04/06/2010-PHET DAY...ഒമാനിന്റെ ദുരന്ത കലണ്ടറില്‍ കുറിക്കാന്‍ ഒരു ദിവസം കൂടി...06 /06 /2007 ല്‍ ഗോനു വരുത്തിവെച്ച നാശത്തില്‍ നിന്നും കര കയറുന്നതിനു മുമ്പേ ഇത്രയും വലിയൊരു ദുരന്തം കൂടി ആരും പ്രതീക്ഷിച്ചിരുന്നില്ല....
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തുടക്കം..ഓഫിസിലിരിക്കുമ്പോള്‍ CEO യുടെ സിര്കുലര്‍ കിട്ടി .."ഒമാനില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റടിക്കാന്‍ സാധ്യതയുണ്ട്, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ പെട്ടുന്നു ചെയ്യുക ".. നിര്‍ദേശം അനുസരിച്ച് ചെയ്യണ്ടാതെല്ലാം ചെയ്തു...റൂമിലേക്ക് തിരിച്ചു പോവുന്ന വഴിയില്‍ ഭയങ്കര ട്രാഫിക് ബ്ലോക്ക്...ഗോനുവിന്റെ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും പെട്ടെന്ന്‍ വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു.....അപ്പോഴേ മഴ ചാറുന്നുണ്ടായിരുന്നു..ചെറിയ കാറ്റും..റൂമിലെത്തി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു...കാറ്റിന്റെ പേര് കിട്ടി. PHET... വജ്രം എന്നര്‍ത്ഥം ..ലൈല എന്ന കാറ്റിനു ശേഷം വരാന്‍ പോകുന്നത് ഫെറ്റ് ആണെന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയപ്പോള്‍ ഇത്രയും വിചാരിച്ചിരുന്നില്ല...www.tropicalstormrisk.com എന്ന സൈറ്റില്‍ കാറ്റിന്റെ ഗതി മനസ്സിലാക്കി..പടച്ചോനെ..അതിന്റെ വരവ് ഞങ്ങള്‍ക്ക് നേരെതന്നെയാനല്ലോ...ഭക്ഷണവും വെള്ളവും വാങ്ങാനായി ലുലുവില്‍ ചെന്ന്.....ലുലുവിലെ ക്യൂവിനു പതിവിലും നീളമുണ്ടായിരുന്നു...എല്ലാവരും ഭക്ഷണവും വെള്ളവും സംഭരിക്കുന്ന തിരക്കില്‍...കാശ് കൌണ്ടറിലെ വിരസമായ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മഴയും കാറ്റും ശക്തമായിരുന്നു...റോഡില്‍ മുഴുവന്‍ വെള്ളം...എങ്ങനെയോ റൂമില്‍ എത്തി..വീട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു..വ്യാഴാഴ്ച മുഴുവന്‍ ചെറിയ കാറ്റും മഴയും...രാത്രി സുറിലുള്ള ചേട്ടന്‍ മന്‍സൂറിനെ വിളിച്ചു അവിടത്തെ കാര്യങ്ങള്‍ അന്വേഷിച്ചു..അവിടെ കാറ്റും മഴയും വളരെ ശക്തം...വെള്ളിയാഴ്ച രാവിലെ തന്നെ മന്‍സൂറിന്റെ ഫോണ്‍ വന്നു...അവിടെ വൈദ്യുതി ഇല്ല...ശക്തമായി കാറ്റും മഴയും...മന്‍സൂറിന്റെ home appliance കടയുടെ ഗ്ലാസ്സുകള്‍ തകര്‍ന്നു...വീണ്ടും നെറ്റില്‍ കാറ്റിന്റെ ദിശ നോക്കി...ഫെറ്റ് നീങ്ങുന്നത് സൂറിനെ ലക്ഷ്യമാക്കിയാണ്...12 മണിക്കൂറോളം ശക്തമായ കാറ്റടിക്കും..ഞാന്‍ താമസിക്കുന്ന മസ്കറ്റില്‍ കാറ്റിന്റെ ഭീഷണി കുറവ്...ഏകദേശം 11 മണിയായപ്പോള്‍ മന്‍സൂറിനെ വീണ്ടും വിളിച്ചു...ഫോണ്‍ ഔട്ട് ഓഫ് റേഞ്ച്...മനസ്സില്‍ ഭയം...പടച്ചോനെ വല്ലതും...കാറ്റത്ത് ഫോണ്‍ ടവറുകള്‍ കേടായതായിരിക്കും എന്ന് സമാധാനിച്ചു...നാട്ടില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍.".മന്‍സൂര്‍ എവിടെ?..വിളിച്ചിട്ട് കിട്ടുന്നില്ല"..ഞാനും ഇതേ അവസ്ഥയിലാണ് ...ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്...സൂറില്‍ 120km വേഗത്തില്‍ ഫെറ്റ് ആഞ്ഞടിച്ചു..."യാ അല്ലാഹ് ഇക്കയെയും കുടുംബത്തെയും കാക്കണേ.."..അവിടെ എന്ത് സംഭവിച്ചു എന്ന് ഒരു വിവരവും ഇല്ല...ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചു നോക്കി...ശക്തമായ കാറ്റില്‍ ടെലിഫോണ്‍ ബന്ധം തകരാറിലാണ്...അവിടെ ആള്‍ നാശം ഒന്നുമില്ല...അല്‍ഹംദുലില്ലാഹ് .
ശനിയാഴ്ച പൊതു അവധിയായിരുന്നു...അതുവരെയും മന്‍സൂറിന്റെ വിവരം ഒന്നും തന്നെയില്ല..ഉച്ചയായപ്പോള്‍ മന്‍സൂറിന്റെ ഫോണ്‍ വന്നു..ഫോണ്‍ കണക്ഷന്‍ കേടായിരുന്നു.. ..കടയുടെ ഗ്ലാസ്സുകള്‍ തകര്‍ന്നു...ശക്തമായ കാറ്റില്‍ കടയിലുണ്ടായിരുന്ന വാഷിംഗ് മെഷീന്‍ വരെ റോഡില്‍ കിടക്കുന്നു...എല്ലാവരും സുകമായിരിക്കുന്നു...
ഫെറ്റ് വരുത്തിവച്ച നാശ നഷ്ടത്തിന്റെ കണക്കുകള്‍ എടുത്തു കഴിയാന്‍ തന്നെ ഒരുപാട് സമയമെടുക്കും...പേര് പോലെത്തന്നെ ഫെറ്റ് വജ്രമായിരുന്നു..വജ്രത്തെക്കാളും മൂര്ച്ചയുണ്ടായിരുന്നു......ഇത് വരെ 24 മരണം..സൂറില്‍ ഇനി ഒഴുകിപ്പോവാന്‍ ബാക്കിയൊന്നുമില്ല..അധികൃതര്‍ എടുത്ത മുന്‍ കരുതലുകള്‍ മരണ സംഖ്യ കുറയാന്‍ സഹായിച്ചു...ഒമാന്‍ ശീലിച്ചു കഴിഞ്ഞു..കാറ്റിനെ എങ്ങനെ നേരിടണം എന്ന്..ഓരോ ദുരന്തങ്ങളും ഓരോ പുതിയ അനുഭവങ്ങള്‍ നല്‍കുന്നു.. ..ഓരോ ഒമാനിയെയും പോലെ ഞാനും പറയുന്നു...we shall overcome ...
Am praying for the people who suffered there very much.
ReplyDeletegood abhi...
ReplyDeleteഎന്ത് ചെയ്യാനാ... പ്രകൃതിയുടെ വികൃതികള്‍ക്ക് മുന്നില്‍ മനുഷ്യന്‍ ശരിക്കും നിസ്സഹായന്‍
ReplyDelete