Wednesday, July 28, 2010

ചില കാസറഗോടന്‍ ഭാഷാ വിശേഷങ്ങള്‍.......


കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണല്ലോ  കാസറഗോഡ് .മറ്റു ജില്ലകളില്‍ ഉപയോഗിക്കുന്ന ഭാഷകളില്‍ നിന്നും കാസറഗോഡ് ഭാഷ വളരെ വ്യത്യസ്തമാണ്...സപ്ത ഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ഭാഷയില്‍ മറ്റു ഭാഷകളായ കന്നഡ,കൊങ്കണി,തുളു,ഉര്‍ദു,ഹിന്ദി,തമിഴ് തുടങ്ങിയവ  വല്ലാതെ സ്വാധീനം ചെലുത്തിയിട്ടുണ്ട്...

ഒരു കാസറഗോഡ്  സംഭാഷണം...

ബസ് കണ്ടക്ടര്‍:  ബേം കീ...ബേം കീ ..(ഒറിജിനല്‍:പെട്ടെന്ന് ഇറങ്ങു..പെട്ടെന്ന് ഇറങ്ങു. )
യാത്രക്കാരന്‍: കീയ...കീയ..(ഇറങ്ങാം..ഇറങ്ങാം..)



എങ്ങനെയുണ്ട്..?വല്ലതും മനസ്സിലായോ????മറുനാട്ടുകാര്‍ക്ക്  ഇത് കേട്ടാല്‍ വല്ലതും മനസ്സിലാവുമോ..?

ഇത് പോലെ ഒരുപാട് വാക്കുകള്‍ കാസറഗോഡ്  ഉപയോഗിക്കുന്നുണ്ട്...ചില  വാക്കുകളെ പരിചയപ്പെടുത്തട്ടെ...

അംബര്പ്പ് = ധ്രൃതി
അല്ചെ = ചതി
ആലെ=തൊഴുത്ത്
ആരി=ആര്
ആട = അവിടെ
ആക്കുന്നത് = ചെയ്യുന്നത്
ഇച്ച = ചേട്ടന്
ഇഞ്ഞ =മൂത്ത സ്ത്രീ, ചേട്ടത്തി, ചേച്ചി ( ചേട്ടത്തിയമ്മ)
ഇഞ്ജാലെ = ഊഞ്ഞാല്‍
ഈട = ഇവിടെ
ഈന്ത് = ഈന്തപ്പന
എരുത് =കാള
എന്നിന്റെ =എന്താണ്
എണക്ക് = എനിക്ക്
ഏടെ = എവിടെ
ഒലക്കെ =ഉലക്ക
ഒരമേസം = രോമം
ഒല്‍ച്ചെ, പാറാട്ടം = ഉഷാറ്
ഒള്ളെ = നീര്ക്കോലി
ഓന് = അവന്
ഓന്റെ = അവന്റെ
ഓള് = അവള്
ഓളെ = അവളുടെ
ഓന്റെ ഓള്= അവന്റെ ഭാര്യ
ഓറ് =അവര്(അദ്ദേഹം),അയാള്
കടയങ്കല്ല്.= അരകല്ല്
കലമ്പ് = വഴക്കു
കണ്ടം= വയല്, കഷ്ണം
കരെക്കരെ= വിരഹ ദു:ഖം
കണ്ടിന് = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
കട്ച്ചി = കിടാവ്
കയില് =തവ
കടു= കടുക്
കരു‍പ്പക്കാരിത്തി = ഗര്ഭിണി
കാറുക= ഛര്ദ്ദിക്കുക
കാലി = ആടു മേട്
കാളത്തെ= അതിരാവിലെ(പുലര്‍ച്ച)
കിടാവ് = ചെറിയ കുട്ടി
കീഞ്ഞു = ഇറങ്ങി
കീയ്യുക = ഇറങ്ങുക
കുച്ചില് = അടുക്കള
കുഞ്ഞി = കുട്ടി
കുള്ത്ത കഞ്ഞി = പഴങ്കഞ്ഞി
കൂറ= പാറ്റ
കെണിയുക = കുടുങ്ങുക
കൈക്കോട്ട് = മണ്‍ വെട്ടി
കൊയക്ക = കോവക്ക
കൊത്തമ്പാരി = മല്ലി
കൊണ്ടെ = ഇടങ്ങഴി
കൊത്തുക = വെട്ടുക
കൊട്ടെ = കശുവണ്ടി
കൊട്ടില് = പൂമുഖം
കോസ്സ് കണ്ണ് = കോങ്കണ്ണ്
കോസുക്കണ്ണന് = കോങ്കണ്ണന്
കൊസ്രാക്കൊള്ളീ = കുരുത്തക്കേട്
കോയി = കോഴി
ചട്ട്വം=ചട്ടുകം
ചങ്ങായി = സുഹൃത്ത്
ചാടുക= കളയുക
ചങ്ക് = കഴുത്ത്
ചിമ്മിണിക്കൂട് = മണ്ണെണ്ണ വിളക്ക്
ചിമ്മിണിന്‍റെ ബെളി = മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചം
ചിമ്മിണെണ്ണ= മണ്ണെണ്ണ
ചെറന്ബ്, ഒപ്പിടി = കുറച്ച്
ചെല്ത്ത് = പഴഞ്ചൊല്ല്
ചെരങ= മത്തന്
ചെംചം = സ്പൂണ്
ചേറ്ട്ടെ =തേരട്ട
ജാഗെ = സ്ഥലം
ജാതി = തേക്ക്
തംബിക്കുക= സമ്മതിക്കുക
തള = തളപ്പ്
തയ്ക്കുക = അടിക്കുക
തച്ചു = അടിച്ചു
തടുപ്പെ = മുറം
തണ്ണി = വെള്ളം
തണ്ണി തൂയി = വെള്ളം മറിഞ്ഞു
തല്ലാക്കുക = അടിയുണ്ടാക്കുക
തുള്ളുക =ചാടുക
തൂയി = മറിഞ്ഞു
തൂയി, തൂസി = സൂചി
തൊണ്ടന് = കിഴവന്
തൊണ്ടി = കിഴവി
ദാരപീരെ = നരമ്പന്
ദൂര്‍ = കുറ്റം
ദീപിലെചക്ക = ശീമച്ചക്ക
ദംബ = പാത്തി
നട്ടി = ക്രഷി
നായി = നായ
നേങ്കല്‍ = കലപ്പ, നുകം
നൊമ്പലം = വേദന
നുള്ളുക = പിച്ചുക
പള്ള = വയറിന്റെ വശം, ഇടുപ്പ്
പള്ള നൊംബലം = ഇടുപ്പ് വേദന
പള്ളക്ക് = അടുത്ത്
പട്ളക്കായി= പടവലങ്ങ
പയക്കം = സംസാരം, ശകാരം
പാള = കവുങിന് പോള
പാഞ്ഞിനി = ഓടി
പാങ്ങ് = നല്ലത്, സൌന്ദര്യം
പാനി, കടയം = കുടം
പാഞ്ഞു = ഓടി
പീടിയ = കട
പൂള് = കഷണം
പേറ് = പ്രസവം
പൈക്ക്ന്ന് = വിശക്കുന്നൂ
പൈ, പയ്യു = പശു
പൊറത്ത് പോക്ക് = വയറിളക്കം
പൊയത്തം = മന്‍ടത്തരം
പോന്നത്= പോകുന്നത്
പൊണ്ടം =ഇളനീര്‍
പൊര = വീട്
പോയിന് = പോയിരുന്നു
പോള = ഒരു തരം ദോശ
ബന്നാ = വന്നോ
ബപ്പങ്ങായി = പപ്പായ
ബരീങ = വഴുതിനങ
ബണ്ടി = വണ്ടി
ബണ്ണാന് =ചിലന്തി
ബായ = വാഴ
ബായി = വായ്
ബാദല് = വവ്വാല്
ബിസ്യം = സംസാരം
ബെര്ന്നത്= വരുന്നത്
ബെറ് = വിറക്
ബെറ് കൊത്തുക = വിറക് പൂളുക
ബെരളു തേച്ചും മുറിഞ്ഞിന് = വിരല് മൊത്തം മുറിഞ്ഞു
ബെള്ളമാനം = അതി രാവിലെ
ബെഡക്ക്, പൊട്ട് = ചീത്ത
ബെള്ളെക്കെട്ടന്, കെട്ടെളേപ്പന് =ശംഖുവരയന്
ബീയും = വീഴും
ബെല്യപ്പ= മുത്തച്ഛന്
ബെലീമ്മ =മുത്തശ്ശി
ബെയില് = വെയില്
ബേം = വേഗം
ബേജാറ്= വിഷമം
മണ്ഡലി = അണലി
മങ്ങലം = കല്യാണം
മഞ്ഞത്തണ്ണി = മുളകിട്ട കറി
മാച്ചി = ചൂല്
മുഡുഡ്പ്പ് = സന്ധ്യ മയങ്ങ്ങ്ങുന്ന നേരം
മൂട് = മുഖം, പാത്രത്തിന്റെ അടപ്പ്
മൂത്ത =അച്ഛന്റെ ചേട്ടന്,അമ്മയുടെ ചേച്ചിയുടെ ഭര്ത്താവ്
മോന്തി = സന്ധ്യ
മോന്തിക്ക്, ബൈട്ട് = സന്ധ്യാ നേരം
മേടുക, മേട്ടം = കിഴുക്കുക, കിഴുക്ക്
മേങ്ങുക = വാങ്ങുക
മൊള്=മുളക്
മോന്തി = സന്ധ്യ
മോട്ടന് = മുടന്തന്
മൌ = മഴു
മൌത്തിരി = മെഴുക് തിരി
മൂരുക = കൊയ്യുക
മൂറ്ച്ച = കൊയ്ത്ത്
മൂറ്ച്ചെ = സാമറ്ത്ഥ്യം, കഴിവ്
ലാവ് = രാത്രി
സുദ്ദി = വിവരം
റാവുക്കെ = തട്ടം

ഇനിയും ഒരുപാട് വാക്കുകളുണ്ട്..ഇപ്പൊ ഇത് മതി......അപ്പോള്‍ ഇനി ധൈര്യമായി നിങ്ങളുടെ കാസറഗോടന്‍ സുഹൃത്തുക്കളോട് സംസാരിച്ചോളൂ...

20 comments:

  1. ഇത് വായിച്ചു കഴിഞ്ഞു..... ഇനി ഞാന്‍ ശക്തമായി പ്രസ്താവിക്കുന്നു... കാസറഗോഡ് ജില്ലയെ കേരളത്തില്‍ നിന്ന് പുറത്താക്കണം .....

    ReplyDelete
  2. ബസ് കണ്ടക്ടര്‍: ബേം കീ...ബേം കീ ..(ഒറിജിനല്‍:പെട്ടെന്ന് ഇറങ്ങു..പെട്ടെന്ന് ഇറങ്ങു. )
    യാത്രക്കാരന്‍: കീയ...കീയ..(ഇറങ്ങാം..ഇറങ്ങാം..)


    എങ്ങനെയുണ്ട്..?വല്ലതും മനസ്സിലായോ????

    ReplyDelete
  3. കൂട്ടത്തില്‍ ഒന്ന് പറയാന്‍ വിട്ടിടുണ്ട്.....കണ്ട്രാകുട്ടി .....

    ReplyDelete
  4. അബി,
    ഇങ്ങന് ത്തെ ഒന്ന് ഞാന് മുന്നേ ഇണ്ടാക്കീറ്റ്ണ്ടായിന്. ത് നമ്മ്ലേ കാസ്രോട് ബാർത്തെ ന്ന പേപ്പറില്, പിന്നെ സാംസ്കാരികപൈത്രുകം എന്ന മാസികേല് ബാന്നിട്ട്ണ്ടായിനു.
    നല്ല ചേലിക്ക് പുള്ളമ്മാറ് പഞ്ചാത്തികയാക്കീന്.
    ബേണെങ്കി, ഈ ലിങ്ക് ക്ലിക്കിയെങ്ക് കാണും.
    http://mykasaragod.com/forum/topics/4559161:Topic:2103?

    (കാസറഗോട് സംസാര ഭാഷ ഒരു ഹരമാണു, തെക്ക് നിന്നു വടക്കോട്ട് പല സർക്കാർ ആഫീസിലും പണിയെടുത്ത് എനിക്ക്, നന്നായി സംസാരിച്ച് ജോലി എടുക്കാൻ രസം തോന്നിയിട്ടുള്ളത് കാസറഗോട്ട് മാത്രമായിരുന്നു. മനസ്സിലെ മണിച്ചെപ്പിൽ കാത്ത് സൂക്ഷിക്കാൻ പറ്റുന്ന സാംസ്കാരിക പൈത്രുകമാണു കാസറഗോട്ടിനുള്ളത്. ആ മനസ്സ് കാത്ത് സൂക്ഷിക്കുന്ന ഗ്രാമത്തനിമയുള്ള പ്രദേശങ്ങളും, നാട്ടുകാരും ഇപ്പോഴും കാസരഗോട്ട് ഉണ്ട് താനും. ചില്ലറ അപസ്വരങ്ങൾ ചില കോണുകളിൽ നിന്നു കേൾക്കുന്നുണ്ടെങ്കിലും).

    ReplyDelete
  5. @വാസില്‍...നല്ല കിടിലന്‍ തെറി വിളികള്‍ വേറെയുമുണ്ട്...അതൊന്നും ഞാന്‍ ചേര്‍ത്തിട്ടില്ല...
    @മുജീബ്...ലിങ്ക് ഞാന്‍ കണ്ടു...നല്ല veriety സാധനങ്ങള്‍ ഉണ്ടല്ലേ...good .

    ReplyDelete
  6. da Abbase nan Kasargode kure work cheythittund...ithil kure okke nalla parichayamulla words aanu..chilathokke kelkumbol stahyathil kasargod keralthilaaano ennu thanne samsayam und......anyway goooood work...keep it up ( naaattine parayippikkan maathram ariyunnavan....hahaha just joke)

    ReplyDelete
  7. കാസറഗോടിനെ കേരളത്തില്‍ നിന്നും പുറത്താക്കണം എന്ന് പറഞ്ഞ എന്റെ മലപ്പുറം സുഹൃത്തിനുള്ള മറുപടി...എനിക്കറിയാവുന്ന ചില മലപ്പുറം വാക്കുകള്‍..

    ഇജ്ജ്-നീ ,
    അനക്ക്-നിനക്ക്,
    ഐക്കാരം-ആയിരിക്കാം
    ഇച്ച്-എനിക്ക്
    പജ്ജ്-പശു
    നെജ്ജ്-നെയ്യ്
    കുജ്ജ്-കുഴി
    കജ്ജ്-കൈ
    ഇജ്ജ് യൌടേനു-നീ എവിടെ ആയിരുന്നു
    ഇച്ച് ബെജ്ജ-എനിക്ക് സാധിക്കില്ല
    ഇമ്മ -അമ്മ
    ഇപ്പ- അച്ഛന്‍ ...

    ബാക്കി അടുത്ത പോസ്ടായി തന്നെ ഇടുന്നുണ്ട്...

    ReplyDelete
  8. അനക്ക് മുയ്മനായും ഇട്ടുടെട ... വാസിലെ അനക്ക് ഇത് എന്തിന്‍റെ കേടായിനുടാ ..ആയി അപ്പൊ ബെക്കട്ട...

    ReplyDelete
  9. ത് ബായിക്ക്,
    അപ്പൊ തിരീം കത....
    .
    .
    മളെ ബാസേന്റെ ചേല് ആരൊട്പ്പാ പറെണ്ടെ...
    http://mykasaragod.com/profiles/blogs/4559161:BlogPost:16733

    ReplyDelete
  10. നന്നായിരിക്കുന്നു...

    ReplyDelete
  11. എന്തൂട്ടാ ഇഷ്ടാ ഈ കാണിച്ചുവെച്ചേക്കണേ...ഇമ്മുളിപ്പോ ഇതൊക്കെ പഠിച്ചു മാഷുംമാരാവാന്‍ പൂവ്വാ?.
    .ഇബടെ ഇള്ളതന്നെ പടിച്ചുപറയാന്‍ പറ്റണി ല്ല്യ..അപ്പളാ ചെക്കന്റെ ഒരു ഇസ്കൂള്.ഗട്യെ..നെനക്ക് വേറെ പണി ഇല്ല്യേ..?
    അതോ..ഇബറ്റ ങ്ങടെ ബാഷ..ഒരെയിമൂല്ല്യാത്ത ബാഷ...അതൊക്കെ കൂനംമൂച്ചിക്കാരന്നെ..അസ്സല് കിണ്ണംകാച്ചി ബാഷ.
    ഇമ്മുള് ഇമ്മളെ പൊക്കണതല്ലാട്ടാ..
    നല്ല മണി മന്യായി യിട്ടന്കുട് അലക്കും..ഒരൊന്നൊന്നര ബാഷ.....

    [abhi...good.]

    ReplyDelete
  12. ഇത് കൊറേക്കെ ഞാക്ക് മനസ്സിലാവും മോനെ... ഈറ്റാ കോയിക്കോടന്‍ ബാശ ഇങ്ങള് കേട്ടിക്കിനോ ? സുയിപ്പായിപോവും ഇഞ്ഞി ഈട ബന്ന് കൊറച്ചീസം കൂട്യാ.. എജ്ജ്യാതി മനുസന്മാരാ ന്നു ഇഞ്ഞി ബിചാരിച്ചേ ..

    ReplyDelete
  13. ഞാന്‍ കുറച്ചു കാലമായി അവിടെ ഉണ്ട്
    ഭാഷ പഠിക്കുന്നെ ഉള്ളു

    ReplyDelete
  14. തമ്മില്‍ ഭേദം കണ്ണൂര്‍ കാരാ ഹഹഹഹ

    ReplyDelete
  15. പയേതെല്ലം കേക്കുമ്പൊ പൊഞ്ഞാറാന്ന്പ്പ.....

    ReplyDelete
  16. എനക്കയ്യപ്പാ....അയിന്റെ മീത്തക്കേറാൻ. പൊട്ടീറ്റോറ്റൊ ബീണാല് ഭണ്ണാരത്തില് പൈസ ഇട്ടാണക്കെആഉം.

    പിന്നെൻജ്യേന ബിജാരിച്ചിന്...നൊടിച്ചലും കൊണ്ടാടന്ന്...പോയേ ഒരിക്ക.

    എറേത്തെൻജ്യേണെ...ഇങ്ങനെ ബെള്ളം മറച്ചിന്... ബീത്ത്യാൺകെ..

    ഒര്ത്തീരെ ഒര് കുള്ത്ത് കുടിച്ചത് കണ്ടങ്കല്...നായി മീത്ത കേറീലപ്പ.

    ReplyDelete
  17. ഒരിക്കലും ബിചാരിച്ചിറ്റണെ ഓറ് ഇപ്പളേ പോഉന്ന്. എങ്ങനത്തെ തടീപ്പ. മൌഓണ്ട് കൊത്ത്യാ മുറീല ഓറെ കൈ.
    ആയിസ് എത്ത്യാപ്പിന്നപ്പറയണൊ ചിരുതെ..

    ReplyDelete
  18. idendro ingane kore enno endello parainnath...orkello prandaina maale..bolammaranne nammale kasrottare ningo nere kandraa

    ReplyDelete