കുടുംബം പറയുന്നു.പക്ഷെ ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയും ആ വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.ഇന്റെല്ലിജെന്‍സ്  ബ്യൂറോ  പറയുന്നു ഫസിഹ് ഇപ്പോഴും ജുബൈലില്‍ തന്നെ ആണെന്ന്.അവര്‍ പറയുന്നു ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഫസിഹ് മഹ്മൂദ് ഉള്‍പ്പെട്ടിട്ടുണ്ട്  എന്നതിന് യാതൊരു തെളിവും അവരുടെ കയ്യില്‍ ഇല്ല, എങ്കിലും ഫസിഹ് മഹ്മൂദ് ചോദ്യം ചെയ്യാനായി ഇന്ത്യയിലേക്ക്‌ കൊണ്ട് വരാന്‍ വേണ്ടി സൗദി അധികൃതരുമായി ബന്ധപ്പെടും എന്നും.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഫസിഹിന്റെ നാട്ടുകാരനായ കഫീല്‍ അഖ്തര്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ പോലീസിന്റെ കസ്റ്റൊടിയില്‍ ആണ്.അയാളുടെ ഫോണില്‍ നിന്നും ഫസിഹിന്റെ നമ്പര്‍ കിട്ടി എന്നും അത് കൊണ്ട് ഫസിഹ് മഹ്മൂദ് ന് ഈ സംഭവത്തില്‍ ബന്ധം ഉണ്ടാവാനുള്ള സാധ്യത  ഉണ്ട് എന്നും ആണ് പോലീസ് ഭാഷ്യം.ഫസിഹ് മഹ്മൂദ് സാമ്പത്തികമായി സ്ഫോടനത്തിന് സഹായിച്ചിരിക്കാം എന്നാണു പോലീസ് പറയുന്നത്.മാത്രമല്ല ഇന്ത്യന്‍ മുജാഹിദീന്‍ എന്നാ തീവ്രവാദി സംഘടനയുടെ ദക്ഷിണേന്ത്യന്‍ അമരക്കാരായ റിയാസ്,യാസീന്‍,ഇക്ബാല്‍ തുടങ്ങിയവരുടെ നാടായ ഭാട്കളില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞത്.അത് കൊണ്ട് അവരുമായി അക്കാലത്ത് ബന്ധം ഉണ്ടായിരുന്നു എന്നും പറയുന്നു!!
കഴിഞ്ഞ മേയ് പതിമൂന്നാം തീയ്യതി ജുബൈലിലെ വീട്ടില്‍ നിന്നും സിവില്‍ വസ്ത്രധാരികളായ ഇന്ത്യന്‍ സൗദി പൌരന്മാര്‍ ചേര്‍ന്ന് ഫസിഹ് മഹ്മൂദ് നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യയില്‍ നിന്നും വന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു  അവര്‍ എന്നാണു ഫസിഹിന്റെ ഭാര്യ പറയുന്നത്.ഫസിഹിന്റെ ഭാര്യ നിഖാത് പര്‍വീണിനെ ഒരു അറബ് സത്രീ  റൂമില്‍ ല്‍ തടഞ്ഞു വെക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. പിന്നീട് അവരെ ഇന്ത്യയിലേക്ക്‌ അയച്ചു. അന്ന് മുതല്‍ കാണാതായ ഫസിഹ് മഹ്മൂദ് നെ ഇന്ന് വരെ കണ്ടെത്താനായിട്ടില്ല. സുപ്രീം കോടതിയില്‍ നിഖാത് നല്‍കിയ ഹരജിക്ക് മറുപടിയായി കേന്ദ്ര മന്ത്രി ചിദംബരം പറഞ്ഞത് ഫസിഹിനെ ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയും കസ്റ്റഡിയില്‍
എടുത്തിട്ടില്ല എന്നാണു.പിന്നെ ഫസിഹ് എവിടെ?ഉത്തരം പറയാനുള്ള ബാധ്യത ഇന്ത്യന്‍ ഭരണകൂടത്തിനുണ്ട്.കൊലക്കേസില്‍ പ്രതിയായ സ്വന്തം പൌരന്മാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ തമ്പടിച്ചു വാദിക്കുന്ന ഇറ്റാലിയന്‍ അധികൃതരില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം ഒരുപാട് പഠിക്കാനുണ്ട്. സ്വന്തം ജനതയ്ക്ക് ഭരണകൂടം കല്‍പ്പിക്കുന്ന വില എന്താണെന്ന് മനസ്സിലാക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്ര അഭിഭാഷകര്‍  പുലര്‍ത്തുന്ന നിസ്സംഗത  കണ്ടാല്‍ മനസ്സിലാവും.
ഫസിഹ് മഹ്മൂദ് ഇത്തരം  ഒരു കേസില്‍ അന്വേഷിക്കപെടുന്ന വ്യക്തിയാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇത് വരെ സാധിച്ചിട്ടില്ല. ഫസിഹിനു ബാംഗ്ലൂര്‍  സ്ഫോടനക്കേസില്‍ ഏതെങ്കിലും തരത്തില്‍ ബന്ധം ഉണ്ട് എങ്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം.പക്ഷെ ഫസിഹ് മഹ്മൂദ് നെതിരെ  പല കോണുകളില്‍ നിന്നും പല പുതിയ ആരോപണങ്ങളും ഉണ്ടാവുമ്പോള്‍ വീണ്ടും ഒരു തീവ്രവാദി കൂടി "സൃഷ്ടിക്കപെടുകയാണോ " എന്ന സംശയം ഇല്ലാതില്ല.റിയാസ് ഭാട്കലിന്റെ നാട്ടില്‍  പഠിച്ചതാണ് ഫസിഹിനു തീവ്രവാദി ആവാനുള്ള  യോഗ്യത എങ്കില്‍ വേറെയും ഒരുപാട് തീവ്രവാദികള്‍ കാണും. താടി വെച്ചവനെ തീവ്രവാദിയാക്കാന്‍ ഇന്ന് വളരെ എളുപ്പമാണല്ലോ.


കൂടുതല്‍ വായനയ്ക്ക്  
ഫസീഹിന്‍െറ കസ്റ്റഡിയില്‍ ദുരൂഹതയേറി
ഫസീഹിന്റെ വിവരം നല്‍കിയില്ല; കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശം

3 comments:

  1. അപ്പോള്‍ ഇയ്യാളെ അറിയാമായിരുന്നോ ..കൂട്ട് കാരുടെ നമ്പര്‍ ഉണ്ടെങ്കില്‍ ആളെ പിടിക്കുന്നവന്മാര്‍ ..അങ്ങനെ എങ്കില്‍ എല്ലാവരും തീവ്രവാദികള്‍ ആകനമല്ലോ?....ഇന്ത്യയില്‍ ഇതൊക്കെയേ നടക്കൂ,,അല്ലെങ്കില്‍ ലവന്മാര്‍ നടത്തൂ ..

    ReplyDelete
  2. http://twocircles.net/Special%20Reports/where_fasih_mahmood.html

    ReplyDelete
  3. ഫസിഹ് അഹമ്മദ് ഇത്തരം ഒരു കേസില്‍ അന്വേഷിക്കപെടുന്ന വ്യക്തിയാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇത് വരെ സാധിച്ചിട്ടില്ല. ഫസിഹിനു ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഏതെങ്കിലും തരത്തില്‍ ബന്ധം ഉണ്ട് എങ്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം.പക്ഷെ ഫസിഹ് അഹമ്മദിനെതിരെ പല കോണുകളില്‍ നിന്നും പല പുതിയ ആരോപണങ്ങളും ഉണ്ടാവുമ്പോള്‍ വീണ്ടും ഒരു തീവ്രവാദി കൂടി "സൃഷ്ടിക്കപെടുകയാണോ " എന്ന സംശയം ഇല്ലാതില്ല.റിയാസ് ഭാട്കലിന്റെ നാട്ടില്‍ പഠിച്ചതാണ് ഫസിഹിനു തീവ്രവാദി ആവാനുള്ള യോഗ്യത എങ്കില്‍ വേറെയും ഒരുപാട് തീവ്രവാദികള്‍ കാണും. താടി വെച്ചവനെ തീവ്രവാദിയാക്കാന്‍ ഇന്ന് വളരെ എളുപ്പമാണല്ലോ.

    ReplyDelete