Saturday, July 31, 2010

എന്‍റെ നഷ്ടങ്ങള്‍....!!!

"ഇവിടെ നല്ല മഴയാണ്.... തകര്‍ത്തു പെയ്യാണ്...നല്ല ഇടിയും മിന്നലോടും കൂടിയ മഴ.....";

നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍
ഉമ്മ പറഞ്ഞതാണ്‌, ഒരു നിമിഷം അവരുടെ ഭാഗ്യവും എന്‍റെ നിര്‍ഭാഗ്യവും ഞാനോര്‍ത്തുപോയി.
മഴ, എന്നും എപ്പോഴും എല്ലാരേയും കൊതിപ്പിച്ചിട്ടുള്ള മഴ, സങ്കടം
വരുമ്പോള്‍ കൂടെ കരഞ്ഞും സന്തോഷം വരുമ്പോള്‍ കൂടെ ചിരിച്ചും ഈ
കഴിഞ്ഞ 23 വര്‍ഷങ്ങള്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന മഴ... ആ മഴയെ ഇന്ന് ഞാന്‍ ഒരുപാട് മിസ്സ്‌ ചെയ്യുന്നു...ഒരുപാട്...

പ്രവാസികള്‍ക്ക് എന്ത് മഴ... ഓണക്കാലത്ത് മാവേലി വരുന്ന പോലെ വര്‍ഷത്തില്‍ ഒരിക്കലോ, 2 തവണയോ കാണാന്‍ പറ്റുന്ന ഒന്ന്...


ഇന്നലെ വെള്ളി, weekend .. ഇങ്ങു മസ്ക്കറ്റിലെ റൂമില്‍ ഇരുന്നു വെറുതെ എന്‍റെ നഷ്ടങ്ങളെ പറ്റി ആലോചിക്കുകയായിരുന്നു....

തുള്ളി മുറിയാത്ത മഴ പെയ്യുന്നു...കയ്യില്‍ ആവി പറക്കുന്ന ഒരു കപ്പ്‌
കാപ്പി പതുക്കെ കുടിച്ച് വീടിന്റെ മുന്‍വശത്ത് ഇരുന്നു ദേഹത്ത് വന്നു
വീഴുന്ന മഴത്തുള്ളികളെ താലോലിച്ച് കാറ്റില്‍ വല്ലാതെ ആടുന്ന മരങ്ങളെ നോക്കി
ഇരുന്ന ആ ബാല്യത്തിന്റെയും കൌമാരത്തിന്റെയും ഒക്കെ വില ഇപ്പൊ ശരിക്ക്
മനസ്സിലാകുന്നു....
മഴ എന്നും നമ്മെ കൊതിപ്പിക്കുന്നു...എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും
ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അത് നമ്മെ തണുപ്പിക്കുന്നു....എല്ലാരും മഴയെ
ഇഷ്ടപ്പെടുന്നു....

യാന്ത്രികമായ പ്രവാസജീവിതത്തില്‍, ഓര്‍മയിലുള്ള , പ്രതീക്ഷയുടെ കാറ്റും മഴത്തുള്ളികളും മാത്രം എനിക്ക് കൂട്ട്....
"A walk with Subaida " എന്ന TV പ്രോഗ്രാം കണ്ണൂരിലെ location കാണിച്ചപ്പോള്‍ കൊടുവള്ളിയിലെ കണ്ടല്‍ കാടിനു സമീപത്തൂടെ പാസ്‌
ചെയ്ത് പോകുന്ന ട്രെയിന്‍ കാണിച്ചു...ഞാന്‍ ഒരുപാട് തവണ കടന്നു പോയ
റെയില്‍വേ ബ്രിഡ്ജ്... ഈ പ്രവാസജീവിതത്തില്‍ ഞാന്‍ ട്രെയിനിനെയും ഒരുപാട്
മിസ്സ്‌ ചെയ്യുന്നു.... നാട്ടിലെ ട്രെയിന്‍ യാത്ര ഒരുപാട് ഇഷ്ടമുള്ള
ആളായിരുന്നു ഞാന്‍... കോളേജില്‍ പഠിക്കുന്ന കാലത്ത് പലതവണ ഉണ്ടായിരുന്ന ആ 8
മണിക്കൂര്‍ ട്രെയിന്‍ യാത്ര ഞങ്ങള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു ....
ഇന്നത്തെ എന്‍റെ സുന്ദരമായ സ്വപ്നങ്ങളില്‍ വരാറുള്ള മറ്റൊരു
അതിഥി....ട്രെയിന്‍....

എല്ലാരും പറയാറുള്ള പോലെ ഗള്‍ഫ്‌ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രം.... ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളുടെ നഷ്ടങ്ങള്‍
മാത്രം...ഇനി ഇതാ നഷ്ടപ്പെടാന്‍ തയ്യാറായി വരുന്നു.... ഓണം,
പെരുന്നാള്‍, ക്രിസ്തുമസ് .... അങ്ങനെ അങ്ങനെ പോകുന്നു....

എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി, എന്തുണ്ടാക്കാന്‍ വേണ്ടി....
ഒരിക്കലും ഒരു പ്രവാസിക്കും ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യമാണെങ്കിലും
ഞാനും ചോദിക്കുന്നു...

എന്തിനു വേണ്ടി ഈ നഷ്ടങ്ങള്‍.....????

8 comments:

  1. ജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തങ്ങളുടെ നഷ്ടങ്ങള്‍
    മാത്രം...ഇനി ഇതാ നഷ്ടപ്പെടാന്‍ തയ്യാറായി വരുന്നു.... ഓണം,
    പെരുന്നാള്‍, ക്രിസ്തുമസ് .... അങ്ങനെ അങ്ങനെ പോകുന്നു....

    ReplyDelete
  2. നാട് ഗൃഹാതുരമായ ഒരോർമ്മ തന്നെ!

    (മഴ എന്നെയും ഒരു ഭാവനാലോകത്തെത്തിച്ചു. ഒന്നു നോക്കൂ http://jayandamodaran.blogspot.com/2010/07/blog-post.html)

    ReplyDelete
  3. മഴയും പുഴയും നാടിന്റെ മറ്റനവധി പുണ്യങ്ങളും നഷ്ടമാകുന്നുണ്ടല്ലേ? സാരമില്ല, ഇടക്ക് അവധിയില്‍ വന്ന് മനം കുളിര്‍ക്കെ അനുഭവിച്ചു പൊയ് ക്കോളൂ, ജോലിയുണ്ടെന്കിലല്ലേ അബ്ബാസ്, അവധിയെടുത്ത് ഇതൊക്കെ ആസ്വദിക്കാനാവൂ! അല്ലെന്കില്‍ മഴയെ ശപിക്കും നിങ്ങള്‍!

    ReplyDelete
  4. @ജയന്‍....വായിച്ചു..നന്നായിട്ടുണ്ട്..
    @ശ്രീനാഥന്‍ ...അതും ശെരിയാണ്...ചിലപ്പോള്‍ മഴയെ ശപിക്കേണ്ടിയും വരും...നന്ദി..വന്നതിനും..അഭിപ്രായത്തിനും..

    ReplyDelete
  5. പ്രവാസം ഒരു ചൂടുള്ള അനുഭൂതിയാണ്,മഴയെങ്കിലോ കുളിരുള്ളതും...

    ReplyDelete
  6. അതെ,...ഈ നഷ്ടങ്ങളുടെ വില മനസ്സിലാവാന്‍ ഒരു പ്രവാസി ആവുക തന്നെ വേണം...
    നാട്ടിലുല്ലോര്‍ക്ക് അറിയില്ല അവര്‍ക്ക് കിട്ടുന്ന ഭാഗ്യങ്ങള്‍

    ReplyDelete
  7. athe ee saubagyangalude vilayariyaan thanne..

    ReplyDelete
  8. പ്രവാസിക്ക് നഷ്ടം മഴ മാത്രമോ. അങ്ങിനെ പലതും. ഏറ്റവും വലിയ നഷ്ടം ഒരിക്കല്‍ കാലു കുത്തിയാല്‍ തിരിച്ചു പോകാനാവില്ല എന്നത് തന്നെ. ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ ഒരു പോസ്റ്റ് ഇവിടെ വായിക്കാം.
    വീണ്ടും ചില പ്രവാസ ചിന്തകള്‍

    ReplyDelete