Tuesday, February 2, 2010

കൊച്ചിന്‍ ഹനീഫാ മാപ്പ്......

ഒരു  വ്യക്തിയെ എങ്ങനെ കൊല്ലാം എന്ന് നമുക്ക് നമ്മുടെ മാധ്യമങ്ങള്‍ ബ്രെകിംഗ് ന്യൂസ്‌ ആയി കാണിച്ചു തന്നു...ഒരു വാര്‍ത്ത ഫ്ലാഷ് ന്യൂസും breaking ന്യൂസും ഒക്കെ ആയി കാണിക്കുമ്പോള്‍ അതിന്റെ വസ്തുത എന്താണെന്നു മനസ്സിലാക്കേണ്ട ബാധ്യത  നമ്മുടെ മാധ്യമങ്ങള്‍ മറന്നു പോകുന്നു...ആരെങ്കിലും വിളിച്ചു  പറഞ്ഞ നുണകള്‍ "നേരോടെ നിരന്തരം നിര്‍ഭയം" ജനങ്ങള്‍ക്ക് എത്തിച്ചു തരാനുള്ള മത്സരത്തിനിടയ്ക്ക് ഒരിക്കലും സംഭവിച്ചു കൂടാത്ത, ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണ് കൊച്ചിന്‍ ഹനീഫയോട് മാധ്യമങ്ങള്‍ ചെയ്തത്...വസ്തുതകള്‍ മനസ്സിലാക്കാതെ ഇങ്ങനെ എത്ര വാര്‍ത്തകള്‍ ഇവര്‍ നമുക്ക് മേല്‍ അടിച്ചേല്‍പ്പിച്ചു തന്നു...എല്ലാം കഴിഞ്ഞു ഒരു ഖേദം....ഹനീഫാ......ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്ക് പോലും അറിയില്ല...ഇവരോട് പൊറുക്കേണമേ .........

5 comments:

  1. ആരെങ്കിലും വിളിച്ചു പറഞ്ഞ നുണകള്‍ "നേരോടെ നിരന്തരം നിര്‍ഭയം" ജനങ്ങള്‍ക്ക് എത്തിച്ചു തരാനുള്ള മത്സരത്തിനിടയ്ക്ക് ഒരിക്കലും സംഭവിച്ചു കൂടാത്ത, ഒരിക്കലും മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണ് കൊച്ചിന്‍ ഹനീഫയോട് മാധ്യമങ്ങള്‍ ചെയ്തത്

    ReplyDelete
  2. ഹ ഹ ഹ, അതെ ഇക്കാര്യത്തില്‍ സത്യാവസ്ഥ മറ്റുള്ളവര്‍ക്ക് അറിയാവുന്നത് കൊണ്ട്. അല്ലെങ്കില്‍ ഈ ശവങ്ങള്‍ ആളുകളെ കൊല്ലാ കൊല ചെയ്യും. ഞാന്‍ ഒരു പോസ്റ്റിട്ടുണ്ട്.

    ReplyDelete
  3. കൊച്ചിന്‍ ഹനീഫ അന്തരിച്ചു എന്നു ഫ്ലാഷ് അടിച്ച് ജനങ്ങളെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച്, തലയില്‍ പിണ്ണാക്കു മാത്രമുള്ള ഏതോ റിപ്പോര്‍ട്ടര്‍ വങ്കന് അബദ്ധം പറ്റിയെന്നു തിരിച്ചറിഞ്ഞ് ഒരു ക്ഷമാപണം നടത്താനുള്ള മര്യാദ പോലുമില്ലാതെ ഫ്ലാഷ് മായ്ചു കളഞ്ഞ്, ഏത് കൊച്ചിന്‍ എന്തു ഹനീഫ എന്ന മട്ടില്‍ അടുത്ത വാര്‍ത്തകയിലേക്കു കടക്കാന്‍ ചാനലുകള്‍ക്കൊരു നിമിഷം മതി. കൊച്ചിന്‍ ഹനീഫ എന്നു പറഞ്ഞാല്‍ ഈ നാറികള്‍ക്ക് അവശേഷിക്കുന്നത് ഒരു ചരമവാര്‍ത്ത മാത്രമായിരിക്കാം. പ്രേക്ഷകനെ സംബന്ധിച്ച് അദ്ദേഹം ഒരുപിടി സിനിമാനുഭവങ്ങളാണ്, അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സംബന്ധിച്ച് സിനിമയ്‍ക്കപ്പുറം നിറഞ്ഞു നില്‍ക്കുന്ന സ്നേഹമാണ്, സൗഹൃദമാണ്. എന്നിട്ടും പിന്നെയും ന്യൂസ് ഡെസ്കില്‍ വന്നു ധാര്‍ഷ്ട്യത്തോടെ ചെരിഞ്ഞു കിടക്കാനുള്ള ഉളുപ്പില്ലായ്മയെ നമിച്ചിടത്തോളം മതി, ഇനി കൈവച്ചു തുടങ്ങേണ്ടിയിരിക്കുന്നു. --ബെര്‍ളി

    ReplyDelete