Monday, April 25, 2011

ഉറക്കം നടിക്കുന്ന കോമാളികള്‍



ഇന്ന്  സ്റ്റോക്ക്‌ ഹോം  കണ്‍വെന്‍ഷന്‍ തുടങ്ങുകയാണ്.മുമ്പൊക്കെ ലോകത്ത് ഏതു ഭാഗത്ത്‌ ഏതു തരം കണ്‍വെന്‍ഷന്‍  നടന്നാലും ഞാന്‍ ശ്രധിക്കാരില്ലായിരുന്നു.പക്ഷെ ഇപ്രാവശ്യം എന്റെ കണ്ണും ജനീവയിലുണ്ടാവും.എന്റെ മാത്രമല്ല  എന്ടോസള്‍ഫാന്‍  എന്ന വിഷത്തെ കെട്ടു കെട്ടിക്കാന്‍  തങ്ങളാലാവുന്ന  വിധത്തില്‍ ശ്രമിച്ച   ഭൂരിഭാഗം ജനങ്ങളുടെയും..

പക്ഷെ ഈ അവസരത്തിലും വളരെ വേദനയോടെ നമ്മുടെ കേന്ദ്ര മന്ത്രിമാരുടെ  നിലപാടുകള്‍ കാണാവൂ.ഏപ്രില്‍ 13 വരെ കേരളത്തില്‍ തെക്ക് മുതല്‍ വടക്ക് വരെ ഓടി നടന്നു വീ എസ്സിനെയും കേരള സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയ എ കെ ആന്റണി എന്ന ആദര്‍ശശാലി ഇന്ന് ഏതു  മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? താങ്കള്‍  നടത്തിയ  നടത്തിയ പ്രസംഗങ്ങള്‍ തരിമ്പും ആത്മാര്തതയില്ലാത്ത , ജനങ്ങളുടെ വോട്ട് മാത്രം ലക്‌ഷ്യം വെച്ച് നടത്തിയ നാടകം മാത്രമായിരുന്നോ ?മൂന്ന് വര്ഷം മുമ്പ്  കാസറഗോടിലെ സീതാംഗോളിയില്‍ എച്ച്   എ എല്‍ ഫാക്ടറിയുടെ ഉത്ഘാടനം  നടത്താന്‍ വന്നപ്പോള്‍ അവിടന്ന് വെറും 20 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള എന്മകജെയും പദ്രെയും സന്ദര്ഷിച്ചുരുന്നെങ്കില്‍ താങ്കള്‍ ഈ മൌനം തുടരുമായിരുന്നു എന്ന് തോന്നുന്നില്ല.അവിടെ ജീവിക്കാതെ ജീവിക്കുന്ന മനുഷ്യക്കോലങ്ങളെക്കുറിച്ച്  താങ്കള്‍ക്ക്  അറിയില്ല എന്നാണോ?അതോ ഞാന്‍ ഈ നാടുകാരനല്ലേ എന്ന ഭാവത്തില്‍ ഒന്നും അറിയാത്ത വെറും പൊട്ടനെപ്പോലെ താങ്കളും  അഭിനയിക്കുകയാണോ?   ഭരണാധികാരികളുടെ ശ്രദ്ധ ഒരിക്കലും എത്തിപ്പെടാതിരുന്ന കാസറഗോഡ്   എന്ന ചെറു പ്രദേശത്തിന്റെ ശബ്ദവും വേദനയും ലോകത്തിന്റെ മുന്നില്‍ കൊണ്ട് വരാന്‍ ശ്രമിക്കുമ്പോള്‍, ഞങ്ങളുടെ മുഖ്യമന്ത്രിയായിരുന്ന താങ്കള്‍ ഒന്നും അറിയാത്തവനെപ്പോലെ  നില്‍ക്കുന്നത് വളരെ വേദനെയോടെ മാത്രമേ കാണാനാവൂ.വീ എം സുധീരനെപ്പോലെയുള്ള താങ്കളുടെ സഹപ്രവര്‍ത്തകരില്‍ നിന്നും മിസ്റ്റര്‍ ആന്റണി ഒരുപാട് പഠിക്കാന്‍ ബാക്കിയുണ്ട്.


ഇടതുപക്ഷവും മുഖ്യമന്ത്രിയും എന്ടോസള്‍ഫാന്‍ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പത്ര സമ്മേളനങ്ങള്‍ വിളിച്ചു ആരോപിക്കുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു..ഉത്തരം മുട്ടുമ്പോള്‍ കാണിക്കുന്ന കൊഞ്ഞണം ആയേ അതിനെ ഞങ്ങള്‍ക്ക് കാണാനാവൂ.അവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എങ്കില്‍ അത് നിങ്ങള്‍ നിന്ന് കൊടുത്തിട്ടല്ലേ?ഇനി ഈ വിഷയം പൊക്കി പിടിച്ചു നടന്നത് കൊണ്ട് ഒരു പുതിയ വോട്ടും പെട്ടിയില്‍ വീഴാന്‍ പോകുന്നില്ല.


ശരിയാണ്..ഞങ്ങള്‍ 'നശിച്ച 'കാസറഗോടുകാര്‍ ഈ വിഷയത്തെ വളരെ വൈകാരികമായി തന്നെയാണ് കാണുന്നത്.സ്വന്തം സഹോദരങ്ങള്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ ആയി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വികാരം മാറ്റി വെച്ച് സംസാരിക്കാനാവില്ല.ഞങ്ങള്‍ക്ക് ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നോക്കി സംസാരിക്കാന്‍ ആവില്ല.ഞങ്ങള്‍ക്കുമുണ്ട് രാഷ്ട്രീയം .പച്ചയും,ചുവപ്പും കാവിയും നിറമുള്ള രക്തം സിരകളില്‍ ഓടുന്നവര്‍ തന്നെയാണ് ഞങ്ങളും.പക്ഷെ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയം നോക്കാന്‍ കഴിയില്ല.


പത്രക്കാരന്‍
എന്ന ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ..ഞാന്‍ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല, അത് കൊണ്ട് തന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പഠന റിപ്പോര്‍ട്ടുകളുടെ കളികളും അറിയില്ല. പക്ഷെ ഒന്നറിയാം, കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്‍ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN  

20 comments:

  1. ശരിയാണ്..ഞങ്ങള്‍ 'നശിച്ച 'കാസറഗോടുകാര്‍ ഈ വിഷയത്തെ വളരെ വൈകാരികമായി തന്നെയാണ് കാണുന്നത്.സ്വന്തം സഹോദരങ്ങള്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍ ആയി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വികാരം മാറ്റി വെച്ച് സംസാരിക്കാനാവില്ല.ഞങ്ങള്‍ക്ക് ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നോക്കി സംസാരിക്കാന്‍ ആവില്ല.ഞങ്ങള്‍ക്കുമുണ്ട് രാഷ്ട്രീയം .പച്ചയും,ചുവപ്പും കാവിയും നിറമുള്ള രക്തം സിരകളില്‍ ഓടുന്നവര്‍ തന്നെയാണ് ഞങ്ങളും.പക്ഷെ ഈ പ്രശ്നത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയം നോക്കാന്‍ കഴിയില്ല.

    ReplyDelete
  2. ഈ വിഷയത്തില്‍ എനിക്കു പറയാന്‍ തെറികള്‍ മാത്രം... http://baijuvachanam.blogspot.com/2011/04/blog-post_2808.html

    ReplyDelete
  3. ദേ..എന്റെയും ഒരു ഒപ്പ് ഇവിടെ ഇട്ടിട്ടു പോകുന്നു.

    "BAN ENDOSULFAN"

    ReplyDelete
  4. ഈ നശിച്ച കാസര്‍കോട് പരാമര്‍ശം നടത്തിയ തെണ്ടി ഒന്ന് അവിടെ കാലുകുത്താന്‍ പറ്റുമോ?..അപ്പോള്‍ കാണിച്ചു കൊടുക്കാമായിരുന്നു എന്ത്യേ..അവനെ എന്തോ സല്ഫാനില്‍ മുക്കി കൊല്ലണം അതെന്നെ..

    ReplyDelete
  5. ഒരു കേന്ദ്ര മന്തിയുണ്ടല്ലോ .. Arackaparambil കുര്യന്‍ ആന്റണി ...! കേരള ജനത മുഴുവന്‍ ഒരേ പോലെ ശബ്ദം ഉയര്‍ത്തിയിട്ടും അങ്ങേരു ഒന്നും പറയുന്നില്ലല്ലോ .... ഇന്നലെ സായി ബാബയെ അനുസ്മരിച്ചു അങ്ങേരു ഏഷ്യാ നെറ്റിലൂടെ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു .. ഒരു നിര്‍ണ്ണായക സമയത്ത് സ്വന്തം ജനതയെ അനുസ്മരിക്കാത്ത നേതാക്കളെ ജനങ്ങളും വിസ്മരിക്കും എന്ന് ഇവര്‍ ഓര്‍ത്താല്‍ നന്ന് ...

    ജീവിക്കുന്ന നിരവധി തെളിവുകള്‍ ഇവിടെ ഉള്ള സ്ഥിതിക്ക് ഇനി ഒരു പഠനം വേണ്ട എന്നാണത്രേ കേരളത്തിലെ കോണ്‍ഗ്രസ്‌ന്റെ നിലപാട് , എന്നിട്ട് ഇന്ന് പ്രധാന മന്ത്രിയെ കണ്ടു ചായ കുടിച്ചു പിരിഞ്ഞ ചെന്നിത്തല പറയുന്നു ഐ സി എം ആര്‍ പഠനം സമയ ബന്ധിതമായി നടപ്പാക്കും എന്ന് പി എം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട് എന്ന് ..ഛെ ഛെ ..! ഇങ്ങനെയു ഉണ്ടാകുമോ ജന്മങ്ങള്‍ ...!ഇയാളാണോ അടുത്ത കേരള മുഖ്യ മന്ത്രി ..?

    ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ ഒരു ഏകാധിപത്യ പ്രവണതകളും അധിക കാലം വാഴില്ല എന്ന് സമീപ കാല സംഭവങ്ങള്‍ അടിവരയിട്ടത് തിരിച്ചറിഞ്ഞാല്‍ നന്ന്

    ReplyDelete
  6. എന്ടോ സല്ഫാനെതിരെയുള്ള വികാരങ്ങള്‍ അറബികടലിലെ അലമാലകളെ പോലെ അലയടിക്കട്ടെ

    ReplyDelete
  7. അഭീ... കുറെ കാലത്തിനു ശേഷം നിന്റെ പോസ്റ്റ്‌ കണ്ടപ്പോള്‍ സന്തോഷം .. നിനക്ക് ഇത് എഴുതാതിരിക്കാന്‍ ആവില്ലല്ലോ .. സ്വന്തം ജനത നരകിക്കുമ്പോള്‍ പോലും ബോധ്യം വരാതെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് ആണ് നമ്മുടെ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്നത്. ഇവരൊക്കെ ആരുടെ നേതാക്കളാണ് എന്ന് ആലോചിക്കേണ്ട കാലം അതിക്രമിച്ചു ...

    ReplyDelete
  8. എത്ര നീചമായിട്ടാണ് അധികാരവര്‍ഗ്ഗം പൊതുജനത്തെ കൊല്ലുന്നത്!

    ReplyDelete
  9. @ബൈജു...'കണ്ട്രാകുട്ടികള്‍' അല്ലെ...?അതിന്റെ അര്‍ഥം ഇപ്പോള്‍ പിടിക്കിട്ടിക്കാണുമല്ലോ...നന്ദി വന്നതിനു..

    ReplyDelete
  10. @ചെറുവാടി...ഒരുപാട് ഒപ്പുകള്‍ പോയിക്കഴിഞ്ഞു..പക്ഷെ അധികാരികള്‍ ഇപ്പോഴും ഉറക്കം നടിക്കുന്നു..കഷ്ടം തന്നെ..നന്ദി..

    @ആചാര്യന്‍...അയാള്‍ ആണാണെങ്കില്‍ ഒന്ന് കാസറഗോഡ് വരട്ടെ..നമ്മള്‍ കാസരഗോടുകാരെകകുരിച് അയാള്‍ക്ക അറിയാഞ്ഞിട്ടാ..

    @ബെഞ്ചാലി...അതെന്നെ..നന്ദി..വന്നതിനു..

    ReplyDelete
  11. @ഫൈസല്‍ കൊണ്ടോട്ടി....പഠിച്ചു പഠിച്ചു അവര്‍ പീ എച് ഡി എടുക്കാന്‍ പോവുകയാ..ആന്റണി എന്നും ഇങ്ങനെയൊക്കെ ആയിരുന്നു..കഴിഞ്ഞ 20 വര്‍ഷമായി ജനങ്ങളുടെ നികുതിക്കാശുകൊണ്ട് പള്ള വീര്‍പ്പിക്കാന്‍ തുടങ്ങിയിട്ട..എന്ത് വിവാദം ഉണ്ടായാലും മൌനം..ഞാന്‍ ഈ നാട്ടുകാരനല്ലേ എന്ന ഭാവം...
    വളരെ നന്ദി..

    @അയ്യോപാവം..ഒരു സുനാമിയായ് അലയടിക്കട്ടെ..അധികാരത്തിലും അഴിമതിയിലും അള്ളിപ്പിടിച്ചു നില്‍ക്കുന്ന കോമാളികളെ തൂത്തെറിയട്ടെ ..നന്ദി..

    @കണ്ണൂരാന്‍...കഷ്ടം..കാത്തിരിക്കാം..ശുഭപ്രതീക്ഷയോടെ..

    ReplyDelete
  12. @ഹഫീസ്...ശരിയാണ്..കഴിഞ്ഞ 3 -4 മാസമായി ഒന്നും എഴുതാതെ..എന്ടോസള്‍ഫാന്‍ വിഷയത്തില്‍ പോസ്റ്റ്‌ ഇടുന്നില്ല എന്നും വിചാരിച്ചതാണ്..നീ പറഞ്ഞത് പോലെ എനിക്ക് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല...നാം ഇഷ്ടപ്പെടുന്ന നേതാക്കള്‍ നമ്മുടെ കൂടെയല്ല എന്നറിയുമ്പോഴുള്ള ഒരു പ്രതിഷേധം..സത്യം..കേരളീയനെന്നതില്‍ അഭിമാനിക്കുകയും,ഇന്ത്യക്കാരനാണെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജിക്കുകയും ചെയ്യുന്ന നിമിഷം..കഷ്ടം...
    വളരെ നന്ദി..വന്നതിനും..അഭിപ്രായത്തിനും..

    ReplyDelete
  13. പ്രിയ ബ്ലോഗ്ഗര്‍ കൊച്ചന്ന.. നന്നായി എഴുതി. ഈ വിഷയത്തെ കുറിച്ചുള്ള ഒരു പത്തിരുപത് ബ്ലോഗ്‌ പോസ്റ്റുകള്‍ എങ്കിലും ഈ രണ്ടുദിവസം കൊണ്ട് വായിച്ചു. കുറെ കമന്റും എഴുതി. എന്നാല്‍ എന്റൊസള്‍ഫാന്‍ പ്രശ്നത്തില്‍ നമ്മുടെ ഭരണാധികാരികളുടെ ക്രൂരമായ വിശദീകരണങ്ങള്‍ കേട്ടപ്പോള്‍ എന്താണ് ഇനി പറയേണ്ടത് എന്നോ എഴുതേണ്ടത് എന്നോ അറിയില്ല. നമ്മുടെ നാട് ഭരിക്കുന്നവര്‍ തന്നെ എന്റൊസള്‍ഫാന്‍ കുത്തകകളുടെ കമ്മീഷന്‍ പറ്റുന്നവര്‍ ആണ്. വേട്ടക്കാര്‍ ആണ് ഇരകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. . ഇവരുടെ പക്കല്‍ നിന്ന് നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നത് മഹാപാതകം ആണ്. എന്റെ പ്രതീക്ഷ അറ്റു.. :(((

    ReplyDelete
  14. നൂറോളം പഠനങ്ങള്‍ എന്റൊസള്‍ഫാന്‍ വിഷയത്തില്‍ നടന്നിട്ടുണ്ട്. അതില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ (പണം വാങ്ങിയുള്ള പഠനം) വിരലില്‍ എണ്ണാവുന്നവ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ളവയെല്ലാം ഈ വിഷം നിരോധിക്കണം എന്ന് തന്നെയാണ് പറയുന്നത്. ! എന്നിട്ടും ആന്ധ്രയിലെയും കേരളത്തിലെയും കണ്ണില്‍ ചോരയില്ലാത്ത "ചെങ്കല്‍ റെഡി"മാര്‍ എന്റൊസള്‍ഫാന്‍ വേണ്ടി സിന്ദാബാദ്‌ വിളിക്കുന്നു..!!!

    ReplyDelete
  15. നമുക്ക് പ്രതുകരിച്ചുകൊണ്ടേയിരിക്കാം...

    ReplyDelete
  16. allahu theerchayayum rakshikkum
    othiri per prarthikkunnille

    ReplyDelete
  17. വൈകിയാണെങ്കിലും വായനയുടെ സുഖം അതിന്റെ തീഷ്ണത ശരിക്കുമറിഞ്ഞു

    ReplyDelete
  18. വൈകിവന്നു ന്റെയും ഒരു ഒപ്പ് കൊച്ചന്നക്ക് ...

    ReplyDelete