2010 ഫിഫ ലോകകപ്പിലെ ഗ്യാലറികളില്‍ തെനീച്ചക്കൂട്ടങ്ങുളുടെ ആര്‍പ്പുവിളി...ഏകദേശം 3 അടി 3 ഇഞ്ചു നീളവും 140 ഡെസിബെല്‍ ശബ്ദമുണ്ടാക്കാനും കഴിയുന്ന വുവുസേല എന്ന ആഫ്രിക്കന്‍ വാദ്യം ഇതിനകം തന്നെ ലോകമെങ്ങും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.2009 ലെ കോണ്‍ഫെടരേഷന്‍ കപ്പ് മുതലാണ് വുവുസേല പ്രസിദ്ധമായത്...അന്നേ അതിനെക്കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായിരുന്നു..മത്സരം നടക്കുമ്പോള്‍ കാണികള്‍ക്ക് അലോസരം ഉണ്ടാക്കുന്ന ഗ്യാലറി ശബ്ദം ഒഴിവാക്കാനുള്ള സംവിധാനം തങ്ങളുടെ ഡിജിറ്റല്‍ ടെലിവിഷനില്‍ ചെയ്യും എന്ന് പറഞ്ഞു കൊണ്ട് BBC ആണ് വുവുസേലയ്ക്കെതിരെ ഇപ്രാവശ്യം ആദ്യത്തെ വെടി പൊട്ടിച്ചത്.വിവിധ രാജ്യങ്ങളിലെ കാണികള്‍ വുവുസേലയ്ക്കെതിരെ പരാതി ഉയര്‍ത്തിക്കഴിഞ്ഞു.ഉറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തില്‍ ടീമിന്റെ നിറംമങ്ങിയ പ്രകടനത്തിനുകാരണം തന്നെ വുവുസെലയായിരുന്നുവെന്നാണ് ഫ്രാന്‍സ് പറയുന്നത്..വുവുസെലയുടെ ശബ്ദം കാരണം ഉറങ്ങാന്‍ പോലുമാകില്ലെന്നതാണ് ഫ്രാന്‍സ് താരം പാട്രിസ് എവ്‌റയുടെ പരാതി.വുവുസെലയുടെ ശബ്ദം അലോസരം സൃഷ്ടിക്കുന്നുണ്ടെന്ന് ഹോളണ്ട് പരിശീലകന്‍ ബെര്‍ട്ട് വാന്‍ മാര്‍വിക്കും പരാതിപ്പെടുന്നു.
ലോകകപ്പിനു മുന്നോടിയായി പത്തുലക്ഷം വുവുസലെകളെങ്കിലും ദക്ഷിണാഫ്രിക്കയില്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍. വുവുസെലയുടെ ശബ്ദം സഹിക്കാനാവാത്തവര്‍ക്കുവേണ്ടി ഇയര്‍പ്ലഗ്ഗുകളുടെ കച്ചവടവും രാജ്യത്ത് പൊടിപൊടിക്കുന്നു. 'വുവു-സ്‌റ്റോപ്പര്‍' എന്ന ബ്രാന്‍ഡ്‌നാമത്തില്‍ ഇറങ്ങുന്ന ഇയര്‍പ്ലഗ്ഗുകള്‍ പ്രതിദിനം ഇരുനൂറെണ്ണം വരെ വിറ്റുപോകുന്നുണ്ട്..
പക്ഷെ വുവുസേലയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്..."ഞങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണ്?വുവുസേല ഈ രാജ്യത്തിലെ ഓരോ മൈതാനത്തിന്റെയും ശബ്ദമാണ്.ഞങ്ങള്‍ ബ്രിട്ടനിലോ മറ്റേതു രാജ്യത്തോ പോയി അവര്‍ എങ്ങനെ പെരുമാറണമെന്ന് പറയില്ല.ഇത് അപമാനകരമാണ്" ..."ഈ ലോകകപ്പ് ആഫ്രിക്കയിലാണ് ഇവിടെ കളി കാണുന്നവര്‍ വുവുസേലയെ സഹിച്ചേ പറ്റൂ".."BBC ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിയും..പക്ഷെ അത് ഇവിടെ ഒരു മാറ്റവും ഉണ്ടാക്കില്ല..ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ശബ്ദം ഒഴിവാക്കണമെങ്കില്‍ അത് ചെയ്യാം..കളിക്കാര്‍ക്കും ആ ശബ്ദം ഇഷ്ടമാണ്..അതവര്‍ക്ക് മൈതാനത്ത് ആവേശം നല്‍കുന്നു..എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ ആ ശബ്ദത്തെ ഇഷ്ടപ്പെടും.. അത് വഴി അവര്‍ ആഫ്രിക്കയുടെ സംസ്കാരം അറിയും"...ഇങ്ങനെ പോകുന്നു ദക്ഷിനാഫ്രിക്കക്കാരുടെ പ്രതികരണങ്ങള്‍...
വുവുസേല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വാദവുമായി റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ദഫ് രംഗത്ത് വന്നു കഴിഞ്ഞു...
എന്തൊക്കെയായാലും ഈ കോലാഹലങ്ങള്‍ മൈതാനത്തെ വുവുസേല നിരോധനത്തിലേക്ക് ചെന്നെത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം...
കേരളത്തില്‍ ലോകകപ്പ് മത്സരം നടന്നാല്‍ ഞാന്‍ ചെണ്ട കൊട്ടും...ആരുണ്ട് ചോദിക്കാന്‍.....
ReplyDeleteആഫ്രിക്കകാരുടെ സംസ്കാരത്തെ ബഹുമാനിക്കുക
ReplyDelete:-)
വുവുസെലയുടെ ശബ്ദം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അലോസരം സൃഷ്ടിക്കുന്നു
ReplyDeleteആഫ്രിക്കകാരുടെ സംസ്കാരത്തെ ബഹുമാനിക്കുക
ReplyDelete:-)