Sunday, July 18, 2010

ഒരു വാക്ക് മിണ്ടാതെ....

 അന്നൊരു ബുധനാഴ്ചയായിരുന്നു,ഉച്ച തിരിഞ്ഞ സമയം ...ഗള്‍ഫില്‍ എല്ലാരും പറയുന്ന weekend , അതുകൊണ്ട് തന്നെ അന്ന് ഓഫീസില്‍ ജോലി കുറവായിരുന്നു, സാധാരണ തിരക്കൊഴിഞ്ഞ സമയങ്ങളില്‍ ചെയ്യാറുള്ളത് പോലെ തന്നെ ബ്ലോഗ്‌ sites തിരഞ്ഞു നെറ്റില്‍ നോക്കിയിരുന്നു. അപ്പോഴാണ് ഒരു ബ്ലോഗില്‍ നഷ്ടപ്പെട്ട പ്രണയത്തിന്‍റെ ഒരു കവിത കണ്ടത്, ഒരു നിമിഷം, കാലചക്രം എന്‍റെ മനസ്സില്‍ 10 വര്‍ഷത്തോളം പുറകോട്ട് തിരിഞ്ഞു.
       അന്ന് 1999 ലെ  ജൂണ്‍ മാസം ആദ്യം , എല്ലാ കുട്ടികളെയും പോലെ ഞാനും സ്കൂളില്‍ പോവാന്‍ തയ്യാറാവുകയാണ്‌ . ഇത്തവണ എനിക്ക് ഒരു പ്രത്യേകത ഉണ്ട്, എന്റെ ഉപ്പാന്റെ നിര്‍ബന്ധം കൊണ്ട് ഞാന്‍ ആദ്യമായി tution ക്ലാസിനു പോണം, ഇംഗ്ലീഷ് നു മാത്രം ( അതിനു മാത്രമാണ് ഞാന്‍ വീക്ക് എന്ന് ഉപ്പാക്ക് തോന്നിയിട്ടുണ്ടാവുമോ  എന്തോ ). അങ്ങനെ ഒട്ടും താല്‍പര്യമില്ലാതെ ഞാന്‍ അങ്ങോട്ട് പോയി. തമ്പി മാഷിനെ  എനിക്കറിയാം എന്റെ സ്കൂളിലെ തന്നെ മാഷ് ആണ്. ആകെ 15 കുട്ടികള്‍   ( ഇംഗ്ലീഷ് വീക്ക് ആയ കുട്ടികള്‍), പരിചയമുള്ള മുഖം ഞാന്‍ പരതി,ഇല്ല,ആരുമില്ല, ആ തിരച്ചിലിനിടയില്‍ എന്റെ കുഞ്ഞി കണ്ണുകള്‍ രണ്ട്  ഉണ്ട കണ്ണുകളില്‍ ഉടക്കി..അവളാണ് ഈ കഥയിലെ നായിക..പേര് മീര..
   
ക്ഷമിക്കണം, എന്നെ പരിചയപ്പെടുത്താന്‍ മറന്നു, ഞാന്‍ ഷാന്‍, മസ്കറ്റില്‍  സിവില്‍ എഞ്ചിനീയര്‍  ആയി ജോലി ചെയ്യുന്നു... കഥയിലേക്ക്‌ വരാം...അങ്ങനെ അത് വരെ ഞാന്‍ കേട്ടിട്ട് മാത്രമുള്ള ആ സ്ഥിരം പല്ലവി, " Love @ First sight "..എനിക്കവളോട് അത് തന്നെ തോന്നി. അതിന്റെ കാരണം ഇപ്പഴും എനിക്കറിയില്ല. എന്റെ ഇഷ്ടം എന്റെ മനസ്സില്‍ തന്നെ കിടന്നു, ആരും അറിഞ്ഞില്ല, അറിയിക്കാന്‍ തോന്നിയില്ല. ആ ഒന്‍പതാം ക്ലാസ്സിന്റെ  അവസാനം വരെ ഒന്നും സംഭവിച്ചില്ല.

       അങ്ങനെയിരിക്കെ ഒരു ദിവസം എന്തോ കാരണം കൊണ്ട്  എനിക്ക് ട്യൂഷന് പോകാന്‍ കഴിഞ്ഞില്ല.. അതിന്റെ പിറ്റേ ദിവസം ഞാന്‍ ചെല്ലുമ്പോള്‍ അവളുടെ ഒരു കൂട്ടുകാരി (
എന്റെയും) എന്നോട് എന്തൊക്കെയോ പറയുന്നു, ആരാണ് എന്റെ മനസ്സില്‍ മാത്രമുള്ള ഈ സംഭവം അവളോട് പറഞ്ഞത്  എന്ന് ഇപ്പഴും എനിക്കറിയില്ല. ...എന്റെ ഇഷ്ടം അവള്‍ അറിഞ്ഞെന്നും അവള്‍ വല്ലാതെ ദേഷ്യത്തിലാണ് എന്നെല്ലാം ഞാന്‍ അറിഞ്ഞു. അവളെ എനിക്ക് കിട്ടില്ല എന്നറിയാമെങ്കിലും എന്റെ ഇഷ്ടം അതുപോലെതന്നെ നിലനിന്നു..
       അങ്ങനെ പത്താം ക്ലാസ്സ്‌ തുടങ്ങി, കഴിഞ്ഞതൊക്കെ കഴിഞ്ഞു, എല്ലാരും SSLC യുടെ തിരക്കില്‍, ട്യൂഷന്‍  അപ്പോഴുമുണ്ട്, പക്ഷെ ഞങ്ങള്‍ രണ്ടാളും 2 ബാച്ചില്‍  ആണെന്ന് മാത്രം,(ഇതിനിടയില്‍ പറയാന്‍ മറന്നു,എന്റെ ഇംഗ്ലീഷ് മെച്ചപ്പെട്ടു, ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന subject ആയി ഇംഗ്ലീഷ് മാറി. ഇംഗ്ലീഷ് നോടുള്ള ഇഷ്ടം കൊണ്ട് ഞാന്‍ വേറെ subject ഒന്നും പഠിക്കുന്നില്ല  എന്ന complaint വരെ വന്നു, അതിനു മുഴുവന്‍ ക്രെഡിറ്റ്‌ ഉം ഞാന്‍ എന്റെ സാറിനു കൊടുക്കുന്നു )
 
       അതിനിടയിലാണ് എന്റെ സ്കൂളില്‍ ഒരു ജില്ലാ  മേള നടക്കുന്നത്, എന്ത് കണ്ടിട്ടാണെന്ന് അറിയില്ല, teachers എനിക്കും തന്നു ഒരു ഐറ്റം. ഞാന്‍ അങ്ങനെ അന്തം വിട്ടങ്ങനെ നില്‍ക്കുമ്പോഴാണ് മറ്റു സ്കൂളിലെ കുട്ടികള്‍ വരുന്ന കൂട്ടത്തില്‍  ഇവളെയും കൂട്ടുകാരികളെയും  കണ്ടത്, ഞാന്‍ മൈന്‍ഡ് ചെയ്തില്ല, ഞാന്‍ ആരാ മോന്‍...!!! ; അതൊക്കെ കഴിഞ്ഞു പിറ്റേ ദിവസം ആ കൂട്ടുകാരിയെ കണ്ടപ്പോള്‍ ഞാന്‍ എന്താണ് മൈന്‍ഡ് ചെയ്യാഞ്ഞത് എന്ന ചോദ്യം, കൂടെ  അവള്‍ക്ക്  അത് സങ്കടമായി  എന്നും. പടച്ചോനെ!!! പണി പാളിയോ എന്നൊരു സംശയം, പക്ഷെ എന്റെ മനസ് സന്തോഷിച്ചു, ഒരുപാട്...ഒരുപാട്, പ്രത്യേകിച്ച് ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ അത് നടന്നു... അങ്ങനെ അന്ന് ഞങ്ങള്‍ പരസ്പരം ഇഷ്ടത്തിലായി. കൃത്യമായി പറഞ്ഞാല്‍ 2000 ഓഗസ്റ്റ്‌ 18  നു വൈകിട്ട് 4 . 45 ന്.

        അവളെന്റെ സ്കൂളില്‍ അല്ലാത്തത് കൊണ്ട് തന്നെ ഈ പത്താം ക്ലാസ്സ്‌ തീരുന്നത് വരെ ഈ കഥയില്‍ പറയത്തക്ക രംഗങ്ങള്‍ ഒന്നുമില്ല.. അങ്ങനെ SSLC exams കഴിഞ്ഞു ഒരു തവണ കണ്ട് ഞങ്ങള്‍  പിരിഞ്ഞു    ( ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം, മൊബൈല്‍ ഫോണ്‍ പ്രചാരത്തില്‍ എത്താത്ത കാലമാണ്, ഇനി കാണുമോ എന്ന് ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥ, എന്നാലും ശുഭ പ്രതീക്ഷയോടെ ഞങ്ങള്‍ പിരിഞ്ഞു)
 
         exams കഴിഞ്ഞു, vecation , result എല്ലാം മുറ പോലെ വന്നു ഇനി +1 അഡ്മിഷന്‍ , ഏറ്റവും നല്ല സ്കൂള്‍ തന്നെ കിട്ടണം (അന്ന് എന്റെ  നാട്ടില്‍ ഏറ്റവും നല്ല +2 സ്കൂള്‍ എന്റെ സ്കൂള്‍ തന്നെ ആയിരുന്നു, പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, മാര്‍ക്ക്‌ മാത്രമാണ് നോക്കുന്നത്, എന്തിനു എന്റെ  ഉപ്പ അതെ സ്കൂളില്‍ ടീച്ചര്‍ ആയിട്ടുപോലും കാര്യമില്ല, പോരാത്തതിനു അന്യ ജില്ലയില്‍ നിന്ന് വരെ കുട്ടികള്‍ വരുന്നുണ്ട്)
        അങ്ങനെ 2001 ജൂണ്‍ 29 ...ഏതായാലും waiting ലിസ്റ്റില്‍ 134 ലാമന്‍     ആയി ഞാന്‍ സ്കൂളിന്റെ ഗേറ്റ് കടന്നു നടന്നു, അപ്പോള്‍ അതാ അവള്‍ എന്റെ  മുന്നിലേക്ക്, ഒറ്റക്കല്ല, കൂടെ അച്ഛനും അമ്മയും , Best !!!. ആദ്യം ഒന്ന് പിടച്ചെങ്കിലും ഞാന്‍ പിടിച്ചു  നിന്നു. അന്ന് ഞാന്‍ ആദ്യം സ്കൂളിന്റെ ഗേറ്റ് കടന്നപ്പോ കണ്ടത് അവളെ , പടച്ചോന്‍ ഞങ്ങടെ കൂടെ ഉണ്ടെന്നു ആദ്യം തോന്നിച്ച  നിമിഷം.... അമ്മ സംസാരിക്കാന്‍ തുടങ്ങി

    " ഷാന്‍  അല്ലെ അറിയാം, ഇവള്‍ക്ക് waiting   ലിസ്റ്റില്‍ 8 ഉണ്ട്. എന്നാലും കിട്ടുമെന്ന് വലല്യ പ്രതീക്ഷയൊന്നും  ഇല്ല, ഇനി ഇവിടെ കിട്ടിയില്ലേല്‍ GBHSS ല്‍ നോക്കണം ", ഞാന്‍ ഉള്ളില്‍ ആര്‍മാദിച്ചു ചിരിച്ചു,അവളും ചിരിച്ചു കാണും. കാരണം എന്‍റെ second option GBHSS ആണല്ലോ.... dinga dinga ...

       അങ്ങനെ interview നടന്നു, അവള്‍ക്കും കിട്ടി, എനിക്കും കിട്ടി. എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും സന്തോഷിച്ച ദിവസമുണ്ടയിടുണ്ടാവില്ല.. ഇനി കാണുമോ എന്നുറപ്പില്ലാതെ പിരിഞ്ഞ ഞങ്ങള്‍ ഒരേ സ്കൂളില്‍...എനിക്ക് വയ്യ...!!!

      ജൂലൈ 4 നാണ് ക്ലാസ്സ്‌ തുടങ്ങുന്നത്.. ആ 4 ദിവസങ്ങള്‍ക്ക് ഒരുപാട് ദൈര്‍ഘ്യം കൂടിയത് പോലെ എനിക്ക് തോന്നി... അങ്ങനെ ആ ദിവസം ഞാന്‍ സ്കൂളില്‍ എത്തി, പതിവ് പോലെ വൈകി..ക്ലാസ്സില്‍ ആദ്യം കയറി നോക്കിയത് അവളെ, കാണാനില്ല, പിന്നീട് മനസിലായി അവള്‍ എന്റെ  ക്ലാസ്സില്‍ അല്ല...

     അങ്ങനെ +1 A ക്ലാസ്സില്‍ ഞാനും +1 C ക്ലാസ്സില്‍ അവളും.. ദിവസങ്ങള്‍ പോയികൊണ്ടിരുന്നു, 2 ക്ലാസ്സുകളില്‍ ആയത്  കൊണ്ടോ അവള്‍ക്ക് എന്നെ ചെറുതായിട്ട്  പേടിയുള്ളത് കൊണ്ടോ ആ ഒരു വര്‍ഷം ഞങ്ങള്‍ സംസാരിച്ചത് തന്നെ വളരെ കുറവായിരുന്നു...( പിന്നീട് +2  എത്തിയപ്പോ അന്ന് വേസ്റ്റ് ആക്കി കളഞ്ഞ ദിവസങ്ങള്‍ ഓര്‍ത്തു നഷ്ടബോധം തോന്നിയിട്ടുണ്ട് ).

     ഞങ്ങളുടെ +2  ക്ലാസ് തുടങ്ങി ‌, ഏതോ ഒരു സാറിന് ഒരു ആശയം, കുട്ടികളെ ആകെ ഒന്ന് shuffle ചെയ്താലോ എന്ന് , കുട്ടികള്‍ ആദ്യം എതിര്‍ത്തെങ്കിലും അത് നടന്നു, അങ്ങനെ +1 ലെ friends നെ നഷ്ടപ്പെട്ട് ഞാന്‍ +2 C ക്ലാസ്സില്‍ എത്തി. അവിടെ എനിക്ക് കിട്ടി, 4 കൂട്ടുകാരെ, അതോടെ അവരുടെ കഷ്ടകാലം തുടങ്ങി. പക്ഷെ ഞാന്‍ "എന്റെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടം" എന്ന് പറയുന്നത്  ഈ ഒരു വര്‍ഷമാണ്‌ 2002 -2003 . സത്യമായിട്ടും എല്ലാ മേഖലയിലും ഞാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വളരെ അന്ധര്‍മുഖനായിരുന്ന ഞാന്‍ മുന്നോട്ട് വന്നു തുടങ്ങി. കൂട്ടത്തില്‍ പൊരിഞ്ഞ പ്രേമവും, എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും എല്ലാം  അറിയാം, ഒരു പക്ഷെ അവിടെ ഹൈ സ്കൂളില്‍ ടീച്ചര്‍ ആയ എന്റെ ഉപ്പാക്ക് പോലും, ഈ സംഭവത്തിനെതിരെ എന്റെ ഉപ്പ എന്നോട് ഒരു വാക്ക് പോലും ( even a single word ... ) ഒരിക്കലും പറഞ്ഞിട്ടില്ല...കിട്ടാണേല്‍ ഇങ്ങനത്തെ dads നെ കിട്ടണം.. അങ്ങനെ ഞങ്ങള്‍ ആര്‍മാദിച്ചു പ്രേമിച്ചു നടന്നു, ഓരോ intervels ഉം ഞങ്ങള്‍ ഒരുമിച്ചായിരുന്നു...അങ്ങനെ അങ്ങനെ ഇതൊക്കെ കണ്ടിട്ട്  എന്റെ ബാച്ച് ല്‍ പിന്നീടു 11 pairs ഉണ്ടായെന്നാണ് ചരിത്രം. അങ്ങനെ ആ ഇരുനില കെട്ടിടത്തില്‍ പഞ്ചാരമുക്കും പ്രേമപ്പടിയും ഒക്കെ സൃഷ്ടിക്കപെട്ടു. ഓരോ ദിവസങ്ങളും വ്യതസ്തങ്ങള്‍ ആയ കാലം.. youth festival നും  sports നും അതുവരെ സ്കൂളില്‍ പോവാത്ത ഞാന്‍ അത്തവണ ആ 5 ദിവസങ്ങള്‍ മുഴുവന്‍ സ്കൂളില്‍ പോയി. സ്നേഹിക്കപ്പെടാന്‍  നമുക്ക് മാത്രമായി ഒരാള്‍ ഉണ്ടാവുക എന്നത് എത്ര മനോഹരമായ കാര്യമാണെന്ന് ഞാന്‍ മനസിലാക്കി. കുട്ടികളുടെയും teachers ന്‍റെയും എല്ലാം അനുവാദത്തോടെ ഞങ്ങള്‍ എല്ലാരും മുന്നോട്ട് പോയി.. സ്വാഭാവികമായി സംഭവിക്കാനുള്ളത് ഒക്കെ സംഭവിച്ചു..half year exam ന് അവള്‍ക്ക് മാര്‍ക്കു കുറഞ്ഞു, ഞാന്‍ കുറെ കൂടെ മെച്ചപെട്ടു, 2 subjects fail  . ഒന്ന് എന്റെ ഉപ്പയുടെ സ്വന്തം subject maths . പോരെ പൂരം.. എനിക്ക് ഇഷ്ടം പോലെ കിട്ടി എന്റെ സാറന്മാരെ കയ്യില്‍ നിന്നു.

    ദിവസങ്ങള്‍ കടന്നു പോവുന്നു, മുന്നാറിലേക്ക് ടൂര്‍... ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഞങ്ങളുടെ annual ടൂര്‍. പിന്നീട് റെക്കോര്‍ഡ്‌, പ്രൊജക്റ്റ്‌ , എന്ന് വേണ്ട സകല തേങ്ങാകുലകളും ഒരുമിച്ച് , ഇവിടെയാണ് പ്രേമത്തിന്റെ മറ്റൊരു ഗുണം എനിക്ക് മനസ്സിലായത്. എന്റെ റെക്കോര്‍ഡ്‌സ് പലതും അവള്‍ എഴുതി... ഇല്ലേല്‍ ഞാന്‍ തെണ്ടിപോയേനെ  . അങ്ങനെ ഒരു ദിവസം വൈകിട്ട് ഇതുപോലൊരു റെക്കോര്‍ഡ്‌ എഴുത്തും സംസാരവും കൂടെ നടക്കുമ്പോള്‍....ദാ വരുന്നു വില്ലന്‍ ... അത്രേം കാലം ഒരു കുഴപ്പവും പറയാതിരുന്ന ഒരു സാര്‍ എന്നെ വിളിക്കുന്നു, എന്നോട് എന്തൊക്കെയോ ചോദിക്കുന്നു, ഞാന്‍ എന്തൊക്കെയോ പറയുന്നു, ലാലേട്ടന്‍ പറഞ്ഞ പോലെ അവിടെ പ്രശ്നം,ഇവിടെ പ്രശ്നം ആകെ പ്രശ്നം.. അവള്‍ സ്റ്റാഫ്‌ റൂമിലേക്ക് പോകുന്നു, സര്‍ എന്തൊക്കെയോ ചോദിക്കുന്നു, അവള്‍ കരഞ്ഞു കൊണ്ട് സ്കൂളില്‍ നിന്നു പോവുന്നു, ഞാന്‍ വീണ്ടും സാറിനോട് സംസാരിക്കുന്നു, സാറിന്റെ  ഭീഷണി, അവളുടെ വീട്ടില്‍ അറിയിക്കുമെന്ന്, ആയിക്കോട്ടെ എന്ന് ഞാന്‍..സംഭവം ഒരു ധൈര്യത്തില്‍ പറഞ്ഞതാണേലും എനിക്ക് നല്ല പേടിയുണ്ടായിരുന്നു,

    അങ്ങനെ അങ്ങനെ എന്റെ വീട്ടിലും അവളുടെ വീട്ടിലും എല്ലാം അറിഞ്ഞു, സ്റ്റഡി ലീവ് സ്റ്റാര്‍ട്ട്‌ ചെയ്തു, എനിക്ക് നല്ല ഒരു ബ്രെയിന്‍ വാഷിംഗ്‌ കിട്ടി എന്റെഉപ്പയുടെ ഒരു  സുഹൃത്തില്‍ നിന്ന്. അങ്ങനെ പകുതി വാഷ്‌ ആയ ബ്രെയിന്‍ കൊണ്ട് പിന്നെ സ്കൂളില്‍ മോഡല്‍ exams ന് പോയപ്പോ ഞാന്‍ അറിഞ്ഞു , അവളുടെയും ബ്രെയിന്‍ വാഷ്‌ ചെയ്യാന്‍ ശ്രമിച്ചു എങ്കിലും നടന്നില്ല പോലും , എനിക്ക് കുറ്റബോധം തോന്നി....അങ്ങനെ, ഒന്നും സംഭവിച്ചില്ല, പതിവിലും ശക്തമായി വീണ്ടും തുടര്‍ന്നു....     
+2 exams തീരുന്ന ദിവസം, അവള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു, 
" മെഡിക്കല്‍ എന്ട്രന്‍സ്  കോച്ചിംഗ്  center ലേക്ക്    വരില്ലേ" എന്നു..നേരെ എഞ്ചിനീയറിംഗ് ന് പോവാന്‍ നിന്ന ഞാന്‍ നേരെ മറുകണ്ടം ചാടി.. എന്‍റെ ഭാവി തന്നെ മാറ്റിയ തീരുമാനം...
       അങ്ങനെ വീണ്ടും നേരത്തെ പറഞ്ഞ പോലെ vecation കാലത്തേ വേര്‍പിരിയല്‍..but ഇത്തവണ improvement ഉണ്ട്...ഫോണ്‍ calls ഉണ്ടായിരുന്നു...

   പിന്നീട് വളരെ നീണ്ട സമര പരമ്പരകള്‍ക്ക് ശേഷം ഞാന്‍ എന്ട്രന്‍സ് കോച്ചിംഗ് ന് പോയി....(എന്റെ ഒരു വര്‍ഷവും പോയി..) അങ്ങനെ ഞാന്‍ നേരത്തെ പറഞ്ഞ " പടച്ചോന്റെ കാരുണ്യം കൊണ്ട് വീണ്ടും ഒന്നിച്ചു...ഞാന്‍ വിചാരിച്ച പോലെയല്ലായിരുന്നു കാര്യങ്ങള്‍, അവള്‍ പഠിക്കാന്‍ തുടങ്ങി, അതോടെ ഞാനും കുറച്ചു    മാറി കൊടുത്തു , പഠിക്കുന്നവര്‍ പഠിക്കട്ടെ... പക്ഷെ ഞാന്‍ പഠിച്ചില്ല... കെമിസ്ട്രി യും ഞാനും ഒത്തുപോവില്ല എന്ന കാരണം കൊണ്ട് ഞാന്‍ പൊരുതാതെ കീഴടങ്ങി .. 
ഒരു വര്‍ഷം കഴിഞ്ഞു,entrance exam കഴിഞ്ഞു, ആരും പ്രതീക്ഷിക്കാത്തതും  ഞാന്‍ പ്രതീക്ഷിച്ചതും ആയത് തന്നെ എനിക്ക് കിട്ടി...നല്ല റാങ്ക് .. കേരളത്തില്‍ എനിക്ക് പഠിക്കാന്‍ chance കുറവാണ്.. വിട്ടു നേരെ കര്‍ണാടകയിലേക്ക്...ഓക്കേ...സീറ്റ്‌ റെഡി...പക്ഷെ കുറച്ചു സമയം എടുക്കും ക്ലാസ്സ്‌ തുടങ്ങാന്‍... അങ്ങനെ ടൈം പാസ്‌ ചെയ്യാന്‍ വേണ്ടി ഞാന്‍ നേരെ നാട്ടിലെ പ്രസിദ്ധമായ ആര്‍ട്സ്&സയന്‍സ് കോളേജ് വെച്ച് പിടിച്ചു, അവിടെ എന്ട്രന്‍സ് റാങ്ക് പ്രശ്നമല്ലാത്തത് കൊണ്ട് നല്ല കോഴ്സ് തന്നെ കിട്ടി..Bsc Physics ..3 മാസം അവിടെ ...        ( കുറെ നല്ല സുഹൃത്തുക്കളെ കിട്ടി)...ഇവിടെയും പടച്ചോന്‍ വീണ്ടും ഞങ്ങളെ ഒന്നിപ്പിച്ചു, അവളുടെ കോളേജ് ലേക്കും    എന്റെ കോളേജ് ലേക്കും  bus stand ന്‍റെ ഒരേ ഭാഗത്ത്‌ നിന്ന് ബസ്‌...( എനിക്ക് വയ്യ....)....അങ്ങനെ 3 മാസം പോയി....ഞാന്‍ സിവില്‍ എഞ്ചിനീയര്‍ ആവാന്‍ പോയി,,,, അവള്‍  ബയോടെക്നോളജി  പഠിക്കാനും...പക്ഷെ അപ്പോഴേക്കും കാലം പുരോഗമിച്ചല്ലോ, മൊബൈല്‍ ഫോണ്‍ കയ്യില്‍....അതിലൂടെ അടിപൊളിയായി  തുടര്‍ന്നു.. ആ വര്‍ഷം ഞങ്ങള്‍  പ്രണയത്തിന്റെ അഞ്ചാം വര്ഷം പൂര്‍ത്തിയാക്കി......  

 ഇടയ്കിടെ  നാട്ടില്‍ പോവുമ്പോ bus stand ല്‍ വെച്ച് വീണ്ടും കണ്ടുമുട്ടല്‍, കോളേജ് ല്‍ ആവുമ്പോ daily ഫോണ്‍ കാള്‍...അങ്ങനെ എന്റെ ഫസ്റ്റ് ഇയര്‍ exam സമയത്ത് ഞാന്‍ നാട്ടില്‍ study ക്ക് ലീവും കൊടുത്ത് സ്റ്റഡി ലീവ് enjoy ചെയ്യുന്ന സമയം,,,,

        അന്ന് 2005 ജൂലൈ 12 ഉച്ചക്ക് 12 .30 ...പള്ളിയില്‍ പോവുന്നതിനു മുമ്പായി അവളെ വിളിച്ചു....
         "ഹലോ, നീ പറ" 
         "എന്നെ ഇനി വിളിക്കരുത്, കാണരുത്, മിണ്ടരുത് "....
        ആ ഫോണ്‍ കാള്‍ disconnect ആയി...എനിക്ക് അത് വല്യ ഒരു ഷോക്ക്‌ ആയിരുന്നു.. ഒരുവിധത്തില്‍ ഞാന്‍ എന്റെ exam പൂര്‍ത്തിയാക്കി ..എന്താണെന്നോ ഏതാണെന്നോ കാരണം എന്താണെന്നോ ഒന്നും എനിക്കറിയില്ല... ഒന്ന് മാത്രം എനിക്കറിയാം ഞാന്‍ അവളെ സ്നേഹിച്ചിരുന്നു, ഒരുപാട് ഒരുപാട് സ്നേഹിച്ചിരുന്നു, എന്റെ ജീവനേക്കാളും ഏറെ ഇഷ്ടപ്പെട്ടിരുന്നു...പക്ഷെ അവള്‍ പോയി....അവള്‍ ഇപ്പൊ എവിടാണെന്ന് എനിക്കറിയില്ല.. ഇപ്പഴും എല്ലാ ദിവസവും രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്ന പോലെ ഒരു തവണയെങ്കിലും ഞാന്‍ അവളെ കുറിച്ച്  ഓര്‍ക്കാറുണ്ട്.... എന്റെ സ്കൂളിലെ ടീച്ചര്‍ പറയുമായിരുന്നു..ആരും ഒന്നിച്ചില്ലെങ്കിലും ഷാനും മീരയും ജീവിതത്തില്‍ ഒരുമിക്കുമെന്ന്..ഞങ്ങള്‍ അതുകേട്ടു ഒരുപാട് സന്തോഷിച്ചിരുന്നു.. അങ്ങനെയുള്ള അവള്‍ ഒരു വാക്ക് പോലും പറയാതെ പോയി...
 
         അത് കഴിഞ്ഞു ഇപ്പൊ  5 വര്‍ഷങ്ങള്‍ കഴിഞ്ഞു...അവളിപ്പഴും എന്‍റെ മനസിലുണ്ട്..പക്ഷെ ഇനി ഒരു കൂടിച്ചേരല്‍ ഇല്ല.... പക്ഷെ അവളെ സ്നേഹിച്ച അതേ ഇഷ്ടത്തോടെ എനിക്കിനി ഇനി ഒരാളെ സ്നേഹിക്കാന്‍ കഴിയുമോ എന്നറിയില്ല....എന്നാലും എന്നെങ്കിലും അവളെ ഒരു തവണ കാണണം എന്നെനിക്കുണ്ട് ... ഒന്നിനുമല്ല...വെറുതെ....വെറുതെ ഒന്ന് കാണാന്‍.....ഒന്ന് നോക്കി നില്‍ക്കാന്‍..എന്തിനു എന്നെ വിട്ടു പോയി എന്നതിന്റെ കാരണം ഒന്ന് കേള്‍ക്കാന്‍.....

                                  " വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം...."    


( ഒരു സൗഹൃദ സംഭാഷണത്തില്‍ ഞാന്‍ അറിഞ്ഞ എന്റെ സുഹൃത്തിന്റെ  പ്രണയം..ഇനി എന്നെങ്കിലും ഭാവിയില്‍ ഒരു കുടുംബ കലഹം ഉണ്ടാകേണ്ട  എന്നു കരുതി പേരുകള്‍ മാറ്റിയിട്ടുണ്ട് ....)

Wednesday, June 23, 2010

ഭര്‍ത്താവിനെ വില്‍ക്കാനുണ്ട്....


ഒരു പടിഞ്ഞാറന്‍ വിനോദകഥ കേള്‍ക്കുക,
          പ്രണയ വിവാഹങ്ങളുടെ നാടാണെങ്കിലും രസികനായ ഒരു ധനികന്‍ ഭര്‍ത്താകന്മാരെ തിരഞ്ഞെടുക്കാനുള്ള ഒരു സ്റ്റോര്‍ സ്വദേശത്ത് തുറന്നു....വനിതകള്‍ക്ക് മനസിനിണങ്ങിയ ജീവിത പങ്കാളികളെ വിലക്ക് വാങ്ങാം. പക്ഷെ ചില നിബന്ധനകള്‍ ഉണ്ട്. കടയില്‍ ആറു നിലകള്‍. ഒരിക്കല്‍ മാത്രമേ ഷോപ്പിംഗ്‌ അനുവദിക്കൂ.മുകളിലേക് പോകുന്തോറും ഭാവി വരന്‍റെ ഗുണമേന്മ ഏറി വരും. ഏതെങ്കിലും ഒരു നിലയില്‍ എത്തിയാല്‍ അവിടുന്ന് പങ്കാളിയെ വാങ്ങാം, അല്ലെങ്കില്‍ മുകളിലേക് പോകാം. പക്ഷെ കടയില്‍ നിന്ന് പുറത്തിറങ്ങി പോവനല്ലാതെ താഴോട്ട് പോവാന്‍ പറ്റില്ല..
          ഒരു യുവതി ഒന്നാം നിലയിലെത്തി, "ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്" എന്ന ബോര്‍ഡ്‌. ഇത് മാത്രം പോരെന്നു കരുതി അടുത്ത നിലയിലേക്ക്,     " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹികുകയും ചെയ്യും".അതും പോരെന്നു തോനിയതിനാല്‍ അവര്‍ മൂന്നാം നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, ഇവരെല്ലാം സുന്ദരന്മാരാണ്".കുറെ കൂടെ മെച്ചമായ selection വേണ്ടി അവര്‍ നാലാം നിലയിലെത്തി,  " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുകയും ചെയ്യും".തരക്കേടില്ല എന്ന് തോന്നിയെങ്കിലും അവര്‍ അഞ്ചാമത്തെ നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുന്നവര്‍, ഒരു സ്വഭാവ ദൂഷ്യവും ഇല്ലാത്തവര്‍ " എന്നായിരുന്നു ബോര്‍ഡ്‌. എന്നിട്ടും  മതിവരാതെ അവര്‍ അവസാന നിലയിലെത്തി. അവിടത്തെ ബോര്‍ഡില്‍ കണ്ടത് ഇങ്ങനെ, ""നിങ്ങള്‍ ഇവിടെ എത്തുന്ന 54623 -ആമത്തെ സന്ദര്‍ശകയാണ്‌,ഇവിടെ പുരുഷന്മാരില്ല, വനിതകളെ തൃപ്തിപെടുത്തുക അസാധ്യമാണെന്ന് തെളിയിക്കുന്ന നിലയാണിത്,പുരുഷന്‍മാരെ വില്‍ക്കുന്ന കടയില്‍ വന്നതിനു നന്ദി......""

Sunday, June 20, 2010

വിസ്മയിപ്പിച്ചു ആധുനിക രാവണന്‍..

റുവിയിലെ സ്റ്റാര്‍ തിയേറ്ററില്‍ നിന്നും വ്യാഴാഴ്ച തന്നെ രാവണന്‍ കാണാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്...ഇന്ത്യയില്‍ വെള്ളിയാഴ്ച്ചയായിരുന്നല്ലോ റിലീസ്....നാട്ടിലെ കൂട്ടുകാര്‍ കാണുന്നതിനു മുമ്പേ ഞാന്‍ കണ്ടു...പക്ഷെ പോസ്റ്റിടാന്‍ അല്പം വൈകിപ്പോയി..ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിസ്മയിപ്പിച്ചു...കഥയല്ല..ലൊക്കേഷനും ക്യാമറയും...അവസാന ഭാഗത്തില്‍ പാലത്തില്‍ തൂങ്ങിയുള്ള രംഗം,വെള്ളത്തിലോട്ട് ചാടുന്ന രംഗങ്ങള്‍..ഗംഭീരം.
കഥാപാത്രങ്ങള്‍

രാവണന്‍:വിക്രം (വീര)
രാമന്‍:പ്രിഥ്വിരാജ് (ദേവ്)
സീത:ഐശ്വര്യ(രാഗിണി)
ഹനുമാന്‍:കാര്‍ത്തിക് ഞ്യാനപ്രകാശം  )
ശൂര്‍പ്പണഖ:പ്രിയാമണി( മറന്നുപോയി)
വിഭീഷണന്‍:മുന്ന 

കുംഭകര്‍ണ്ണന്‍ :പ്രഭു
കഥ

 ഏതൊരു മണിരത്നം  സിനിമയെയും പോലെ കഥയെന്തെന്നറിയാന്‍  അല്പ സമയമെടുത്തു....കഥ രാമായണം തന്നെ..അറിഞ്ഞത് കമ്പരാമായണം ആണെന്ന് ...(രാമായണത്തിന്റെ ഒരുപാട് വേര്‍ഷനുകളില്‍ ഒന്നാണ് കമ്പരാമായണം..ഞാന്‍ വായിച്ചിട്ടില്ല..അത് കൊണ്ട് കഥയോ അറിയുകയുമില്ല..)..ദേവ് ഒരു encounter സ്പെഷലിസ്റ്റ്  ആണ് (മനസ്സിലായില്ലേ...ഈ ക്രിമിനലുകളെ  വെടിവെച്ചു കൊല്ലുന്ന സാധനം).വീര  ഒരു ക്രിമിനലും (കണ്ടിട്ട് മാവോയിസ്റ്റ്  ആണെന്ന് തോന്നി)..വീരയെ വീഴ്ത്താന്‍ ദേവ് എത്തുന്നു..വീരയുടെ പെങ്ങള്‍ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്ല്യാണ  ദിവസം ദേവ് വീരയുടെ വീട്ടിലെത്തി വീരയെ വെടിവെക്കുന്നു..കല്ല്യാണ ചെറുക്കന്‍ പേടിച്ചു ഓടുന്നു...പ്രിയാമണിയെ കുറെ പോലീസുകാര്‍ ചേര്‍ന്ന് ഡാഷ് ഡാഷ് ഡാഷ്...(അത് കാണാമെന്ന പ്രതീക്ഷയില്‍ തിയേറ്ററില്‍ പോകണ്ട...സിനിമയില്‍ അതില്ല..മണിരത്നം ആരാ മൊതല്..)..കഴുത്തില്‍ വെടിയുണ്ട കൊണ്ട വീര രക്ഷപ്പെടുന്നു...പ്രതികാരം തീര്‍ക്കാന്‍ ദേവിന്റെ ഭാര്യ രാഗിണിയെ തട്ടിക്കൊണ്ടു പോയി കാട്ടിലിടുന്നു...രാഗിണിയെ തേടി ദേവ് അലയുന്നു...പിന്നെ..ഇവിടെ  പ്രശ്നം അവിടെ  പ്രശ്നം...ആകെ മൊത്തം ടോട്ടല്‍ പ്രശ്നം..പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം..സോറി ..പതിനാലു ദിവസങ്ങള്‍ക്കു ശേഷം വീര രാഗിണിയെ വെറുതെ വിടുന്നു...തിരിച്ചു വന്ന രാഗിണിയെ ദേവ് സംശയിക്കുന്നു..സംശയ രോഗിയായ ദേവ് രാഗിണിയോട് "അഗ്നിപരീക്ഷ" നേരിടാന്‍ പറയുന്നു..
. .പിന്നെ..പിന്നെ...ഇനി ഞാന്‍ കഥ പറയില്ല...പോയി പടം കാണാന്‍ നോക്ക്....

ഒരു കാര്യം കൂടി...ടിവിയില്‍ വന്നാല്‍ കാണാം എന്നും പറഞ്ഞിരിക്കരുത്...ഇത് തിയേറ്ററില്‍  ബിഗ്‌ സ്ക്രീനില്‍ മാത്രം കാണേണ്ട പടമാണ്‌...അത്രയ്ക്ക് നന്നായിട്ടുണ്ട് സന്തോഷ്‌ ശിവന്റെ ക്യാമറ വര്‍ക്ക്‌....

വാല്‍ക്കഷ്ണം: എല്ലാ അഭിനേതാക്കളും വളരെ നന്നായി അഭിനയിച്ചു ...പക്ഷെ കൂവല്‍ കിട്ടിയ ഒരാളുണ്ട്...രണ്ജിത  ..മനസ്സിലായില്ലേ..നമ്മുടെ നിത്യാനന്ദ സ്വാമിയുടെ സ്വന്തം രണ്ജിത...



Wednesday, June 16, 2010

വുവുസേല --ലോകകപ്പിലെ തേനീച്ചക്കൂട്ടം.


2010 ഫിഫ ലോകകപ്പിലെ ഗ്യാലറികളില്‍ തെനീച്ചക്കൂട്ടങ്ങുളുടെ ആര്‍പ്പുവിളി...ഏകദേശം  3 അടി 3 ഇഞ്ചു നീളവും 140 ഡെസിബെല്‍ ശബ്ദമുണ്ടാക്കാനും കഴിയുന്ന വുവുസേല  എന്ന ആഫ്രിക്കന്‍ വാദ്യം ഇതിനകം തന്നെ ലോകമെങ്ങും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.2009 ലെ കോണ്‍ഫെടരേഷന്‍ കപ്പ്‌  മുതലാണ്‌ വുവുസേല പ്രസിദ്ധമായത്...അന്നേ അതിനെക്കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായിരുന്നു..മത്സരം നടക്കുമ്പോള്‍ കാണികള്‍ക്ക് അലോസരം ഉണ്ടാക്കുന്ന ഗ്യാലറി ശബ്ദം ഒഴിവാക്കാനുള്ള സംവിധാനം തങ്ങളുടെ ഡിജിറ്റല്‍ ടെലിവിഷനില്‍   ചെയ്യും എന്ന് പറഞ്ഞു കൊണ്ട് BBC ആണ്  വുവുസേലയ്ക്കെതിരെ ഇപ്രാവശ്യം ആദ്യത്തെ വെടി പൊട്ടിച്ചത്.വിവിധ രാജ്യങ്ങളിലെ കാണികള്‍ വുവുസേലയ്ക്കെതിരെ പരാതി ഉയര്‍ത്തിക്കഴിഞ്ഞു.ഉറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തില്‍ ടീമിന്റെ നിറംമങ്ങിയ പ്രകടനത്തിനുകാരണം തന്നെ വുവുസെലയായിരുന്നുവെന്നാണ് ഫ്രാന്‍സ് പറയുന്നത്..വുവുസെലയുടെ ശബ്ദം കാരണം ഉറങ്ങാന്‍ പോലുമാകില്ലെന്നതാണ് ഫ്രാന്‍സ് താരം  പാട്രിസ് എവ്‌റയുടെ പരാതി.വുവുസെലയുടെ ശബ്ദം അലോസരം സൃഷ്ടിക്കുന്നുണ്ടെന്ന് ഹോളണ്ട് പരിശീലകന്‍ ബെര്‍ട്ട് വാന്‍ മാര്‍വിക്കും പരാതിപ്പെടുന്നു. 
ലോകകപ്പിനു മുന്നോടിയായി പത്തുലക്ഷം വുവുസലെകളെങ്കിലും ദക്ഷിണാഫ്രിക്കയില്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍. വുവുസെലയുടെ ശബ്ദം സഹിക്കാനാവാത്തവര്‍ക്കുവേണ്ടി ഇയര്‍പ്ലഗ്ഗുകളുടെ കച്ചവടവും രാജ്യത്ത് പൊടിപൊടിക്കുന്നു. 'വുവു-സ്‌റ്റോപ്പര്‍' എന്ന ബ്രാന്‍ഡ്‌നാമത്തില്‍ ഇറങ്ങുന്ന ഇയര്‍പ്ലഗ്ഗുകള്‍ പ്രതിദിനം ഇരുനൂറെണ്ണം വരെ വിറ്റുപോകുന്നുണ്ട്..

പക്ഷെ വുവുസേലയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്..."ഞങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണ്?വുവുസേല ഈ രാജ്യത്തിലെ ഓരോ മൈതാനത്തിന്റെയും  ശബ്ദമാണ്.ഞങ്ങള്‍ ബ്രിട്ടനിലോ മറ്റേതു രാജ്യത്തോ പോയി അവര്‍ എങ്ങനെ പെരുമാറണമെന്ന് പറയില്ല.ഇത് അപമാനകരമാണ്" ..."ഈ ലോകകപ്പ് ആഫ്രിക്കയിലാണ്  ഇവിടെ കളി കാണുന്നവര്‍ വുവുസേലയെ സഹിച്ചേ പറ്റൂ".."BBC ക്ക് അവര്‍ക്ക്  ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിയും..പക്ഷെ അത് ഇവിടെ ഒരു മാറ്റവും ഉണ്ടാക്കില്ല..ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ശബ്ദം ഒഴിവാക്കണമെങ്കില്‍ അത് ചെയ്യാം..കളിക്കാര്‍ക്കും ആ ശബ്ദം ഇഷ്ടമാണ്..അതവര്‍ക്ക് മൈതാനത്ത് ആവേശം നല്‍കുന്നു..എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ ആ ശബ്ദത്തെ ഇഷ്ടപ്പെടും.. അത് വഴി അവര്‍ ആഫ്രിക്കയുടെ സംസ്കാരം അറിയും"...ഇങ്ങനെ പോകുന്നു ദക്ഷിനാഫ്രിക്കക്കാരുടെ പ്രതികരണങ്ങള്‍...


വുവുസേല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വാദവുമായി റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ദഫ്  രംഗത്ത് വന്നു കഴിഞ്ഞു...
 
എന്തൊക്കെയായാലും ഈ കോലാഹലങ്ങള്‍ മൈതാനത്തെ വുവുസേല   നിരോധനത്തിലേക്ക്  ചെന്നെത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം...


Sunday, June 6, 2010

ഫെറ്റ് ദുരന്തം കണ്മുമ്പില്‍ ...

04/06/2010-PHET DAY...ഒമാനിന്റെ ദുരന്ത കലണ്ടറില്‍ കുറിക്കാന്‍ ഒരു ദിവസം കൂടി...06 /06 /2007 ല്‍ ഗോനു വരുത്തിവെച്ച നാശത്തില്‍ നിന്നും കര കയറുന്നതിനു മുമ്പേ ഇത്രയും വലിയൊരു ദുരന്തം കൂടി ആരും പ്രതീക്ഷിച്ചിരുന്നില്ല....

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തുടക്കം..ഓഫിസിലിരിക്കുമ്പോള്‍ ‌ CEO  യുടെ സിര്കുലര്‍ കിട്ടി .."ഒമാനില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റടിക്കാന്‍   സാധ്യതയുണ്ട്, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജോലിക്കാരുടെ  സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ പെട്ടുന്നു ചെയ്യുക ".. നിര്‍ദേശം അനുസരിച്ച് ചെയ്യണ്ടാതെല്ലാം ചെയ്തു...റൂമിലേക്ക്‌ തിരിച്ചു പോവുന്ന വഴിയില്‍ ഭയങ്കര ട്രാഫിക്‌ ബ്ലോക്ക്‌...ഗോനുവിന്റെ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും പെട്ടെന്ന്‍ വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു.....അപ്പോഴേ മഴ ചാറുന്നുണ്ടായിരുന്നു..ചെറിയ കാറ്റും..റൂമിലെത്തി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു...കാറ്റിന്റെ പേര് കിട്ടി. PHET... വജ്രം എന്നര്‍ത്ഥം ..ലൈല എന്ന കാറ്റിനു ശേഷം വരാന്‍  പോകുന്നത് ഫെറ്റ് ആണെന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയപ്പോള്‍ ഇത്രയും വിചാരിച്ചിരുന്നില്ല...www.tropicalstormrisk.com  എന്ന സൈറ്റില്‍ കാറ്റിന്റെ ഗതി മനസ്സിലാക്കി..പടച്ചോനെ..അതിന്റെ വരവ് ഞങ്ങള്‍ക്ക് നേരെതന്നെയാനല്ലോ...ഭക്ഷണവും വെള്ളവും വാങ്ങാനായി ലുലുവില്‍ ചെന്ന്.....ലുലുവിലെ ക്യൂവിനു പതിവിലും നീളമുണ്ടായിരുന്നു...എല്ലാവരും ഭക്ഷണവും വെള്ളവും സംഭരിക്കുന്ന തിരക്കില്‍...കാശ് കൌണ്ടറിലെ  വിരസമായ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മഴയും കാറ്റും ശക്തമായിരുന്നു...റോഡില്‍ മുഴുവന്‍ വെള്ളം...എങ്ങനെയോ റൂമില്‍ എത്തി..വീട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു..വ്യാഴാഴ്ച മുഴുവന്‍ ചെറിയ കാറ്റും മഴയും...രാത്രി സുറിലുള്ള ചേട്ടന്‍ മന്‍സൂറിനെ  വിളിച്ചു അവിടത്തെ കാര്യങ്ങള്‍ അന്വേഷിച്ചു..അവിടെ കാറ്റും മഴയും വളരെ ശക്തം...വെള്ളിയാഴ്ച രാവിലെ തന്നെ മന്‍സൂറിന്റെ ഫോണ്‍ വന്നു...അവിടെ വൈദ്യുതി ഇല്ല...ശക്തമായി കാറ്റും മഴയും...മന്‍സൂറിന്റെ home appliance  കടയുടെ ഗ്ലാസ്സുകള്‍ തകര്‍ന്നു...വീണ്ടും നെറ്റില്‍ കാറ്റിന്റെ ദിശ  നോക്കി...ഫെറ്റ് നീങ്ങുന്നത് സൂറിനെ ലക്ഷ്യമാക്കിയാണ്...12  മണിക്കൂറോളം ശക്തമായ കാറ്റടിക്കും..ഞാന്‍ താമസിക്കുന്ന മസ്കറ്റില്‍ കാറ്റിന്റെ ഭീഷണി കുറവ്...ഏകദേശം 11  മണിയായപ്പോള്‍ മന്‍സൂറിനെ വീണ്ടും വിളിച്ചു...ഫോണ്‍ ഔട്ട്‌ ഓഫ് റേഞ്ച്...മനസ്സില്‍ ഭയം...പടച്ചോനെ വല്ലതും...കാറ്റത്ത് ഫോണ്‍ ടവറുകള്‍ കേടായതായിരിക്കും എന്ന് സമാധാനിച്ചു...നാട്ടില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍.".മന്‍സൂര്‍ എവിടെ?..വിളിച്ചിട്ട് കിട്ടുന്നില്ല"..ഞാനും ഇതേ അവസ്ഥയിലാണ് ...ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്...സൂറില്‍ 120km വേഗത്തില്‍ ഫെറ്റ് ആഞ്ഞടിച്ചു..."യാ അല്ലാഹ്  ഇക്കയെയും കുടുംബത്തെയും കാക്കണേ.."..അവിടെ എന്ത് സംഭവിച്ചു എന്ന് ഒരു വിവരവും ഇല്ല...ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചു നോക്കി...ശക്തമായ കാറ്റില്‍ ടെലിഫോണ്‍ ബന്ധം തകരാറിലാണ്...അവിടെ ആള്‍ നാശം ഒന്നുമില്ല...അല്‍ഹംദുലില്ലാഹ്  .
ശനിയാഴ്ച പൊതു അവധിയായിരുന്നു...അതുവരെയും മന്‍സൂറിന്റെ വിവരം ഒന്നും തന്നെയില്ല..ഉച്ചയായപ്പോള്‍  മന്‍സൂറിന്റെ  ഫോണ്‍ വന്നു..ഫോണ്‍ കണക്ഷന്‍ കേടായിരുന്നു.. ..കടയുടെ ഗ്ലാസ്സുകള്‍  തകര്‍ന്നു...ശക്തമായ കാറ്റില്‍ കടയിലുണ്ടായിരുന്ന വാഷിംഗ് മെഷീന്‍ വരെ റോഡില്‍ കിടക്കുന്നു...എല്ലാവരും സുകമായിരിക്കുന്നു...

ഫെറ്റ് വരുത്തിവച്ച നാശ നഷ്ടത്തിന്റെ കണക്കുകള്‍ എടുത്തു കഴിയാന്‍ തന്നെ ഒരുപാട് സമയമെടുക്കും...പേര് പോലെത്തന്നെ ഫെറ്റ് വജ്രമായിരുന്നു..വജ്രത്തെക്കാളും  മൂര്ച്ചയുണ്ടായിരുന്നു......ഇത് വരെ 24 മരണം..സൂറില്‍ ഇനി ഒഴുകിപ്പോവാന്‍ ബാക്കിയൊന്നുമില്ല..അധികൃതര്‍ എടുത്ത മുന്‍ കരുതലുകള്‍ മരണ സംഖ്യ കുറയാന്‍ സഹായിച്ചു...ഒമാന്‍ ശീലിച്ചു കഴിഞ്ഞു..കാറ്റിനെ എങ്ങനെ നേരിടണം എന്ന്..ഓരോ ദുരന്തങ്ങളും ഓരോ പുതിയ അനുഭവങ്ങള്‍ നല്‍കുന്നു..  ..ഓരോ ഒമാനിയെയും പോലെ ഞാനും പറയുന്നു...we shall overcome ...