Monday, April 25, 2011
ഉറക്കം നടിക്കുന്ന കോമാളികള്‍
ഇന്ന് സ്റ്റോക്ക് ഹോം കണ്വെന്ഷന് തുടങ്ങുകയാണ്.മുമ്പൊക്കെ ലോകത്ത് ഏതു ഭാഗത്ത് ഏതു തരം കണ്വെന്ഷന് നടന്നാലും ഞാന്‍ ശ്രധിക്കാരില്ലായിരുന്നു.പക്ഷെ ഇപ്രാവശ്യം എന്റെ കണ്ണും ജനീവയിലുണ്ടാവും.എന്റെ മാത്രമല്ല എന്ടോസള്ഫാന് എന്ന വിഷത്തെ കെട്ടു കെട്ടിക്കാന്‍ തങ്ങളാലാവുന്ന വിധത്തില്‍ ശ്രമിച്ച ഭൂരിഭാഗം ജനങ്ങളുടെയും..
പക്ഷെ ഈ അവസരത്തിലും വളരെ വേദനയോടെ നമ്മുടെ കേന്ദ്ര മന്ത്രിമാരുടെ നിലപാടുകള്‍ കാണാവൂ.ഏപ്രില്‍ 13 വരെ കേരളത്തില്‍ തെക്ക് മുതല്‍ വടക്ക് വരെ ഓടി നടന്നു വീ എസ്സിനെയും കേരള സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയ എ കെ ആന്റണി എന്ന ആദര്‍ശശാലി ഇന്ന് ഏതു മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? താങ്കള്‍ നടത്തിയ നടത്തിയ പ്രസംഗങ്ങള്‍ തരിമ്പും ആത്മാര്തതയില്ലാത്ത , ജനങ്ങളുടെ വോട്ട് മാത്രം ലക്ഷ്യം വെച്ച് നടത്തിയ നാടകം മാത്രമായിരുന്നോ ?മൂന്ന് വര്‍ഷം മുമ്പ് കാസറഗോടിലെ സീതാംഗോളിയില്‍ എച്ച് എ എല്‍ ഫാക്ടറിയുടെ ഉത്ഘാടനം നടത്താന്‍ വന്നപ്പോള്‍ അവിടന്ന് വെറും 20 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള എന്മകജെയും പദ്രെയും സന്ദര്ഷിച്ചുരുന്നെങ്കില്‍ താങ്കള്‍ ഈ മൌനം തുടരുമായിരുന്നു എന്ന് തോന്നുന്നില്ല.അവിടെ ജീവിക്കാതെ ജീവിക്കുന്ന മനുഷ്യക്കോലങ്ങളെക്കുറിച്ച് താങ്കള്‍ക്ക് അറിയില്ല എന്നാണോ?അതോ ഞാന്‍ ഈ നാടുകാരനല്ലേ എന്ന ഭാവത്തില്‍ ഒന്നും അറിയാത്ത വെറും പൊട്ടനെപ്പോലെ താങ്കളും അഭിനയിക്കുകയാണോ? ഭരണാധികാരികളുടെ ശ്രദ്ധ ഒരിക്കലും എത്തിപ്പെടാതിരുന്ന കാസറഗോഡ് എന്ന ചെറു പ്രദേശത്തിന്റെ ശബ്ദവും വേദനയും ലോകത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍, ഞങ്ങളുടെ മുഖ്യമന്ത്രിയായിരുന്ന താങ്കള്‍ ഒന്നും അറിയാത്തവനെപ്പോലെ നില്‍ക്കുന്നത് വളരെ വേദനെയോടെ മാത്രമേ കാണാനാവൂ.വീ എം സുധീരനെപ്പോലെയുള്ള താങ്കളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും മിസ്റ്റര്‍ ആന്റണി ഒരുപാട് പഠിക്കാന്‍ ബാക്കിയുണ്ട്.
ഇടതുപക്ഷവും മുഖ്യമന്ത്രിയും എന്ടോസള്ഫാന് വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പത്ര സമ്മേളനങ്ങള്‍ വിളിച്ചു ആരോപിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു..ഉത്തരം മുട്ടുമ്പോള്‍ കാണിക്കുന്ന കൊഞ്ഞണം ആയേ അതിനെ ഞങ്ങള്‍ക്ക് കാണാനാവൂ.അവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എങ്കില്‍ അത് നിങ്ങള്‍ നിന്ന് കൊടുത്തിട്ടല്ലേ?ഇനി ഈ വിഷയം പൊക്കി പിടിച്ചു നടന്നത് കൊണ്ട് ഒരു പുതിയ വോട്ടും പെട്ടിയില്‍ വീഴാന്‍ പോകുന്നില്ല.
ശരിയാണ്..ഞങ്ങള്‍ 'നശിച്ച 'കാസറഗോടുകാര്‍ ഈ വിഷയത്തെ വളരെ വൈകാരികമായി തന്നെയാണ് കാണുന്നത്.സ്വന്തം സഹോദരങ്ങള്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ ആയി നില്ക്കുമ്പോള് ഞങ്ങള്‍ക്ക് വികാരം മാറ്റി വെച്ച് സംസാരിക്കാനാവില്ല.ഞങ്ങള്‍ക്ക് ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നോക്കി സംസാരിക്കാന്‍ ആവില്ല.ഞങ്ങള്‍ക്കുമുണ്ട് രാഷ്ട്രീയം .പച്ചയും,ചുവപ്പും കാവിയും നിറമുള്ള രക്തം സിരകളില്‍ ഓടുന്നവര്‍ തന്നെയാണ് ഞങ്ങളും.പക്ഷെ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയം നോക്കാന്‍ കഴിയില്ല.
പത്രക്കാരന് എന്ന ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ..ഞാന്‍ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല, അത് കൊണ്ട് തന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പഠന റിപ്പോര്‍ട്ടുകളുടെ കളികളും അറിയില്ല. പക്ഷെ ഒന്നറിയാം, കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN
Subscribe to:
Posts (Atom)
COPYRIGHT LICENSE

KOCHANNA is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.