2011 ല്‍ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു 'സാള്‍ട്ട് n പെപ്പെര്‍'. ആഷിഖ് അബു എന്ന യുവ സംവിധായകന്റെ കരിയറിലെ പൊന്‍തൂവല്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം .ഒരു കൊച്ചു കഥയെ എങ്ങനെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചു വാണിജ്യ വിജയം നേടാമെന്ന് തെളിയിക്കുകായിരുന്നു ആഷിഖ്.അദ്ദേഹത്തിന്റെ പുതിയ സിനിമ "22 Female Kottayam " ഏപ്രില്‍ പതിമൂന്നിനു റിലീസ് ആവാന്‍ ഇരിക്കുകയാണ്.അതിനു അദ്ദേഹം സ്വീകരിച്ചിരിക്കുന്നത് പുതിയ പരസ്യ രീതിയാണ്.മലയാളികളുടെ ഞരമ്പ് രോഗം എങ്ങനെ സ്വന്തം സിനിമയുടെ പരസ്യത്തിനു ഉപയോഗിക്കാം എന്ന് കാണിച്ചു തരികയാണ് ''22FK '' യുടെ പ്രൊമോ വീഡിയോകളിലൂടെ ആഷിഖ് അബു .
"Aunty in Blue Saree ", "24 year old girl in the bus ", "Two girls & a women " തുടങ്ങിയ പേരുകള്‍ പ്രൊമോ വീഡിയോകള്‍ക്ക് നല്‍കിയതിനു പിന്നിലുള്ള ചിന്ത അപാരം.പുതു തലമുറയുടെ ഏറ്റവും വല്ല്യ കൂട്ടുകാരായ Facebook , YouTube തുടങ്ങിയ മാധ്യമങ്ങളെ ഏറ്റവും നല്ല രീതിയില്‍ ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി ആഷിഖ് അബുവും അദ്ദേഹത്തിന്റെ പരസ്യ നിര്‍മ്മാതാക്കളായ പപ്പായ മീഡിയയും ഉപയോഗിച്ചിട്ടുണ്ട്.അവിയല്‍ ഒരുക്കിയ സിനിമയുടെ ഗാനം ആഷിക് റിലീസ് ചെയ്തത് തന്നെ സ്വന്തം Facebook പേജില്‍ കൂടിയായിരുന്നു. വളരെ വ്യത്യസ്തമായ പോസ്റ്ററുകള്‍ ആണ് സിനിമയ്ക്ക് വേണ്ടി
ഒരുക്കിയിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ തന്നെ ഒരു സ്ത്രീപക്ഷ സിനിമയാണ്
എന്ന് തോന്നിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കം എന്താണെന്നറിയാന്‍ ഏപ്രില്‍
13 വരെ കാത്തിരുന്നേ പറ്റൂ.