Monday, January 30, 2012
ചീട്ടുകൊട്ടാരം തകര്‍ന്നു വീണപ്പോള്‍......
വിരസമായ ആ യാത്രയില്‍ അവളുടെ മധുരമായ ശബ്ദം കേട്ടാണ് ചെറു മയക്കത്തില്‍ നിന്നും ഉണര്‍ന്നത്."ബര്സോരെ മേഘ മേഘ ...."അത് അവള്‍ പാടുമ്പോള്‍ അതിനൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു..
പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന ഏതു മേഘവും അറിയാതെ മഴ വര്ഷിക്കും...പോക്കറ്റില്‍ കയ്യിട്ടു കീറിപ്പറിഞ്ഞ പഴ്സില്‍ നിന്നും രണ്ടു രൂപ നാണയം കയ്യില്‍ വെച്ച് കൊടുത്തു..അവളുടെ കണ്ണില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു..അവള്‍ പാട്ടും പാടി മുന്നോട്ട് നടന്നു..
ഒന്നും ശ്രദ്ധിക്കാതെ പത്രത്തില്‍ കണ്ണും നട്ടിരുന്ന ഒരു മാന്യന്‍ അവള്‍ അടുത്തെതിയതും ഒരു നൂറിന്റെ നോട്ടെടുത്ത് കയ്യില്‍ വെച്ച് കൊടുത്തു..എന്നിട്ടെന്തോ അവളുടെ കാതില്‍ മന്ത്രിച്ചു..അയാളുടെ മഹാമനസ്കത ഓര്‍ത്തു അഭിമാനം തോന്നി...
**** **** **** **** **** **** **** ****
കലശലായ മൂത്രശങ്ക ഗാഡമായ നിദ്രയില്‍ നിന്നും എന്നെ ഉണര്‍ത്തി..ട്രെയിനിലെ മൂത്രപ്പുരയുടെ വാതില്‍ തുറന്നപ്പോള്‍ ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞു...
Subscribe to:
Post Comments (Atom)
COPYRIGHT LICENSE
KOCHANNA is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
ഇജ്ജാതി പണി നമ്മക്കിട്ടു വേണ്ടായിരുന്നു ..
ReplyDeleteഒമാനിലായ്തൊണ്ട് രക്ഷപ്പെട്ടു. യു എ ഇ ആനെകില്‍ തല്ലാന്‍ ആളെ വിട്ടെനെ
നിര്‍ത്തി..ഇനി ഞാന്‍ എഴുതൂല..ഇതോടെ നിര്‍ത്തി.. :)
Deleteഇത്താണ് കഥ ... ഇത്താവണം കഥ ... കാച്ചി കുറുക്കിയ കഥ ...
ReplyDeleteനന്നായിരിക്കുന്നു അബ്ബാസ് ..
ആക്കിയതാണല്ലേ..നന്ദി..ജപ്പാനില്‍ നിന്നും ഇങ്ങോട്ട് കേറി വന്നതിനു..
Deleteഒന്നുകില്‍ ഇത് നടന്ന കഥയാണ്... അല്ലെങ്കില്‍ ഇത് ആരോ എഴുതിയതാണ്.... വായിച്ചത് നല്ല ഓര്‍മയുണ്ട്...വര്‍ഷങ്ങള്‍ക്കു മുന്‍പ്...
ReplyDeleteആണോ..എനിക്കറിയൂല...
Deleteനന്നായി അബ്ബാസ് ഭായ് ഇക്കഥ..
ReplyDeleteനൂറിന്റെ നോട്ട് കൊണ്ട് ഏത് തെരുവ് തെണ്ടിയിലും
ശമിപ്പിക്കാവുന്ന കാമഭാണ്ഡവുമേന്തി ദിക്കുചുറ്റുന്നവര്‍ ഇന്ന് വര്‍ദ്ധിച്ചു വരുന്നു..
"രണ്ടാഴ്ചയില്‍ കൂടുതലിതൊന്നും വെച്ചോണ്ടിരിക്കരുതെ"ന്ന താരദൈവങ്ങളുടെ
മഹത്‌വാക്യം കൂടെ സമകാലിക കേരളത്തില്‍ വേദവാക്യമായ്
നാളെ ആരാധകലക്ഷം ഏറ്റുപിടിക്കുമ്പോള്‍ സ്ത്രീയെന്ന വര്‍ഗ്ഗം പോരാതെ വരും മ്ളേച്ഛവര്‍ഗ്ഗത്തിന്റെ കാമശമനത്തിനു!
അപ്പോള്‍ തകര്‍ന്നടിയുന്നത് ചീട്ടുകൊട്ടാരമാവില്ല........
ഒരു നാടിന്റെ സദാചാര സംസ്കൃതി തന്നെയാവും!
ഈശ്വരോ രക്ഷതു:!
സത്യം..എല്ലാം പറഞ്ഞു...ഈ കൊച്ചന്നയെ കാണാന്‍ വന്നതിനു നന്ദി...
Deleteഅപ്പോള്‍ ഇതാണ് അല്ലെ കാര്യം......
ReplyDeleteഏത്?..അതെന്നെ..
Deleteആറ്റി കുറിക്കിയ കഥ, നമുക്ക് ചുറ്റും എപ്പോഴും നടക്കാവുന്നത്...
ReplyDeleteആശംസകളോടെ..
സത്യം പറഞ്ഞാല്‍...കുറച്ചു കൂടി എഴുതനമെന്നുണ്ടായിരുന്നു..എന്താ ചെയ്ക..മടി..അപ്പോള്‍ ആറ്റിക്കുറുക്കി.. :)
Deleteഇഷ്ടപ്പെട്ടു, അബ്ബാസ്!
ReplyDeleteനല്ല ഒതുക്കത്തിൽ കഥ പറഞ്ഞു!
ചെറീയ വാക്കിൽ പറഞ്ഞ ഈ കഥയിൽ വലിയ അർത്ഥങളുണ്ട്.. ആശംസകൾ !
ReplyDeleteവര്‍ത്തമാന യാഥാര്‍ത്ഥ്യം ...വെറും നാല് വരികളില്‍
ReplyDeleteഈ രചന അഭിനന്ദനം അര്‍ഹിക്കുന്നു
ഇതിനൊരു സല്യൂട്ട്
ReplyDeleteആശംസകള്‍
കഷ്ടം....(എഴുത്തിനെ അല്ല പറഞ്ഞത്)
ReplyDeleteഎന്നാലും കഥ ഇത്ര ചെറുതാക്കേണ്ടി ഇരുന്നില്ല.
This comment has been removed by the author.
ReplyDeleteആ 100 കൊടുത്തു എന്ന് വായിച്ചപ്പോ തന്നെ സംഭവം മനസിലായി... ബട്ട് എന്നാലും ആ പൊട്ടന്‍ വാതില്‍ ലോക്ക് ചെയ്തില്ലല്ലോ... മണ്ടന്‍...!!!
ReplyDeleteith njanattoo abbase....
Deleteആരാ?...മനസ്സിലായില്ല...
Deletenjanaaaa......
ReplyDeleteഈ കൊച്ചു കഥ ഇഷ്ടായി അബ്ബാസ്........,...
ReplyDeleteaaarude kayyilirikkumbooozaan Saaaaar ath 100 Rupees aanenn manassilaakkiyath???
ReplyDeleteഅയാള്‍ പോക്കെറ്റില്‍ കയ്യിട്ടല്ലോ..100 ന്റെ നോട്റെടുതല്ലോ..അപ്പൊ അത് 100 ആയിരിക്കണമല്ലോ..
Deleteഈ മൂത്രശങ്കയുടെ കാര്യം പറയാനാണോ എന്നെ ഇപ്പൊ ഇങ്ങോട്ട് ഓടിച്ചു വിട്ടത് ...കൊള്ളാം ട്ടോ
ReplyDelete‘ഓ... ചൂമ്മാ... കല്ലു വച്ച നുണ...!
ReplyDeleteപുളുവടിക്കാതെ കൊച്ചന്നെ..’
ഇഷ്ടപ്പെട്ടു.
ReplyDeleteകൊച്ചു കഥ ഇഷ്ടായി..
ആശംസകള്‍
അങ്ങനെ എന്തൊക്കെ നടക്കുന്നു അഭീ ..ഇതൊന്നും അത്ര കാര്യമാക്കണ്ട.
ReplyDeleteശ്ശൊ!!!!!
ReplyDelete