നിഷ, കത്രീന, ലൈല... കേള്‍ക്കുമ്പോള്‍ സുന്ദരിമാരെന്നു തോന്നുമെങ്കിലും അത്രയൊന്നും സൗന്ദര്യം അവകാശപ്പെടാനില്ലാത്ത സംഹാരരുദ്രകളായ കൊടുങ്കാറ്റുകളുടെ പേരുകളാണിവ. എന്തിനാണ് ജനങ്ങള്‍ക്ക് ദുരിതം സൃഷ്‌ടിക്കുന്ന കൊടുങ്കാറ്റുകള്‍ക്ക് സുന്ദരികളുടെ പേരു നല്‍കുന്നതെന്ന് ഫെമിനിസ്‌റ്റുകള്‍ ചോദിച്ചാല്‍ അതിന് ഉത്തരമില്ല. എന്നാല്‍ എങ്ങനെയാണ് ഈ ഓരോ കൊടുങ്കാറ്റുകള്‍ക്കും ഓരേ പേര് ലഭിക്കുന്നതെന്നു ചോദിച്ചാല്‍ അതിനു വ്യക്‌തമായ ഉത്തരം ഉണ്ട് താനും. ലോക കാലാവസ്‌ഥ സംഘടനയും (ഡബ്ല്യുഎംഒ) എന്ന സംഘടനയുടെയും യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യ ആന്‍ഡ് ദി പസഫിക് (എസ്‌കാപ്) എന്നീ സംഘടനകളുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് ഓരോ കൊടുങ്കാറ്റുകളും പിറവിയെടുക്കുന്നത്. ഓരോ കൊടുങ്കാറ്റിനും പേരിടാനുള്ള അവകാശം ഓരോ രാജ്യത്തിലും നിഷിപ്‌തമാണ്. ഉദാഹരണത്തിന് ഏറ്റവും ഒടുവിലായി പിറവിയെടുത്ത കൊടുങ്കാറ്റ് ലൈലയ്‌ക്ക് പേര് സമ്മാനിച്ചത് പാകിസ്‌താനാണ്. വടക്കന്‍ ഇന്ത്യനോഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മാര്‍, ഒമാന്‍, പാകിസ്‌താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവര്‍ ചേര്‍ന്ന് 64 പേരുകളാണ് തയാറാക്കി നല്‍കിയിട്ടുളളത്. ഇവയില്‍നിന്ന് ഊഴം അനുസരിച്ചാണ് ഇപ്പോള്‍ പേരുകള്‍ നല്‍കുന്നത്.
സാങ്കേതികമായ പേരുകള്‍ നല്‍കുന്നതിനു പകരം ഇത്തരം ആകര്‍ഷകമായ പേരുകള്‍ നല്‍കിയാല്‍ പെട്ടെന്ന് ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാമെന്നും അതുവഴി മുന്നറിയിപ്പുകളും മറ്റും പെട്ടെന്നു നല്‍കാമെന്നതുമാണ് പ്രത്യേകത. അപകടകരമായ കൊടുങ്കാറ്റുകള്‍ക്കാണ് പേരു നല്‍കുക. പേരു നല്‍കിയിട്ടുള്ള കൊടുങ്കാറ്റുകള്‍ മൂലം സംഭവിക്കുന്ന അപകടങ്ങള്‍ക്കു നഷ്‌ടപരിഹാരം ലഭിക്കുകയും ചെയ്യും. അവസാനമായി പേരിട്ട ആറ് കൊടുങ്കാറ്റുകള്‍ നിഷ (ബംഗ്ലാദേശ്), ബിജ്‌ലി (ഇന്ത്യ), അയ്‌ല (മാലദ്വീപ്), ഫ്യാന്‍ (മ്യാന്‍മാര്‍), വാര്‍ഡ് (ഒമാന്‍), ലൈല (പാകിസ്‌താന്‍) എന്നിവയാണ്. ഇനിയൊരു കാറ്റ് വീശുമ്പോള്‍ അതിനു നല്‍കാനുള്ള പേരും റെഡിയാണ്. ബന്ധു. ശ്രീലങ്കയാണ് ഈ പേര് നല്‍കിയിരിക്കുന്നത്. തായ്‌ലന്‍ഡ് പേരിട്ടിരിക്കുന്ന ഫെറ്റ് ആണ് ബന്ധുവിനു ശേഷം വീശാനൊരുങ്ങിയിരിക്കുന്നത്. കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ ഇനി ബന്ധുവിനായി കാത്തിരിക്കുകയാകും.