സക്കീന മുഹമ്മദി അശ്തിയാനി എന്ന 43 കാരിയെ ആദ്യമായി വിചാരണ ചെയ്തത് 2006 മേയ് 15 നു ആണ് .ഭര്‍ത്താവിന്റെ മരണശേഷം മറ്റു രണ്ടു പുരഷന്മാരുമായി "നിയമവിരുദ്ധമായ ബന്ധം" പുലര്‍ത്തി എന്നതായിരുന്നു കുറ്റം.ഇസ്ലാമിക ശരീഅത്ത് നിയമം നിലവിലുള്ള ഇറാനില്‍ അന്ന് സക്കീനയ്ക്ക് വിധിച്ച ശിക്ഷ 99 ചാട്ടവാര്‍ അടിയായിരുന്നു..അത് നടപ്പിലാക്കുകയും ചെയ്തു...
2006 സെപ്തംബറില്‍ കോടതിക്ക് സക്കീനയുടെ കേസ് വീണ്ടും പരിഗണിക്കേണ്ടി വന്നു..ആദ്യം സക്കീനയോടൊപ്പം ആരോപണ വിധേയരായ രണ്ടു പുരുഷന്മാരില്‍ ഒരാള്‍ സക്കീനയുടെ ഭര്‍ത്താവിന്റെ കൊലപാതക കേസില്‍ വിചാരണ നേരിടുന്ന സമയത്തായിരുന്നു അത്..സക്കീനയും കാമുകനും കൂടി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ബോധ്യപ്പെട്ട കോടതി സക്കീനയെ കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിട്ടു...2007 മേയ് 27 നു ഇറാനിയന്‍ സുപ്രീം കോടതി സക്കീനയുടെ വധശിക്ഷ ശരിവെച്ചു...
സക്കീനയുടെ രണ്ടു മക്കള്‍ നടത്തിയ സമരം ശിക്ഷ നടപ്പിലാക്കുന്നത് 2010 ജൂലൈ 10 വരെ നീട്ടാന്‍ സാധിച്ചു.
പിന്നീടു സക്കീനയ്ക്ക് വേണ്ടിയുള്ള പ്രധിഷേധം അന്താരാഷ്‌ട്ര സമൂഹം ഏറ്റെടുത്തു...
ലണ്ടനിലും വാഷിങ്ങ്ടനിലും പ്രതിഷേധ പ്രകടനങ്ങള്‍...മനുഷ്യാവകാശ സംഘടന ആമ്നെസ്ടി ഇന്റര്‍നാഷണല്‍, ഹ്യുമന്‍ റൈട്സ് വാച്ച് തുടങ്ങിയവ സക്കീനയുടെ ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടു പ്രതിഷേധം .ഫേസ് ബുക്കില്‍ സക്കീനയ്ക്ക് ഐക്യധാര്ട്യം പ്രകടിപ്പിച്ചു പുതിയ പേജ്...വെബ്സൈറ്റ്...
July 31, 2010 നു സക്കീനയ്ക്ക് അഭയം നല്‍കാന്‍ ബ്രസീല്‍ തയാറാണെന്ന് പ്രസിഡണ്ട് ലുല ഡിസില്‍വ ഇറാന്‍ പ്രസിഡണ്ട് അഹ്മദി നജാദിനോട് അറിയിച്ചു..ലുല ഡിസില്‍വ കേസിനെക്കുറിച്ച് അറിയാതെയാണ് സംസാരിക്കുന്നത് എന്ന് ഇറാന്‍ പ്രതികരിച്ചു....
ഒടുവില്‍ 2010 ആഗസ്റ്റ് 4 നു ഇറാന്‍ അധികൃതര്‍ സക്കീനയുടെ അഭിഭാഷകനോട് അറിയിച്ചു...സക്കീനയ്ക്ക് വിധിച്ച ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും പക്ഷെ കല്ലെറിയില്ല പകരം തൂക്കിക്കൊല്ലും...അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാവും...
പക്ഷെ ഇരയുടെ വാക്കുകളും ശ്രദ്ധിക്കണമല്ലോ ...
സക്കീന ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ ഇന്റെര്‍വ്യൂവില്‍ പറയുന്നു..
"എന്നെ പരപുരുഷ ബന്ധത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും എന്നില്‍ കൊലക്കുറ്റം ആരോപിക്കപ്പെടുകയും ചെയ്തു...പക്ഷെ യഥാര്‍ത്ഥത്തില്‍ എന്റെ ഭര്‍ത്താവിനെ കൊന്നയാളെ പിടികൂടി ജയിലിലടച്ചു..പക്ഷെ അയാള്‍ക്ക് വധശിക്ഷ വിധിച്ചില്ല..എന്ത് കൊണ്ട്?".

"ഉത്തരം വ്യക്തമാണ്..അത് ഞാന്‍ ഒരു സ്ത്രീ ആയത് കൊണ്ട് മാത്രമാണ്, ഈ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ എന്തും ചെയ്യാം എന്ന് അവര്‍ ചിന്തിക്കുന്നത് കൊണ്ടാണ്..അവര്‍ ലൈംഗീക കുറ്റം കൊലകുറ്റത്തേക്കാളും വലുതായി കാണുന്നത് കൊണ്ടാണ്..പക്ഷെ എല്ലാ ലൈംഗീക കുറ്റവും അല്ല..ഒരു പുരുഷന്‍ ആ കുറ്റം ചെയ്‌താല്‍ അതിനു ശിക്ഷിക്കപ്പെട്ടെന്നു വരില്ല ..പക്ഷെ ഒരു സ്ത്രീ അത് ചെയ്‌താല്‍ അതവരടെ ജീവിതത്തിന്റെ അവസാനമാണ്.."
സ്വന്തം ഭര്‍ത്താവിനെ കാമുകന്റെ കൂടെ ചേര്‍ന്ന് കൊലപ്പെടുത്തുക എന്നത് ഏതു രാജ്യത്തായാലും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്..അതിനു ഇറാന്‍ സ്വീകരിച്ച രീതിയെയാണ് ആഗോള മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് എങ്കില്‍ നല്ലത്..കല്ലെറിഞ്ഞു കൊല്ലുക പോലുള്ള ശിക്ഷാ രീതികള്‍ ഒഴിവാക്കേണ്ടത് തന്നെയാണ്....സക്കീനയ്ക്കെതിരെ ഇറാന്‍ കോടതി വിധിച്ച ശിക്ഷ ആധുനിക കാലത്ത് അംഗീകരിക്കാന്‍ പറ്റുന്നതല്ല...അന്താരാഷ്‌ട്ര സമ്മര്‍ദം മൂലം ഇറാന്‍ അത് തിരുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു....
സക്കീനയ്ക്ക് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ മോസ്ത്താഫി, സക്കീന കേസിനു അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നതില്‍ വിജയിച്ചു..പക്ഷെ ഇറാനിയന്‍ ഭരണകൂടം അയാളെ വെറുതെ വിട്ടില്ല. മോഷ്താഫിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.അറസ്റ്റു ഭയന്ന് മോഷ്താഫി തുര്‍ക്കിയില്‍ അഭയം തേടി..അയാളുടെ ഭാര്യയെ ജയിലില്‍ അടച്ചു...
ഇറാനില്‍ ഇത് വരെ 12 സ്ത്രീകളെയും 3 പുരുഷന്മാരെയും കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്...ഇത്തരം ശിക്ഷാ രീതി ഒഴിവാക്കാന്‍ സക്കീന ഒരു കാരണമാവുന്നെങ്കില്‍ നല്ലത്...
ഒരുപക്ഷെ സക്കീന കൊലപാതകക്കേസില്‍ കുറ്റക്കാരി അല്ലായിരിക്കാം...
നിയമ യുദ്ധം തുടരുന്നു..കാത്തിരുന്നു കാണാം..

സ്വന്തം ഭര്‍ത്താവിനെ കാമുകന്റെ കൂടെ ചേര്‍ന്ന് കൊലപ്പെടുത്തുക എന്നത് ഏതു രാജ്യത്തായാലും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്..അതിനു ഇറാന്‍ സ്വീകരിച്ച രീതിയെയാണ് ആഗോള മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് എങ്കില്‍ നല്ലത്..
ReplyDelete:)
ReplyDeleteകാത്തിരുന്നു കാണാം..
പക്ഷെ, മിസ്റ്റര്‍ കാമുകന്‍ സിമ്പ്ലി ജെയില്‍ബേഡായി
ReplyDeleteപാര്‍ക്കുകയാണെന്ന കാര്യം ഈ ആഗോളമാദ്ധ്യമങ്ങള്‍
ശ്രദ്ധിച്ചില്ല. പോട്ടെ, മറ്റാര് ശ്രദ്ധിക്കണം?
kuttam chaithavar kalleriyatte.............
ReplyDeleteഅതൊക്കെയാണ് സംഗതി അല്ലെ..!
ReplyDelete