"Stuck With the News That Puts You To Sleep?" എന്നും ചോദിച്ചു കൊണ്ട് ഹിന്ദുവിന് ഒരു കൊട്ടും കൊടുത്തു ആളാവാനാണ് നമ്മുടെ ടൈംസ് ഓഫ് ഇന്ത്യ ശ്രമിച്ചത്.കക്ഷി കയ്യില്‍ പിടിച്ചിരിക്കുന്ന പത്രം 'ദി ഹിന്ദു".ഹിന്ദുവിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്നും എന്‍ റാം മാറിയ കാര്യം ടൈംസ് അറിഞ്ഞില്ല എന്ന് തോന്നുന്നു.പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് വരദരാജന്‍ ടൈംസിനു നല്ല മുട്ടന്‍ പണി തന്നെ തിരിച്ചും കൊടുത്തു.കൊടുത്താല്‍ കൊല്ലത്തും കിട്ടും."Stay Ahead of Times" എന്നാ
പരസ്യ വാചകവുമായി ഒരു നിര പരസ്യം തന്നെ ഹിന്ദു തുടങ്ങി.
തീര്‍ന്നില്ല,പ്രിന്റ് എഡിഷനുകളിലും ടൈംസ് ഓഫ് ഇന്ത്യക്കെതിരെയുള്ള പരസ്യങ്ങളുടെ പരമ്പരയുമായി ഇപ്പോള്‍ ഹിന്ദുവാണ് സ്കോര്‍ നിലയില്‍ മുന്നില്‍.
ടൈംസിന്റെ പരസ്യങ്ങള്‍ ചെന്നൈ മാത്രം കേന്ദ്രീകരിച്ചായിരുന്നെങ്കില്‍, ഹിന്ദു ഇന്ത്യ മൊത്തം ടൈംസിനു പണി കൊടുത്തു കൊണ്ടിരിക്കുകയാ.ടൈംസിന്റെ മറുപടി ഉടനുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
Image Courtesy: Google
Video Courtesy: You Tube
ബെര്‍ളിയുടെ പോസ്റ്റും ഇതേ കുറിച്ചായിരുന്നു. കുറെ കാലത്തിന് ശേഷം ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം അബ്ബാസ്.. ഇനി മുടങ്ങാതെ പോസ്റ്റിക്കോ.. :)
ReplyDeleteaanakkaaryatthinidayilaanu ee oru chenakkaaryam ...
ReplyDeleteകുറെ കാലത്തിനു ശേഷം കാണുന്ന പോസ്ടനല്ലോ അഭീ ???
ReplyDeleteഈ ബെര്‍ലിച്ചായനെ കൊണ്ട് തൊട്ടു...ആറ്റു നോറ്റു കുറേക്കാലത്തിനു ശേഷമിട്ട പോസ്ടാ..അപ്പോഴേക്കും അയാളും ഇട്ടു..ഇനിയിപ്പോ വന്‍ സ്രാവിന്റെ ചിറകിന്നടിയില്‍ ഒളിക്കാനെ ഈ ചെറു മീനിനു നിവൃത്തിയുള്ളൂ.. :(
ReplyDeleteThis comment has been removed by the author.
ReplyDeleteബെര്‍ളിയുടെ പോസ്റ്റ് കണ്ടില്ല .പരസ്യ രംഗത്തുള്ള ഈ യുദ്ധം ആദ്യമോന്നുമാല്ലലോ .ഇതിനു മുന്പ് എത്ര തവണ പരസ്യങ്ങള്‍ ഏറ്റു മുട്ടിയിട്ടുണ്ട് ,,ആശംസകള്‍
ReplyDelete