Monday, February 8, 2010

മമ്മൂട്ടി വെറുക്കപ്പെടേണ്ടവനോ?....

സിനിമയില്‍ വിവാദങ്ങള്‍ പതിവാണെങ്കിലും സാധാരണ വിവാദങ്ങള്‍ പലപ്പോഴും സിനിമാ അവാര്‍ഡ് വിതരണത്തെച്ചൊല്ലിയാണ് ഉണ്ടാവാറ്. പക്ഷെ മഹാനായ നടന്‍ തിലക‍ന്‍ പതിവ് തെറ്റിച്ചിരിക്കുന്നു, ഒന്നിച്ച് ഒരേ കാമറക്ക് മുമ്പില്‍ ഒരേ ഫ്രെയിമില്‍ അഭിനയിക്കുന്ന നടീനടന്മാര്‍ തമ്മില്‍ സ്ക്രീനില്‍ നാം കാണുന്ന സൌഹ്യദം ഒന്നും ഉണ്ടാവാറില്ലെങ്കിലും പൊതുവേദികളിലും മറ്റും അവര്‍ സൌഹ്യദം നടിക്കാറാണ് പതിവ് അല്ലെങ്കില്‍ അവിടെയും അവര്‍ക്ക് അഭിനയികേണ്ടി വരുന്നു. പക്ഷെ ഇതുവരെ അവര്‍ പരസ്പരം തുറന്ന കുറ്റപ്പെടുത്തലുകള്‍ക്ക് മുതിരാറില്ല, കൂടാതെ മറ്റു നടീനടന്‍മാരുടെ അഭിനയത്തെയും സ്വഭാവത്തെയും പറ്റി തുറന്ന വേദിയില്‍ കുറ്റപ്പെടുത്തറില്ല. ഒരിക്കല്‍ നടന്‍ ജഗതി അതിനു ശ്രമിച്ചുവെങ്കിലും പിന്നീട് ആ ഉദ്യമത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയതാണ് കണ്ടത്.

എന്നാല്‍ തിലകന്‍റെ പോക്ക് കണ്ട് സംഗതി ഇവിടെയൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ല. മുമ്പ് ഇതേ പരാതിയുമായി വന്ന അദ്ദേഹം സൂപ്പര്‍താരങ്ങളെ വെല്ലുവിളിച്ചെങ്കിലും എല്ലവരെയും അല്‍ഭുതപ്പെടുത്തി പിന്നീട് അദ്ദേഹം തന്നെ അവരുടെ കൂടെ അഭിനയിക്കുന്നതാണ് നാം കണ്ടെത്. പഴശ്ശിരാജ, ഇവിടം സ്വര്‍ഗ്ഗമാണ്, ദ്രോണ എന്നിവ ഉദാഹരണം. പക്ഷെ കാലാവസ്ഥ പെട്ടെന്നാണ് മാറിയത് വിനയന്‍റെ സിനിമയില്‍ അഭിനയിച്ച പ്രശ്നത്തിന്‍റെ പേരില്‍ തിലകന്‍ വീണ്ടും വാളെടുത്തിരിക്കുന്നു. ഇക്കുറി അദ്ദേഹം തന്‍റെ "നിഗൂഡ ലക്ഷ്യം" സാക്ഷാല്‍ക്കരിക്കുന്നതുവരെ പിന്‍മാറുന്ന പ്രശ്നമില്ല എന്നാണ് തോന്നുന്നത്.

യഥാര്‍ത്തത്തില്‍ എന്താണ് തിലകന്‍റെ പ്രശ്നം എന്നത് (അഥവാ അദേഹത്തിന്‍റെ അന്തിമ ലക്ഷ്യം) പലരെയും പോലെ എനിക്കും മനസ്സിലാവുന്നില്ല. അദ്ദേഹം പലപ്പോഴും അവിടെയും ഇവിടെയും തൊടാതെയുള്ള പത്രസമ്മേളനങ്ങളിലും ഇന്‍റര്‍വ്യൂകളിലും അദ്ദേഹം ലക്ഷ്യമിടുന്നത് സൂപ്പര്‍താരങ്ങളെയും ചില സൂപ്പര്‍ സംവിധായകരെയും ആണെങ്കിലും യഥാര്‍ത്തത്തില്‍ ആരുടെ നേര്‍ക്കാണ് അദ്ദേഹം വിരള്‍ ചൂണ്ടുന്നത് എന്ന് പൂര്‍ണ്ണമായും മനസ്സിലാവുന്നില്ല എങ്കിലും ചിലപ്പോള്‍ മമ്മൂട്ടിയോ അല്ലെങ്കില്‍ ദിലീപോ ആണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷെ അവര്‍ എന്ത് ചെയ്തു എന്ന് അദ്ദേഹം തുറന്നു പറയുന്നുമില്ല.

മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന നടന്‍മാരില്‍ തീര്‍ച്ചായും മമ്മൂട്ടിക്ക് മുന്‍പന്തിയില്‍ തന്നെയാണ് സ്ഥാനം കൂടാതെ അഭിനയത്തിന്‍റെ കാര്യത്തിലാണെങ്കിലും അത് അദ്ദേഹം തെളിയിച്ചതാണ്. ഇനി തിലകനല്ല അദ്ദേഹത്തിന്‍റെ ഉപ്പാപ്പ വന്ന് മമ്മൂട്ടിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ പോലും സമ്മതിച്ചു എന്ന് വരില്ല. 25 വര്‍ഷത്തിലേറെയായി മലയാളത്തില്‍ പയറ്റിത്തെളിഞ്ഞ മമ്മൂട്ടിയെപറ്റി പേര് തെളിച്ചു പറയുന്നില്ല എങ്കിലും അദ്ദേഹം പറയുന്ന പലകാര്യങ്ങളും സ്വീകരിക്കാന്‍ മലയാളികള്‍ക്ക് പ്രയാസം കാണും. ഇന്നലെ തിലകന്‍ പറഞ്ഞത് മമ്മൂട്ടി മറ്റുള്ളവരെ രണ്ടര മണിക്കൂര്‍ കാത്തു നിര്‍ത്തി പള്ളിയില്‍ നിസ്ക്കരിക്കാന്‍ പോയി എന്നാണ്, ഒരു ദൈവ വിശ്വാസിയെ സംബന്ഡിച്ച് ചിലപ്പോള്‍ വെള്ളിയാഴ്ച നമസ്ക്കാരമാണെങ്കില്‍ അത് പള്ളിയില്‍ പോയി നിസ്ക്കരിക്കേണ്ടത് നിര്‍ബന്‍ഡമായ കാര്യമാണ് അത് ദൈവനിഷേധിയായ തിലകന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കില്‍ മമ്മൂട്ടിയെന്ത് പിഴച്ചു. പിന്നെ സെറ്റില്‍നിന്നും മമ്മൂട്ടി പോവുമ്പോള്‍ തീര്‍ച്ചയായും ബന്ഡപ്പെട്ടവരോട് അറിച്ചിട്ടുമുണ്ടാവും. അത് തിലകനോട് ചോദിക്കാതെ പോയതുകൊണ്ടാണോ അദ്ദേഹത്തിന്‍റെ പ്രയാസം എന്ന് തോന്നുപ്പോവും തിലകന്‍റെ പ്രതികരണം കണ്ടാല്‍.

മൊത്തത്തില്‍ കാര്യങ്ങളുടെ പോക്ക് കണ്ടാല്‍ മമ്മൂട്ടിയെ പൊതുജനത്തിനുമുമ്പില്‍ നാറ്റിക്കുക അല്ലെങ്കില്‍ വെറുക്കപ്പെട്ടവനാക്കുക എന്നതാണ് തിലകന്‍റെ ലക്ഷ്യം എന്ന് തോന്നിപ്പോവും. ഏതായായും മികച്ച പ്രതികരണബോധമുള്ള വിനയന്‍ ഇതുവരെ പ്രതികരിച്ച് കാണുന്നുമില്ല. എല്ലാം JUST WAIT AND SEE

courtesy:സഹജീവി 

5 comments:

  1. ഇനി തിലകനല്ല അദ്ദേഹത്തിന്‍റെ ഉപ്പാപ്പ വന്ന് മമ്മൂട്ടിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ മോഹന്‍ലാലിന്‍റെ ആരാധകര്‍ പോലും സമ്മതിച്ചു എന്ന് വരില്ല. 25 വര്‍ഷത്തിലേറെയായി മലയാളത്തില്‍ പയറ്റിത്തെളിഞ്ഞ മമ്മൂട്ടിയെപറ്റി പേര് തെളിച്ചു പറയുന്നില്ല എങ്കിലും അദ്ദേഹം പറയുന്ന പലകാര്യങ്ങളും സ്വീകരിക്കാന്‍ മലയാളികള്‍ക്ക് പ്രയാസം കാണും.
    പിന്നെ സെറ്റില്‍നിന്നും മമ്മൂട്ടി പോവുമ്പോള്‍ തീര്‍ച്ചയായും ബന്ഡപ്പെട്ടവരോട് അറിച്ചിട്ടുമുണ്ടാവും. അത് തിലകനോട് ചോദിക്കാതെ പോയതുകൊണ്ടാണോ അദ്ദേഹത്തിന്‍റെ പ്രയാസം എന്ന് തോന്നുപ്പോവും തിലകന്‍റെ പ്രതികരണം കണ്ടാല്‍.

    ReplyDelete
  2. JUST WAIT AND SEE അത്രേ എനിക്കും പറയാനുള്ളൂ

    ReplyDelete
  3. മറ്റൊരിടത്തിട്ട കമന്റിന്റെ ഒരു ഭാഗം.

    ലോകം മുഴുവൻ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന രീതിയിൽ തിലകൻ സംസാരിക്കാൻ തുടങ്ങിയിട്ട്‌ നാളേറെയായി. അവിടിവിടെ ഓഫ്‌ ആയി പറഞ്ഞ ഒരുപാട്‌ കമന്റുകളും അദ്ദേഹം തെളിവായി ഉയർത്തിക്കാണിക്കുന്നുണ്ട്‌. ഏതു സിനിമയിൽ അവസരം നഷ്ടപ്പെട്ടാലും അത്‌ തനിക്കെതിരെ ആരൊക്കെയോ പ്രവർത്തിക്കുന്നതിന്റെ ഫലമാണെന്ന്‌ ചിന്തിച്ചുതുടങ്ങിയാൽ പിന്നെ ഇതിനൊരു അന്തമില്ല. കിട്ടിയതും കേട്ടതും ചേർത്ത്‌ ആരോപണങ്ങൾ വിളിച്ചുപറഞ്ഞ്‌ അദ്ദേഹം സ്വന്തം വിശ്വാസ്യത തകർക്കുക കൂടിയാണ്‌ ചെയ്യുന്നതും. വന്നുവന്നിപ്പോൾ ഏതാണ്‌ ശരിയായത്‌ ഏതാണ്‌ അദ്ദേഹത്തിന്റെ ഭാവനയിലുള്ളത്‌ എന്നു സംശയമായിത്തുടങ്ങി. സൂപ്പർ താരങ്ങൾ കാശുകൊടുത്ത്‌ ആളെ സിനിമ കാണിക്കാൻ കൊണ്ടുവരുന്നു, അങ്ങിനെയാണ്‌ പടം ഹിറ്റാവുന്നത്‌ എന്നൊക്കെ പറയുമ്പോൾ പൊതുജനത്തിന്റെ കഴിവിനെത്തന്നെയല്ലെ അദ്ദേഹം ചോദ്യം ചെയ്യുന്നത്‌?
    പ്രശ്നം പരിഹരിക്കേണ്ടത്‌ ആവശ്യം തന്നെ, തിലകനെപ്പോലൊരു നടനിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്‌ ഉജ്ജ്വലമായ കഥാപാത്രാവിഷ്കാരങ്ങളാണ്‌, അബദ്ധധാരണകളിൽ (എല്ലാം അങ്ങിനെയാണെന്നു പറയാനാവില്ല) കുടുങ്ങിയുള്ള പ്രസ്താവനകളല്ല.

    ReplyDelete
  4. vinayan prathikarichutto.. ennathe mathrubumi nokku..

    ReplyDelete
  5. എന്റെ പോസ്റ്റ്‌ വായിച്ചു കാണും...അതാ.....

    അപ്പുക്കുട്ടന്‍, കൂതറ ഹാഷിം, മനോരാജ് .......കമന്റിയതിനു നന്ദി

    ReplyDelete