Wednesday, July 21, 2010

രൂപയും എപികും പിന്നെ കുറെ വിവാദങ്ങളും ...



രൂപയുടെ ഫോണ്ട് നാല് കാസറഗോഡ് പയ്യന്‍സ് ചേര്‍ന്ന് ഉണ്ടാക്കി എന്നത്  മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി കൊടുത്തതിനെതിരെ ബ്ലോഗുഗളില്‍ കൂടി  ചിലര്‍ നടത്തുന്ന പ്രതികരണമാണ് ഈ പോസ്ടിടാന്‍ പ്രേരിപ്പിച്ചത്..
രൂപയുടെ ഫോണ്ട് വെറും ഫോണ്ട് മാത്രമാണെന്നും അത് യൂണികോഡില്‍ ഉണ്ടാക്കാന്‍ ആ പയ്യന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല  എന്നും..അതിനെ ആദ്യ പേജു വാര്‍ത്തയായി കൊടുക്കാന്‍ മാത്രം പ്രാധാന്യം ഇല്ല  എന്നെല്ലാം പറയുന്നത് ശുദ്ധ മണ്ടത്തരം  അല്ലെ....അസൂയ...അസൂയ...വെറും അസൂയ...ഇതല്ലാതെ ഈ മണ്ടന്മാരെക്കുരിച് എന്ത് പറയാന്‍ ...
ഹേ സാറന്മാരെ...ഞങ്ങള്‍ക്കറിയാം ഇതൊരു സ്ഥിരം സെറ്റപ്പ് അല്ല എന്ന്..പക്ഷെ 24 മണിക്കൂറിനുള്ളില്‍ ഫോണ്ട് തയ്യാറാക്കുകയും അത് വേണ്ടത് പോലെ മാര്‍ക്കറ്റ്‌ ചെയ്യുകയും ചെയ്ത കാസറഗോഡ് പയ്യന്മാരെ അനുമോദിച്ചേ പറ്റു...അതിനു വെറുതെ മാധ്യമങ്ങളെ   തെറി വിളിച്ചു നടന്നിട്ട് കാര്യമില്ല...പോയി അത് പോലെ വല്ലതും ചെയ്യാന്‍ കഴിയുമോ എന്ന് നോക്ക്...അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന യൂണികോഡ് സംവിധാനത്തില്‍ പറ്റുമെങ്കില്‍ ഉണ്ടാക്കി കൊണ്ടുവാ...മാധ്യമങ്ങള്‍ നിങ്ങളെയും പ്രശംസിക്കും....നിങ്ങള്‍ക്കും വല്ല്യ ആളായി നടക്കാം....
തനിക്കൊപ്പം അറിവില്ലാത്തവനും, തനിക്കു കഴിയാതിരുന്ന അല്ലെങ്കില്‍ താന്‍ ചിന്തിച്ചു കൂടി ഇല്ലാത്ത കാര്യങ്ങള്‍ ചെയ്ത് ലവന്‍ പൊതുജന ശ്രദ്ധ നേടുമ്പോള്‍ അവന്റെ മുഖത്തേക്ക് വീണ്ടും വീണ്ടു തികട്ടി നില്‍ക്കുന്ന സ്വന്തം അറിവ് ചവച്ച് തുപ്പുകയല്ല വേണ്ടതു...
പിന്നെ എപിക് ബ്രൌസറിന്റെ കാര്യം..ഞാന്‍ ഈ പോസ്റ്റ്‌ മലയാളത്തില്‍ എഴുതിയത് തന്നെ എപിക് ബ്രൌസര്‍ ഉപയോഗിച്ചാണ്...ഗൂഗിള്‍ ഉപയോഗിച്ച് പറ്റാത്തത് കൊണ്ടൊന്നുമല്ല...ഒരു പാട് പ്രാദേശിക ഭാഷകളുള്ള ഇന്ത്യാ  മഹാരാജ്യത്ത് അവര്‍ക്കിഷ്ടമുള്ള ഭാഷ,ഇഷ്ടമുള്ള സമയത്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു ബ്രൌസര്‍ ഉണ്ടാക്കിയവരെ കുറിച്ചു  മാധ്യമങ്ങള്‍ മൗനം   പാലിക്കണം എന്നാണോ  നിങ്ങള്‍ പറയുന്നത് ?... എപിക് ബ്രൌസര്‍ ഉപയോഗിച്ച ആര്‍ക്കും അതിന്റെ ഗുണങ്ങള്‍ മനസ്സിലാവും..
എപിക് ബ്രൌസര്‍ മോസിലയെ അടിസ്ഥാനമാക്കിയാണു പുറത്തിറക്കിയതെന്നും, രൂപയുടെ ഫോണ്ട് യുനികോഡ് സിസ്റ്റത്തില്‍ ഉള്ളതല്ലെന്നും അതു പുറത്തിറക്കിയവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്..അതു കോപ്പാണ് പൊതു ജനം അതുപയോഗിക്കേണ്ട ഞാന്‍ ഒണ്ടാക്കാന്‍ പോകുന്ന വന്‍ സംഭവം കൊണ്ടു പണ്ടാരമടക്കണം എന്ന ചിലരുടെ  വാദം അംഗീകരിക്കാന്‍ കഴിയുന്നതല്ല....
നിങ്ങള്‍ പറയുന്നത് പോലെ രൂപയുടെ ഫോണ്ട് യൂണികോഡില്‍  ഉണ്ടാക്കി അത് കീബോര്‍ഡില്‍ വരുന്നതും കാത്തു നില്‍ക്കുന്നത് ഏതോ ഒരു സിനിമയില്‍ ആരോ പറഞ്ഞത് പോലെ കോഴിക്ക് മുല വരുന്നതും കാത്തു നില്‍ക്കുനത് പോലെയാവില്ലേ...... അത് വരെ ഉപയോഗിക്കാന്‍ ഒരു താല്‍കാലിക സംവിധാനം ഉണ്ടാക്കിയവര്‍ ജീവിച്ചു പൊയ്ക്കോട്ടേ...അവരെ അപമാനിക്കരുത്...






8 comments:

  1. ഹേ സാറന്മാരെ...ഞങ്ങള്‍ക്കറിയാം ഇതൊരു സ്ഥിരം സെറ്റപ്പ് അല്ല എന്ന്..പക്ഷെ 24 മണിക്കൂറിനുള്ളില്‍ ഫോണ്ട് തയ്യാറാക്കുകയും അത് വേണ്ടത് പോലെ മാര്‍ക്കറ്റ്‌ ചെയ്യുകയും ചെയ്ത കാസറഗോഡ് പയ്യന്മാരെ അനുമോദിച്ചേ പറ്റു...അതിനു വെറുതെ മാധ്യമങ്ങളെ തെറി വിളിച്ചു നടന്നിട്ട് കാര്യമില്ല...പോയി അത് പോലെ വല്ലതും ചെയ്യാന്‍ കഴിയുമോ എന്ന് നോക്ക്...അല്ലെങ്കില്‍ നിങ്ങള്‍ പറയുന്ന യൂണികോഡ് സംവിധാനത്തില്‍ പറ്റുമെങ്കില്‍ ഉണ്ടാക്കി കൊണ്ടുവാ...മാധ്യമങ്ങള്‍ നിങ്ങളെയും പ്രശംസിക്കും....നിങ്ങള്‍ക്കും വല്ല്യ ആളായി നടക്കാം....

    ReplyDelete
  2. എല്ലാരും കസരഗോട് എന്നാല്‍ ഏതോ ഓണം കേറാമൂല എന്നാണ് വിജാരിച്ചിരിക്കുന്നത് ,തള്ളെ നല്ല പൊളപ്പന്‍ പിള്ളേരും അവിടെ ഉണ്ട് കേട്ടാ....പിള്ളാരോട് രണ്ടു നല്ല വാക്ക് പറയെനെനു പകരം മൊടക്കാന്‍ നിക്കണ്ട അണ്ണാ...

    ReplyDelete
  3. നിങ്ങള്‍ ഏട്ടനും അനിയനും കസര്‍ത്തുകയാന്നല്ലോ ബ്ലോഗില്‍ ...മ് നടക്കട്ടെ...ഈ കാസര്‍ഗോഡ് എന്നാല്‍ അപ്പൊ ഓണം കേറാമൂല അല്ലല്ലേ ????

    ReplyDelete
  4. ..
    അതാരപ്പാ ഈ %$^$%^ കാണിക്കുന്നത്????

    നാല് തെറി വിളിച്ചപ്പൊ സമാധാനായിന്ന് ;)
    ..

    ReplyDelete
  5. രൂപയുടെ ചിഹ്നം ഔദ്യോഗികമായി പുറത്ത് വന്ന് മണിക്കുറുകള്‍ക്കുള്ളില്‍ അത് ടൈപ് ചെയ്യാനാവശ്യമായ ഫോണ്ട് നെറ്റില്‍ ലഭ്യമായിരുന്നു. അതും ഫെരോഡിയന്‍റേത് പോലെ താല്‍ക്കാലിക സെറ്റപ്പ് തന്നെ. ലിങ്ക്
    ഇവിടെ

    ഫൊരേഡിയന്‍റെ ഫോണ്ട് ഡൗണ്‍ലോഡിനു കിട്ടിയത് ജൂലൈ 16ന് ആയിരുന്നെന്ന് ഓര്‍ക്കുമല്ലോ.
    (ആര് ആദ്യം ഫോണ്ട് ഉണ്ടാക്കി ആര്‍ക്ക് പ്രശസ്തി കിട്ടി എന്ന ചര്‍ച്ചയ്ക്ക് വേണ്ടിയല്ല. വെറുതേ ഇതൊന്ന് ശ്രദ്ധയില്‍പ്പെടുത്തുന്നന്നേയുള്ളു. ഞാന്‍ ഐ.റ്റി.ബുജിയും ബ്ലോഗര്‍ ഭീമനുമൊന്നുമല്ല കേട്ടോ)

    ReplyDelete
  6. @വാസു.ശ്രദ്ധയില്‍പെടുത്തിയതിനു നന്ദി...വീണ്ടും വരിക....

    ReplyDelete
  7. അബി,പോസുറ്റുകൾ ഉഷാറാണ്, അക്ഷരങ്ങൾക്കിടയിൽ വെറുതെ ഡോട്ടുകൾ ഇടുന്നത് കഴിമെങ്കിൽ ഒഴിവാക്കുക..

    ReplyDelete
  8. @ജിയാസ്..നന്ദി..തീര്‍ച്ചയായും ഇനി അക്കാര്യം ശ്രദ്ധിക്കാം..

    ReplyDelete