Sunday, June 20, 2010

വിസ്മയിപ്പിച്ചു ആധുനിക രാവണന്‍..

റുവിയിലെ സ്റ്റാര്‍ തിയേറ്ററില്‍ നിന്നും വ്യാഴാഴ്ച തന്നെ രാവണന്‍ കാണാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്...ഇന്ത്യയില്‍ വെള്ളിയാഴ്ച്ചയായിരുന്നല്ലോ റിലീസ്....നാട്ടിലെ കൂട്ടുകാര്‍ കാണുന്നതിനു മുമ്പേ ഞാന്‍ കണ്ടു...പക്ഷെ പോസ്റ്റിടാന്‍ അല്പം വൈകിപ്പോയി..ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിസ്മയിപ്പിച്ചു...കഥയല്ല..ലൊക്കേഷനും ക്യാമറയും...അവസാന ഭാഗത്തില്‍ പാലത്തില്‍ തൂങ്ങിയുള്ള രംഗം,വെള്ളത്തിലോട്ട് ചാടുന്ന രംഗങ്ങള്‍..ഗംഭീരം.
കഥാപാത്രങ്ങള്‍

രാവണന്‍:വിക്രം (വീര)
രാമന്‍:പ്രിഥ്വിരാജ് (ദേവ്)
സീത:ഐശ്വര്യ(രാഗിണി)
ഹനുമാന്‍:കാര്‍ത്തിക് ഞ്യാനപ്രകാശം  )
ശൂര്‍പ്പണഖ:പ്രിയാമണി( മറന്നുപോയി)
വിഭീഷണന്‍:മുന്ന 

കുംഭകര്‍ണ്ണന്‍ :പ്രഭു
കഥ

 ഏതൊരു മണിരത്നം  സിനിമയെയും പോലെ കഥയെന്തെന്നറിയാന്‍  അല്പ സമയമെടുത്തു....കഥ രാമായണം തന്നെ..അറിഞ്ഞത് കമ്പരാമായണം ആണെന്ന് ...(രാമായണത്തിന്റെ ഒരുപാട് വേര്‍ഷനുകളില്‍ ഒന്നാണ് കമ്പരാമായണം..ഞാന്‍ വായിച്ചിട്ടില്ല..അത് കൊണ്ട് കഥയോ അറിയുകയുമില്ല..)..ദേവ് ഒരു encounter സ്പെഷലിസ്റ്റ്  ആണ് (മനസ്സിലായില്ലേ...ഈ ക്രിമിനലുകളെ  വെടിവെച്ചു കൊല്ലുന്ന സാധനം).വീര  ഒരു ക്രിമിനലും (കണ്ടിട്ട് മാവോയിസ്റ്റ്  ആണെന്ന് തോന്നി)..വീരയെ വീഴ്ത്താന്‍ ദേവ് എത്തുന്നു..വീരയുടെ പെങ്ങള്‍ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്ല്യാണ  ദിവസം ദേവ് വീരയുടെ വീട്ടിലെത്തി വീരയെ വെടിവെക്കുന്നു..കല്ല്യാണ ചെറുക്കന്‍ പേടിച്ചു ഓടുന്നു...പ്രിയാമണിയെ കുറെ പോലീസുകാര്‍ ചേര്‍ന്ന് ഡാഷ് ഡാഷ് ഡാഷ്...(അത് കാണാമെന്ന പ്രതീക്ഷയില്‍ തിയേറ്ററില്‍ പോകണ്ട...സിനിമയില്‍ അതില്ല..മണിരത്നം ആരാ മൊതല്..)..കഴുത്തില്‍ വെടിയുണ്ട കൊണ്ട വീര രക്ഷപ്പെടുന്നു...പ്രതികാരം തീര്‍ക്കാന്‍ ദേവിന്റെ ഭാര്യ രാഗിണിയെ തട്ടിക്കൊണ്ടു പോയി കാട്ടിലിടുന്നു...രാഗിണിയെ തേടി ദേവ് അലയുന്നു...പിന്നെ..ഇവിടെ  പ്രശ്നം അവിടെ  പ്രശ്നം...ആകെ മൊത്തം ടോട്ടല്‍ പ്രശ്നം..പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം..സോറി ..പതിനാലു ദിവസങ്ങള്‍ക്കു ശേഷം വീര രാഗിണിയെ വെറുതെ വിടുന്നു...തിരിച്ചു വന്ന രാഗിണിയെ ദേവ് സംശയിക്കുന്നു..സംശയ രോഗിയായ ദേവ് രാഗിണിയോട് "അഗ്നിപരീക്ഷ" നേരിടാന്‍ പറയുന്നു..
. .പിന്നെ..പിന്നെ...ഇനി ഞാന്‍ കഥ പറയില്ല...പോയി പടം കാണാന്‍ നോക്ക്....

ഒരു കാര്യം കൂടി...ടിവിയില്‍ വന്നാല്‍ കാണാം എന്നും പറഞ്ഞിരിക്കരുത്...ഇത് തിയേറ്ററില്‍  ബിഗ്‌ സ്ക്രീനില്‍ മാത്രം കാണേണ്ട പടമാണ്‌...അത്രയ്ക്ക് നന്നായിട്ടുണ്ട് സന്തോഷ്‌ ശിവന്റെ ക്യാമറ വര്‍ക്ക്‌....

വാല്‍ക്കഷ്ണം: എല്ലാ അഭിനേതാക്കളും വളരെ നന്നായി അഭിനയിച്ചു ...പക്ഷെ കൂവല്‍ കിട്ടിയ ഒരാളുണ്ട്...രണ്ജിത  ..മനസ്സിലായില്ലേ..നമ്മുടെ നിത്യാനന്ദ സ്വാമിയുടെ സ്വന്തം രണ്ജിത...



1 comment:

  1. ഒരു ഇന്റെര്‍വ്യൂവില്‍ പ്രിഥ്വി പറഞ്ഞിരുന്നു...എനിക്ക് മലയാള സിനിമയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആവണമെന്ന്... പ്രിഥ്വി അതായിക്കൊണ്ടിരിക്കുകയാണ്...superstars BEWARE ..

    ReplyDelete