Wednesday, June 23, 2010

ഭര്‍ത്താവിനെ വില്‍ക്കാനുണ്ട്....


ഒരു പടിഞ്ഞാറന്‍ വിനോദകഥ കേള്‍ക്കുക,
          പ്രണയ വിവാഹങ്ങളുടെ നാടാണെങ്കിലും രസികനായ ഒരു ധനികന്‍ ഭര്‍ത്താകന്മാരെ തിരഞ്ഞെടുക്കാനുള്ള ഒരു സ്റ്റോര്‍ സ്വദേശത്ത് തുറന്നു....വനിതകള്‍ക്ക് മനസിനിണങ്ങിയ ജീവിത പങ്കാളികളെ വിലക്ക് വാങ്ങാം. പക്ഷെ ചില നിബന്ധനകള്‍ ഉണ്ട്. കടയില്‍ ആറു നിലകള്‍. ഒരിക്കല്‍ മാത്രമേ ഷോപ്പിംഗ്‌ അനുവദിക്കൂ.മുകളിലേക് പോകുന്തോറും ഭാവി വരന്‍റെ ഗുണമേന്മ ഏറി വരും. ഏതെങ്കിലും ഒരു നിലയില്‍ എത്തിയാല്‍ അവിടുന്ന് പങ്കാളിയെ വാങ്ങാം, അല്ലെങ്കില്‍ മുകളിലേക് പോകാം. പക്ഷെ കടയില്‍ നിന്ന് പുറത്തിറങ്ങി പോവനല്ലാതെ താഴോട്ട് പോവാന്‍ പറ്റില്ല..
          ഒരു യുവതി ഒന്നാം നിലയിലെത്തി, "ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്" എന്ന ബോര്‍ഡ്‌. ഇത് മാത്രം പോരെന്നു കരുതി അടുത്ത നിലയിലേക്ക്,     " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹികുകയും ചെയ്യും".അതും പോരെന്നു തോനിയതിനാല്‍ അവര്‍ മൂന്നാം നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, ഇവരെല്ലാം സുന്ദരന്മാരാണ്".കുറെ കൂടെ മെച്ചമായ selection വേണ്ടി അവര്‍ നാലാം നിലയിലെത്തി,  " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുകയും ചെയ്യും".തരക്കേടില്ല എന്ന് തോന്നിയെങ്കിലും അവര്‍ അഞ്ചാമത്തെ നിലയിലെത്തി, " ഇവിടെയുള്ളവര്‍ക്ക് ജോലിയുണ്ട്, കുഞ്ഞുങ്ങളെ സ്നേഹിക്കും, അതിസുന്ദരന്മാര്‍, വീടുജോലിയില്‍ സഹായികുന്നവര്‍, ഒരു സ്വഭാവ ദൂഷ്യവും ഇല്ലാത്തവര്‍ " എന്നായിരുന്നു ബോര്‍ഡ്‌. എന്നിട്ടും  മതിവരാതെ അവര്‍ അവസാന നിലയിലെത്തി. അവിടത്തെ ബോര്‍ഡില്‍ കണ്ടത് ഇങ്ങനെ, ""നിങ്ങള്‍ ഇവിടെ എത്തുന്ന 54623 -ആമത്തെ സന്ദര്‍ശകയാണ്‌,ഇവിടെ പുരുഷന്മാരില്ല, വനിതകളെ തൃപ്തിപെടുത്തുക അസാധ്യമാണെന്ന് തെളിയിക്കുന്ന നിലയാണിത്,പുരുഷന്‍മാരെ വില്‍ക്കുന്ന കടയില്‍ വന്നതിനു നന്ദി......""

Sunday, June 20, 2010

വിസ്മയിപ്പിച്ചു ആധുനിക രാവണന്‍..

റുവിയിലെ സ്റ്റാര്‍ തിയേറ്ററില്‍ നിന്നും വ്യാഴാഴ്ച തന്നെ രാവണന്‍ കാണാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്...ഇന്ത്യയില്‍ വെള്ളിയാഴ്ച്ചയായിരുന്നല്ലോ റിലീസ്....നാട്ടിലെ കൂട്ടുകാര്‍ കാണുന്നതിനു മുമ്പേ ഞാന്‍ കണ്ടു...പക്ഷെ പോസ്റ്റിടാന്‍ അല്പം വൈകിപ്പോയി..ഒറ്റവാക്കില്‍ പറഞ്ഞാല്‍ വിസ്മയിപ്പിച്ചു...കഥയല്ല..ലൊക്കേഷനും ക്യാമറയും...അവസാന ഭാഗത്തില്‍ പാലത്തില്‍ തൂങ്ങിയുള്ള രംഗം,വെള്ളത്തിലോട്ട് ചാടുന്ന രംഗങ്ങള്‍..ഗംഭീരം.
കഥാപാത്രങ്ങള്‍

രാവണന്‍:വിക്രം (വീര)
രാമന്‍:പ്രിഥ്വിരാജ് (ദേവ്)
സീത:ഐശ്വര്യ(രാഗിണി)
ഹനുമാന്‍:കാര്‍ത്തിക് ഞ്യാനപ്രകാശം  )
ശൂര്‍പ്പണഖ:പ്രിയാമണി( മറന്നുപോയി)
വിഭീഷണന്‍:മുന്ന 

കുംഭകര്‍ണ്ണന്‍ :പ്രഭു
കഥ

 ഏതൊരു മണിരത്നം  സിനിമയെയും പോലെ കഥയെന്തെന്നറിയാന്‍  അല്പ സമയമെടുത്തു....കഥ രാമായണം തന്നെ..അറിഞ്ഞത് കമ്പരാമായണം ആണെന്ന് ...(രാമായണത്തിന്റെ ഒരുപാട് വേര്‍ഷനുകളില്‍ ഒന്നാണ് കമ്പരാമായണം..ഞാന്‍ വായിച്ചിട്ടില്ല..അത് കൊണ്ട് കഥയോ അറിയുകയുമില്ല..)..ദേവ് ഒരു encounter സ്പെഷലിസ്റ്റ്  ആണ് (മനസ്സിലായില്ലേ...ഈ ക്രിമിനലുകളെ  വെടിവെച്ചു കൊല്ലുന്ന സാധനം).വീര  ഒരു ക്രിമിനലും (കണ്ടിട്ട് മാവോയിസ്റ്റ്  ആണെന്ന് തോന്നി)..വീരയെ വീഴ്ത്താന്‍ ദേവ് എത്തുന്നു..വീരയുടെ പെങ്ങള്‍ പ്രിയാമണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കല്ല്യാണ  ദിവസം ദേവ് വീരയുടെ വീട്ടിലെത്തി വീരയെ വെടിവെക്കുന്നു..കല്ല്യാണ ചെറുക്കന്‍ പേടിച്ചു ഓടുന്നു...പ്രിയാമണിയെ കുറെ പോലീസുകാര്‍ ചേര്‍ന്ന് ഡാഷ് ഡാഷ് ഡാഷ്...(അത് കാണാമെന്ന പ്രതീക്ഷയില്‍ തിയേറ്ററില്‍ പോകണ്ട...സിനിമയില്‍ അതില്ല..മണിരത്നം ആരാ മൊതല്..)..കഴുത്തില്‍ വെടിയുണ്ട കൊണ്ട വീര രക്ഷപ്പെടുന്നു...പ്രതികാരം തീര്‍ക്കാന്‍ ദേവിന്റെ ഭാര്യ രാഗിണിയെ തട്ടിക്കൊണ്ടു പോയി കാട്ടിലിടുന്നു...രാഗിണിയെ തേടി ദേവ് അലയുന്നു...പിന്നെ..ഇവിടെ  പ്രശ്നം അവിടെ  പ്രശ്നം...ആകെ മൊത്തം ടോട്ടല്‍ പ്രശ്നം..പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം..സോറി ..പതിനാലു ദിവസങ്ങള്‍ക്കു ശേഷം വീര രാഗിണിയെ വെറുതെ വിടുന്നു...തിരിച്ചു വന്ന രാഗിണിയെ ദേവ് സംശയിക്കുന്നു..സംശയ രോഗിയായ ദേവ് രാഗിണിയോട് "അഗ്നിപരീക്ഷ" നേരിടാന്‍ പറയുന്നു..
. .പിന്നെ..പിന്നെ...ഇനി ഞാന്‍ കഥ പറയില്ല...പോയി പടം കാണാന്‍ നോക്ക്....

ഒരു കാര്യം കൂടി...ടിവിയില്‍ വന്നാല്‍ കാണാം എന്നും പറഞ്ഞിരിക്കരുത്...ഇത് തിയേറ്ററില്‍  ബിഗ്‌ സ്ക്രീനില്‍ മാത്രം കാണേണ്ട പടമാണ്‌...അത്രയ്ക്ക് നന്നായിട്ടുണ്ട് സന്തോഷ്‌ ശിവന്റെ ക്യാമറ വര്‍ക്ക്‌....

വാല്‍ക്കഷ്ണം: എല്ലാ അഭിനേതാക്കളും വളരെ നന്നായി അഭിനയിച്ചു ...പക്ഷെ കൂവല്‍ കിട്ടിയ ഒരാളുണ്ട്...രണ്ജിത  ..മനസ്സിലായില്ലേ..നമ്മുടെ നിത്യാനന്ദ സ്വാമിയുടെ സ്വന്തം രണ്ജിത...



Wednesday, June 16, 2010

വുവുസേല --ലോകകപ്പിലെ തേനീച്ചക്കൂട്ടം.


2010 ഫിഫ ലോകകപ്പിലെ ഗ്യാലറികളില്‍ തെനീച്ചക്കൂട്ടങ്ങുളുടെ ആര്‍പ്പുവിളി...ഏകദേശം  3 അടി 3 ഇഞ്ചു നീളവും 140 ഡെസിബെല്‍ ശബ്ദമുണ്ടാക്കാനും കഴിയുന്ന വുവുസേല  എന്ന ആഫ്രിക്കന്‍ വാദ്യം ഇതിനകം തന്നെ ലോകമെങ്ങും ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.2009 ലെ കോണ്‍ഫെടരേഷന്‍ കപ്പ്‌  മുതലാണ്‌ വുവുസേല പ്രസിദ്ധമായത്...അന്നേ അതിനെക്കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായിരുന്നു..മത്സരം നടക്കുമ്പോള്‍ കാണികള്‍ക്ക് അലോസരം ഉണ്ടാക്കുന്ന ഗ്യാലറി ശബ്ദം ഒഴിവാക്കാനുള്ള സംവിധാനം തങ്ങളുടെ ഡിജിറ്റല്‍ ടെലിവിഷനില്‍   ചെയ്യും എന്ന് പറഞ്ഞു കൊണ്ട് BBC ആണ്  വുവുസേലയ്ക്കെതിരെ ഇപ്രാവശ്യം ആദ്യത്തെ വെടി പൊട്ടിച്ചത്.വിവിധ രാജ്യങ്ങളിലെ കാണികള്‍ വുവുസേലയ്ക്കെതിരെ പരാതി ഉയര്‍ത്തിക്കഴിഞ്ഞു.ഉറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തില്‍ ടീമിന്റെ നിറംമങ്ങിയ പ്രകടനത്തിനുകാരണം തന്നെ വുവുസെലയായിരുന്നുവെന്നാണ് ഫ്രാന്‍സ് പറയുന്നത്..വുവുസെലയുടെ ശബ്ദം കാരണം ഉറങ്ങാന്‍ പോലുമാകില്ലെന്നതാണ് ഫ്രാന്‍സ് താരം  പാട്രിസ് എവ്‌റയുടെ പരാതി.വുവുസെലയുടെ ശബ്ദം അലോസരം സൃഷ്ടിക്കുന്നുണ്ടെന്ന് ഹോളണ്ട് പരിശീലകന്‍ ബെര്‍ട്ട് വാന്‍ മാര്‍വിക്കും പരാതിപ്പെടുന്നു. 
ലോകകപ്പിനു മുന്നോടിയായി പത്തുലക്ഷം വുവുസലെകളെങ്കിലും ദക്ഷിണാഫ്രിക്കയില്‍ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകള്‍. വുവുസെലയുടെ ശബ്ദം സഹിക്കാനാവാത്തവര്‍ക്കുവേണ്ടി ഇയര്‍പ്ലഗ്ഗുകളുടെ കച്ചവടവും രാജ്യത്ത് പൊടിപൊടിക്കുന്നു. 'വുവു-സ്‌റ്റോപ്പര്‍' എന്ന ബ്രാന്‍ഡ്‌നാമത്തില്‍ ഇറങ്ങുന്ന ഇയര്‍പ്ലഗ്ഗുകള്‍ പ്രതിദിനം ഇരുനൂറെണ്ണം വരെ വിറ്റുപോകുന്നുണ്ട്..

പക്ഷെ വുവുസേലയ്ക്കെതിരെയുള്ള ആരോപണങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്..."ഞങ്ങളെ ചോദ്യം ചെയ്യാന്‍ അവര്‍ ആരാണ്?വുവുസേല ഈ രാജ്യത്തിലെ ഓരോ മൈതാനത്തിന്റെയും  ശബ്ദമാണ്.ഞങ്ങള്‍ ബ്രിട്ടനിലോ മറ്റേതു രാജ്യത്തോ പോയി അവര്‍ എങ്ങനെ പെരുമാറണമെന്ന് പറയില്ല.ഇത് അപമാനകരമാണ്" ..."ഈ ലോകകപ്പ് ആഫ്രിക്കയിലാണ്  ഇവിടെ കളി കാണുന്നവര്‍ വുവുസേലയെ സഹിച്ചേ പറ്റൂ".."BBC ക്ക് അവര്‍ക്ക്  ഇഷ്ടമുള്ളത് ചെയ്യാന്‍ കഴിയും..പക്ഷെ അത് ഇവിടെ ഒരു മാറ്റവും ഉണ്ടാക്കില്ല..ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ ശബ്ദം ഒഴിവാക്കണമെങ്കില്‍ അത് ചെയ്യാം..കളിക്കാര്‍ക്കും ആ ശബ്ദം ഇഷ്ടമാണ്..അതവര്‍ക്ക് മൈതാനത്ത് ആവേശം നല്‍കുന്നു..എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ ആ ശബ്ദത്തെ ഇഷ്ടപ്പെടും.. അത് വഴി അവര്‍ ആഫ്രിക്കയുടെ സംസ്കാരം അറിയും"...ഇങ്ങനെ പോകുന്നു ദക്ഷിനാഫ്രിക്കക്കാരുടെ പ്രതികരണങ്ങള്‍...


വുവുസേല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന വാദവുമായി റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി ദഫ്  രംഗത്ത് വന്നു കഴിഞ്ഞു...
 
എന്തൊക്കെയായാലും ഈ കോലാഹലങ്ങള്‍ മൈതാനത്തെ വുവുസേല   നിരോധനത്തിലേക്ക്  ചെന്നെത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം...


Sunday, June 6, 2010

ഫെറ്റ് ദുരന്തം കണ്മുമ്പില്‍ ...

04/06/2010-PHET DAY...ഒമാനിന്റെ ദുരന്ത കലണ്ടറില്‍ കുറിക്കാന്‍ ഒരു ദിവസം കൂടി...06 /06 /2007 ല്‍ ഗോനു വരുത്തിവെച്ച നാശത്തില്‍ നിന്നും കര കയറുന്നതിനു മുമ്പേ ഇത്രയും വലിയൊരു ദുരന്തം കൂടി ആരും പ്രതീക്ഷിച്ചിരുന്നില്ല....

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു തുടക്കം..ഓഫിസിലിരിക്കുമ്പോള്‍ ‌ CEO  യുടെ സിര്കുലര്‍ കിട്ടി .."ഒമാനില്‍ അടുത്ത മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റടിക്കാന്‍   സാധ്യതയുണ്ട്, കണ്‍സ്ട്രക്ഷന്‍ സൈറ്റിലെ ജോലിക്കാരുടെ  സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ പെട്ടുന്നു ചെയ്യുക ".. നിര്‍ദേശം അനുസരിച്ച് ചെയ്യണ്ടാതെല്ലാം ചെയ്തു...റൂമിലേക്ക്‌ തിരിച്ചു പോവുന്ന വഴിയില്‍ ഭയങ്കര ട്രാഫിക്‌ ബ്ലോക്ക്‌...ഗോനുവിന്റെ ഓര്‍മ്മകള്‍ ഉള്ളത് കൊണ്ടാവാം എല്ലാവരും പെട്ടെന്ന്‍ വീട്ടിലെത്താനുള്ള തിരക്കിലായിരുന്നു.....അപ്പോഴേ മഴ ചാറുന്നുണ്ടായിരുന്നു..ചെറിയ കാറ്റും..റൂമിലെത്തി ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്തു വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചു...കാറ്റിന്റെ പേര് കിട്ടി. PHET... വജ്രം എന്നര്‍ത്ഥം ..ലൈല എന്ന കാറ്റിനു ശേഷം വരാന്‍  പോകുന്നത് ഫെറ്റ് ആണെന്ന് കഴിഞ്ഞ പോസ്റ്റില്‍ എഴുതിയപ്പോള്‍ ഇത്രയും വിചാരിച്ചിരുന്നില്ല...www.tropicalstormrisk.com  എന്ന സൈറ്റില്‍ കാറ്റിന്റെ ഗതി മനസ്സിലാക്കി..പടച്ചോനെ..അതിന്റെ വരവ് ഞങ്ങള്‍ക്ക് നേരെതന്നെയാനല്ലോ...ഭക്ഷണവും വെള്ളവും വാങ്ങാനായി ലുലുവില്‍ ചെന്ന്.....ലുലുവിലെ ക്യൂവിനു പതിവിലും നീളമുണ്ടായിരുന്നു...എല്ലാവരും ഭക്ഷണവും വെള്ളവും സംഭരിക്കുന്ന തിരക്കില്‍...കാശ് കൌണ്ടറിലെ  വിരസമായ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ മഴയും കാറ്റും ശക്തമായിരുന്നു...റോഡില്‍ മുഴുവന്‍ വെള്ളം...എങ്ങനെയോ റൂമില്‍ എത്തി..വീട്ടിലേക്കു വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു..വ്യാഴാഴ്ച മുഴുവന്‍ ചെറിയ കാറ്റും മഴയും...രാത്രി സുറിലുള്ള ചേട്ടന്‍ മന്‍സൂറിനെ  വിളിച്ചു അവിടത്തെ കാര്യങ്ങള്‍ അന്വേഷിച്ചു..അവിടെ കാറ്റും മഴയും വളരെ ശക്തം...വെള്ളിയാഴ്ച രാവിലെ തന്നെ മന്‍സൂറിന്റെ ഫോണ്‍ വന്നു...അവിടെ വൈദ്യുതി ഇല്ല...ശക്തമായി കാറ്റും മഴയും...മന്‍സൂറിന്റെ home appliance  കടയുടെ ഗ്ലാസ്സുകള്‍ തകര്‍ന്നു...വീണ്ടും നെറ്റില്‍ കാറ്റിന്റെ ദിശ  നോക്കി...ഫെറ്റ് നീങ്ങുന്നത് സൂറിനെ ലക്ഷ്യമാക്കിയാണ്...12  മണിക്കൂറോളം ശക്തമായ കാറ്റടിക്കും..ഞാന്‍ താമസിക്കുന്ന മസ്കറ്റില്‍ കാറ്റിന്റെ ഭീഷണി കുറവ്...ഏകദേശം 11  മണിയായപ്പോള്‍ മന്‍സൂറിനെ വീണ്ടും വിളിച്ചു...ഫോണ്‍ ഔട്ട്‌ ഓഫ് റേഞ്ച്...മനസ്സില്‍ ഭയം...പടച്ചോനെ വല്ലതും...കാറ്റത്ത് ഫോണ്‍ ടവറുകള്‍ കേടായതായിരിക്കും എന്ന് സമാധാനിച്ചു...നാട്ടില്‍ നിന്നും തുടരെ ഫോണ്‍ വിളികള്‍.".മന്‍സൂര്‍ എവിടെ?..വിളിച്ചിട്ട് കിട്ടുന്നില്ല"..ഞാനും ഇതേ അവസ്ഥയിലാണ് ...ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്...സൂറില്‍ 120km വേഗത്തില്‍ ഫെറ്റ് ആഞ്ഞടിച്ചു..."യാ അല്ലാഹ്  ഇക്കയെയും കുടുംബത്തെയും കാക്കണേ.."..അവിടെ എന്ത് സംഭവിച്ചു എന്ന് ഒരു വിവരവും ഇല്ല...ഹെല്പ് ലൈന്‍ നമ്പറില്‍ വിളിച്ചു നോക്കി...ശക്തമായ കാറ്റില്‍ ടെലിഫോണ്‍ ബന്ധം തകരാറിലാണ്...അവിടെ ആള്‍ നാശം ഒന്നുമില്ല...അല്‍ഹംദുലില്ലാഹ്  .
ശനിയാഴ്ച പൊതു അവധിയായിരുന്നു...അതുവരെയും മന്‍സൂറിന്റെ വിവരം ഒന്നും തന്നെയില്ല..ഉച്ചയായപ്പോള്‍  മന്‍സൂറിന്റെ  ഫോണ്‍ വന്നു..ഫോണ്‍ കണക്ഷന്‍ കേടായിരുന്നു.. ..കടയുടെ ഗ്ലാസ്സുകള്‍  തകര്‍ന്നു...ശക്തമായ കാറ്റില്‍ കടയിലുണ്ടായിരുന്ന വാഷിംഗ് മെഷീന്‍ വരെ റോഡില്‍ കിടക്കുന്നു...എല്ലാവരും സുകമായിരിക്കുന്നു...

ഫെറ്റ് വരുത്തിവച്ച നാശ നഷ്ടത്തിന്റെ കണക്കുകള്‍ എടുത്തു കഴിയാന്‍ തന്നെ ഒരുപാട് സമയമെടുക്കും...പേര് പോലെത്തന്നെ ഫെറ്റ് വജ്രമായിരുന്നു..വജ്രത്തെക്കാളും  മൂര്ച്ചയുണ്ടായിരുന്നു......ഇത് വരെ 24 മരണം..സൂറില്‍ ഇനി ഒഴുകിപ്പോവാന്‍ ബാക്കിയൊന്നുമില്ല..അധികൃതര്‍ എടുത്ത മുന്‍ കരുതലുകള്‍ മരണ സംഖ്യ കുറയാന്‍ സഹായിച്ചു...ഒമാന്‍ ശീലിച്ചു കഴിഞ്ഞു..കാറ്റിനെ എങ്ങനെ നേരിടണം എന്ന്..ഓരോ ദുരന്തങ്ങളും ഓരോ പുതിയ അനുഭവങ്ങള്‍ നല്‍കുന്നു..  ..ഓരോ ഒമാനിയെയും പോലെ ഞാനും പറയുന്നു...we shall overcome ...